For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയറ്റിംഗ് ഗുണം തരുന്നില്ലേ?

|

തടി കുറയ്ക്കാന്‍ പലരും സ്വീകരിയ്ക്കുന്ന വഴിയാണ് ഡയറ്റിംഗ്. എന്നാല്‍ ഡയറ്റെടുത്തിട്ടും തടി കുറയുന്നില്ലെന്നു പലരും പരാതി പറയുന്നതു കേള്‍ക്കാം.

ഡയറ്റെടുക്കുമ്പോള്‍ പൂര്‍ണമായ പ്രയോജനം ലഭിയ്ക്കണമെങ്കില്‍ ഇത് കൃത്യമായ രീതിയില്‍ തങ്ങള്‍ക്കു ചേരുന്നതിനനുരിച്ചെടുക്കണം. ആയുസ്സിന്റെ നീളം കുറയ്ക്കും ഭക്ഷണം

ഡയറ്റ് നിങ്ങള്‍ക്കു പ്രയോജനം നല്‍കുന്നില്ലെങ്കില്‍ ഇതിനു പുറകില്‍ ചില കാരണങ്ങളും കാണാം. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റ് ശരിയായ രീതിയില്‍ എടുക്കാത്തതായിരിയ്ക്കും കാരണം. തോന്നിയ പോലെ ഡയറ്റെടുത്തിട്ടു കാര്യമില്ല. ഇത് കൃത്യമായ രീതിയില്‍ തന്നെ ചെയ്യണം. അല്ലെങ്കില്‍ ഗുണം ലഭിയ്ക്കില്ല. മാത്രമല്ല, മറ്റൊരാള്‍ എടുക്കുന്ന ഡയറ്റിംഗ് രീതികള്‍ നിങ്ങള്‍ക്കു ചേരണമെന്നുമില്ല. ഒരോരുത്തരുടെ ശരീരപ്രകൃതിയും ആവശ്യവും ആരോഗ്യവുമനുസരിച്ചു വേണം ഇതു ചെയ്യാന്‍.

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

പാരമ്പര്യമായി, അല്ലെങ്കില്‍ ചെറുപ്പം മുതല്‍ ജെനെറ്റിക് പ്രശ്‌നങ്ങള്‍ കാരണം അമിതവണ്ണമെങ്കില്‍ ഡയറ്റ് കാര്യമായ പ്രയോജനം ചെയ്‌തെന്നു വരില്ല.

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റ് ജീവിതകാലം മുഴുവന്‍ പിന്‍തുടര്‍ന്നു പോകാന്‍ സാധ്യമല്ല. മാത്രമല്ല, ഡയറ്റിംഗ് കൊണ്ടു മാത്രം ഗുണമുണ്ടായെന്നും വരില്ല. ഇതിനൊപ്പം വ്യായാമം, യോഗ തുടങ്ങിയ വഴികള്‍ പരീക്ഷിയ്ക്കണം.

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ദീര്‍ഘകാലം ഡയറ്റിംഗ് പിന്‍തുടര്‍ന്നു പോകുന്നത് ശരീരത്തിന്റെ അപചയപ്രക്രിയകളെ വിപരീതമായി ബാധിയ്ക്കും. ഇത് പല തരത്തിലുള്ള മെറ്റബോളിക് അസുഖങ്ങള്‍ക്കും കാരണമാകും. അപചയപ്രക്രിയ നല്ലപോലെ നടന്നില്ലെങ്കില്‍ ഡയറ്റിംഗ് ഫലം തരില്ല.

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ശരീരമനങ്ങാതിരുന്ന് ഡയറ്റെടുത്തിട്ടു ഗുണമില്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കാനേ ഇടയാക്കൂ. ഡയറ്റിംഗിനൊപ്പം ശാരീരിക അധ്വാനവും പ്രധാനം.

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റിംഗ് ഗുണം തരുന്നില്ലേ

ഡയറ്റിംഗ് പ്രയോജനം നല്‍കണമെങ്കില്‍ ഭക്ഷണരീതികളില്‍ മാറ്റം വരുത്തുകയും വേണം. ഇഷ്ടമുള്ള ഭക്ഷണം, പ്രത്യേകിച്ചു ജങ്ക് ഫുഡുകള്‍ വാരി വലിച്ചു തിന്നുന്ന ശീലം ഉപേക്ഷിയ്ക്കുക തന്നെ വേണം. അല്ലെങ്കില്‍ ഡയറ്റിംഗ് പ്രയോജനം നല്‍കില്ല.

Read more about: dieting ഡയറ്റ്
English summary

Reasons Why Diet Doesn't Work For You

There are several reasons why diet does not work. It can be due to the wrong diet that you are following and many other reasons. Read to know why diet is not working for you,
Story first published: Thursday, December 17, 2015, 15:27 [IST]
X
Desktop Bottom Promotion