നല്ല ജീവിതത്തിന് 12 ആയുര്‍വ്വേദ വഴികള്‍

Posted By:
Subscribe to Boldsky

ആയുര്‍വ്വേദങ്ങള്‍ നിങ്ങളുടെ ജീവിതത്തെ നല്ല സുഖമുള്ളതും, നിറമുള്ളതുമാക്കി തീര്‍ക്കും. ആയുര്‍വ്വേദ മരുന്നുകള്‍ കഴിയ്ക്കുന്നതും, ആയുര്‍വ്വേദ വ്യായാമങ്ങള്‍ സ്വീകരിക്കുന്നതും നിങ്ങളുടെ ജീവിതത്തിന് അത്യുത്തമമാണ്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ജീവിതമാണ് ആഗ്രഹമെങ്കില്‍ ആയുര്‍വ്വേദത്തില്‍ വിശ്വസിക്കുക.

നിങ്ങളുടെ ശരീര പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ ആയുര്‍വ്വേദ വഴികള്‍ സഹായിക്കും. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും ഇവ സഹായിക്കും. ആയുര്‍വ്വേദത്തിന്റെ മികച്ച ഫലം കിട്ടണമെങ്കില്‍ സൂര്യനുദിക്കുന്നതിനുമുന്‍പ് പുലര്‍ച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ് ചിലതൊക്കെ ചെയ്യണം. നല്ല ജീവിതമാണ് ആഗ്രഹമെങ്കില്‍ ഈ 13ആയുര്‍വ്വേദ വഴികള്‍ അറിഞ്ഞിരിക്കുക...

ഭക്ഷണത്തില്‍ ആയുര്‍വ്വേദം

ഭക്ഷണത്തില്‍ ആയുര്‍വ്വേദം

നിങ്ങളുടെ രോഗങ്ങളൊക്കെ മാറണമെങ്കില്‍ നിങ്ങളുടെ ആഹാര രീതികള്‍ ആദ്യം മാറ്റണം. ശുദ്ധമായ അഥവാ പ്രകൃതിദത്തമായ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിക്കുക. ഓയില്‍ ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ഡയറ്റില്‍ ഇത്തരം ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങള്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ ശരീരത്തെ ശുദ്ധമാക്കിവെക്കും.

മധുരത്തോടെ തുടങ്ങാം

മധുരത്തോടെ തുടങ്ങാം

ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ഒഴിച്ച് രാവിലെ തന്നെ കഴിക്കുക. നല്ല മധുരമുള്ള തുടക്കമാകും അത്. ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെയും നീക്കം ചെയ്യും.

നല്ല ഉറക്കം

നല്ല ഉറക്കം

ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ്. നിങ്ങളുടെ ഉറക്കം നല്ലതാവണം എന്നാണ് പറയുന്നത്. കിടക്കുന്നതിനുമുന്‍പ് ചെറു ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. എണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ഉറക്കത്തില്‍ നല്ല ശ്വസനത്തിന് സഹായിക്കും.

നടക്കാം നല്ല ജീവിതത്തിനുവേണ്ടി

നടക്കാം നല്ല ജീവിതത്തിനുവേണ്ടി

രാവിലെ എഴുന്നേറ്റ് അല്‍പം ഒന്നു നടക്കാം. നിങ്ങളുടെ ദീര്‍ഘായുസ്സിനും ശരീരത്തിനും നല്ലതാണ്. തിരക്കു പിടിച്ച ജീവിതത്തിന് രാവിലെയുള്ള നടത്തം നല്ലതാണ്.

വ്യക്തമായ പദ്ധതികള്‍

വ്യക്തമായ പദ്ധതികള്‍

ജീവിതത്തിന് വ്യക്തമായ പദ്ദതികള്‍ ആവശ്യമാണ്. ഒരു ദിവസം എന്തൊക്കെ ചെയ്യണം എന്നൊക്കെയുള്ള പദ്ധതികള്‍ നല്ലതാണ്. ഇത് നിങ്ങളുടെ മനസ്സിന് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ല.

വിഷ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാം

വിഷ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാം

നിങ്ങളുടെ ശരീരത്തില്‍ നിന്നും വിഷാംശങ്ങള്‍ നീക്കം ചെയ്യാം. എന്തൊക്കെയാണ് ഇതിന് കാരണമാകുന്നത് എന്നറിഞ്ഞ് അതിനുള്ള പ്രതിവിധികള്‍ കാണുക. ശരീരം എന്നും വൃത്തിയാക്കിവെക്കുക.

വെള്ളം ധാരാളം കുടിക്കണം

വെള്ളം ധാരാളം കുടിക്കണം

ശരീരം എന്നും ഈര്‍പ്പമുള്ളതാക്കിവെക്കണം. ഇത് നിങ്ങള്‍ക്ക് നല്ല ഊര്‍ജ്ജം തരും. ഒരു ദിവസം നന്നായി വെള്ളം കുടിക്കുക. ഇത് നല്ല ദഹനപ്രക്രിയയും നല്‍കും.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

രാവിലെ എഴുന്നേറ്റ് എന്നും ഓയില്‍ കൊണ്ട് ശരീരം മസാജ് ചെയ്യുക. ഇത് നിങ്ങളുടെ ചര്‍മത്തിനുണ്ടാകുന്ന ചുളിവുകളും പ്രശ്‌നങ്ങളും നീക്കം ചെയ്യും. ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്തും.

വ്യായാമം ചെയ്യാം

വ്യായാമം ചെയ്യാം

നല്ല വ്യായാമങ്ങള്‍ ചെയ്യാം. സൈക്ലിംഗ്, യോഗ, എറോബിക് വ്യായമങ്ങള്‍ എന്നിവയൊക്കെ നല്ലതാണ്. ഒരു ദിവസം 30 മിനിട്ട് എങ്കിലും ചെയ്യുക.

ശ്വസനം

ശ്വസനം

നിങ്ങളുടെ കണ്ണ് കുറച്ച് സമയം അടച്ചുവച്ച് ശ്വാസം എടുക്കുക. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും എല്ലാം ഗുണം ചെയ്യും.

മില്‍ക് തെറാപ്പി

മില്‍ക് തെറാപ്പി

ഉറങ്ങുന്നതിനു മുന്‍പ് ചെറിയ ചൂടു പാല്‍ കുടിക്കുക. ഇത് നിങ്ങളുടെ ഉറക്കം സുഖകരമാക്കും. പെട്ടെന്ന് ഉറക്കവും വരും.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പ്രകൃതിദത്തമായി ഉണ്ടാക്കാം.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പ്രകൃതിദത്തമായി ഉണ്ടാക്കാം.

കെമിക്കല്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുക. നിങ്ങള്‍ക്ക് തന്നെ വീട്ടുവൈദ്യങ്ങള്‍ ഇതിനായി ഉണ്ടാക്കിയെടുക്കാം. തേന്‍,റോസ് വാട്ടര്‍, കുക്കുമ്പര്‍, ബദാം, പാല്‍, തൈര് എന്നിവ ഉപയോഗിച്ച് ഫേസ് പാക്കുകള്‍ ഉണ്ടാക്കിയെടുക്കാം.

English summary

some twelve ways to add ayurveda in every day life

we share 12 simple and easy Ayurveda principles which you can add in your daily routine to help you feel fitter, healthier and happier.
Story first published: Thursday, March 5, 2015, 16:41 [IST]