സ്തനങ്ങള്‍ തൂങ്ങാനിടയാക്കും കാരണങ്ങള്‍

Posted By:
Subscribe to Boldsky

സ്തനഭംഗിയ്ക്ക് മാറിടങ്ങളുടെ ഉറപ്പ് ഏറെ പ്രധാനമാണ്. സ്തനങ്ങള്‍ തൂങ്ങാനിട വരുത്തുന്ന പല കാരണങ്ങളുമുണ്ട്.

മാറിടങ്ങള്‍ക്ക് വേണ്ട വിധത്തില്‍ സപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ഇത് സാധാരണം. കൃത്യമായ അളവിലുള്ള ബ്രാ ധരിയ്ക്കുന്നതാണ് പരിഹാരം. പ്രസവശേഷം പാലൂട്ടുന്ന സമയത്തു വേണ്ട വിധത്തില്‍ ശ്രദ്ധിച്ചില്ലെങ്കിലും ഈ പ്രശ്‌നം വരാം.

ഇവയല്ലാതെ ചില ശീലങ്ങളും മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിനു കാരണമാകും. ഇത്തരം ചില ശീലങ്ങള്‍ എന്തെന്നറിയൂ,

പുകവലി

പുകവലി

പുകവലി മാറിടം തൂങ്ങുന്നതിനുള്ള ഒരു കാരണമായി പഠനങ്ങള്‍ പറയുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി കുറയ്ക്കും. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കും.

വെള്ളം

വെള്ളം

വെള്ളം ചര്‍മത്തിന് ഉറപ്പും ഇലാസ്റ്റിസിറ്റിയും നല്‍കുന്ന ഒന്നാണ്. വെള്ളംകുടിയ്ക്കുന്നതില്‍ കുറവു വരുന്നത് പ്രശ്‌നമുണ്ടാക്കും.

കൃത്യമായ ബ്രാ

കൃത്യമായ ബ്രാ

കൃത്യമായ ബ്രാ ഉപയോഗിയ്ക്കാത്തത് പലപ്പോഴും മാറിടം അയഞ്ഞു തൂങ്ങുന്നതിനുള്ള ഒരു കാരണമാകാറുണ്ട്.

സൂര്യപ്രകാശം

സൂര്യപ്രകാശം

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നത് മാറിടങ്ങള്‍ അയഞ്ഞു തൂങ്ങാനുള്ള മറ്റൊരു കാരണമാണ്.

കമഴ്ന്നും ചരിഞ്ഞും കിടന്നുറങ്ങുന്നത്

കമഴ്ന്നും ചരിഞ്ഞും കിടന്നുറങ്ങുന്നത്

കമഴ്ന്നും ചരിഞ്ഞും കിടന്നുറങ്ങുന്നത് പലപ്പോഴും മാറിടങ്ങളുടെ ദൃഢതയ്ക്കു ദോഷം വരുത്തും. പ്രത്യേകിച്ച് ഉറങ്ങുന്ന സമയത്ത് ബ്രാ ധരിയ്ക്കാത്തത്. മലര്‍ന്നു കിടന്നുറങ്ങുന്നതാണ് നല്ലത്.

ഡയറ്റ്‌

ഡയറ്റ്‌

ഡയറ്റെടുത്ത് പെട്ടെന്നു തടി കുറയുന്നതും മാറിടത്തിന്റെ ഉറപ്പിനു നല്ലതല്ല. ഇത് ചര്‍മത്തിലെ കൊഴുപ്പു പെട്ടെന്നു കുറയുന്നതിനും ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതിനും കാരണമാകും.

 വര്‍ക്കൗട്ടുകള്‍

വര്‍ക്കൗട്ടുകള്‍

ചില വര്‍ക്കൗട്ടുകള്‍, പ്രത്യേകിച്ചു മാറിടത്തെ കേന്ദ്രീകരിച്ചുള്ളവ മാറിടത്തിന് അമിതമര്‍ദം നല്‍കുമെന്നും ഇത് മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങാന്‍ ഇട വരുത്തുമെന്നും തെളിഞ്ഞിട്ടുണ്ട്. ഇത്തരം വ്യായാമങ്ങള്‍ ഒഴിവാക്കും.

 ഇരിപ്പ്‌

ഇരിപ്പ്‌

നിവര്‍ന്നിരിയ്ക്കാത്തതും വളഞ്ഞു കുത്തിയിരിയ്ക്കുന്നതുമെല്ലാം മാറിടങ്ങളുടെ നല്ല ഷേപ്പിന് തടസം നില്‍ക്കുന്നവയാണ്. സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ വഴികള്‍

Read more about: breast സ്തനം
English summary

Habits Behind Sagging Breasts

Here are some of the reasons behind sagging breasts. Read more to know about,
Story first published: Monday, March 2, 2015, 12:38 [IST]