തടി കുറയ്ക്കാന്‍ വെണ്ടക്കായ കഴിച്ചോളൂ..

Posted By:
Subscribe to Boldsky

ഇന്ത്യന്‍ ഭക്ഷണത്തിലെ പ്രധാന വിഭവമാണ് വെണ്ടക്കായ. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ധാരാളം ഗുണങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. പോഷകങ്ങള്‍ നിറഞ്ഞ വെണ്ടക്കായയുടെ മഹത്വം അറിഞ്ഞിട്ടാണോ നിങ്ങളിത് കഴിക്കാറുള്ളത്. തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷ്യവിഭവമാണ് വെണ്ടക്കായ.

ചുരയ്ക്ക കഴിച്ചാല്‍ തടി കുറയുമോ..?

ഫോളേറ്റ്, പൈറിഡോക്‌സിന്‍, തൈമിന്‍, വൈറ്റമിന്‍ സി, എ, കെ, കോപ്പര്‍, കാത്സ്യം, പൊട്ടാസ്യം, അയേണ്‍, മെഗ്നീഷ്യം, മാഗനീസ്,സിങ്ക്, ഫോസ്ഫറസ് എന്നിവ അടങ്ങിയ വെണ്ടക്കായ ഇനിയെങ്കിലും നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

ഫൈബര്‍, ഫോളേറ്റ്, പൈറിഡോക്‌സിന്‍, തൈമിന്‍, വൈറ്റമിന്‍ സി, എ, കെ, കോപ്പര്‍, കാത്സ്യം, പൊട്ടാസ്യം, അയേണ്‍, മെഗ്നീഷ്യം, മാഗനീസ്,സിങ്ക്, ഫോസ്ഫറസ് എന്നീ പോഷകങ്ങളുടെ കലവറ തന്നെയാണ് വെണ്ടക്കായ.

തടി കുറയ്ക്കാം

തടി കുറയ്ക്കാം

കലോറി കുറഞ്ഞ വെണ്ടക്കായയില്‍ കൂടിയതോതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കും.

ഹൃദ്രോഗം

ഹൃദ്രോഗം

വെണ്ടക്കായയില്‍ അടങ്ങിയ പെക്റ്റിന്‍ ഫൈബര്‍ ഹൃദയ സംബന്ധമായ എല്ലാ രോഗത്തെയും തടഞ്ഞുനിര്‍ത്തും. ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കും.

പ്രമേഹം

പ്രമേഹം

ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനം സാവധാനത്തിലാക്കി രക്തത്തിലെ പഞ്ചസാരയെ വലിച്ചെടുക്കുന്നു. ആവശ്യമില്ലാത്ത ഈ പഞ്ചസാരയെ ഇല്ലാതാക്കി പ്രമേഹത്തിന്റെ അളവ് കുറയ്ക്കുന്നു.

ദഹനം

ദഹനം

ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ഇവ സഹായിക്കും. കുടലിലെ മാലിന്യം എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് കഴിക്കാവുന്ന ഒന്നാണ് വെണ്ടക്കായ. ഇതിലടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് ഗര്‍ഭധാരണവും പെട്ടെന്നാക്കും.

പ്രതിരോധശക്തി

പ്രതിരോധശക്തി

വെണ്ടക്കായയുടെ മറ്റൊരു ഗുണമാണ് പ്രതിരോധശേഷ,ി വര്‍ദ്ധിപ്പിക്കുന്നത്. വൈറ്റമിന്‍ സി ഇതിന് സഹായിക്കും.

അനീമിയ

അനീമിയ

ഇതിലടങ്ങിയിരിക്കുന്ന അയേണ്‍, ഫോളേറ്റ്, വൈറ്റമിന്‍ കെ എന്നിവ അനീമിയ പോലുള്ള രോഗത്തോട് പൊരുതും.

കോളന്‍ ക്യാന്‍സര്‍

കോളന്‍ ക്യാന്‍സര്‍

കോളന്‍ ക്യാന്‍സറിന്റെ സാധ്യത ഇല്ലാതാക്കാനും ഇതിന് കഴിവുണ്ട്.

കാഴ്ചശക്തി

കാഴ്ചശക്തി

ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ എ, ബീറ്റാ കരോട്ടീന്‍ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

താരന്‍

താരന്‍

തലയിലെ പേനും താരനും കളയാന്‍ ഉപയോഗിക്കാവുന്ന ഗൃഹവൈദ്യമാണ് വെണ്ടക്കായ. വെണ്ടക്കായ വേവിച്ച വെള്ളത്തില്‍ ചെറുനാരങ്ങ നീരൊഴിച്ച് തലയില്‍ പുരട്ടുന്നത് ഇതൊക്കെ മാറി കിട്ടും.

English summary

lady finger reduce your weight'

Lady finger (Okra) has been a part of Indian cuisine for ages. Its rich fiber content is what mainly contributes to its benefits.