ജിമ്മില്‍ പോവുന്നതിനു മുന്‍പ് ആലോചിക്കാം...

Posted By:
Subscribe to Boldsky

ജിമ്മില്‍ പോകുന്നതും ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതും നല്ല കാര്യം തന്നെയാണ്. എന്നാല്‍ ജിമ്മില്‍ പോകുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ പല അലോസരങ്ങളും നമുക്ക് ഇല്ലാതാക്കാം.

നിങ്ങളുടെ ജിം ട്രെയിനര്‍ ഇതൊക്കെ പറയാറുണ്ടോ

ശാരീരികമായ കരുത്തിന്റെ ഉറവിടമാണ് ജിം. എന്നാല്‍ അവിടെ മാനസികാരോഗ്യമില്ലെങ്കിലോ എങ്കില്‍ പിന്നെ ശാരീരികാരോഗ്യത്തിന്റെ കാര്യം ഗോവിന്ദ... നമ്മള്‍ ജിമ്മില്‍ പോയാലും അവിടേയും നമ്മളെ തളര്‍ത്താന്‍ ചിലരുണ്ട്. അത്തരക്കാര്‍ ആരൊക്കെയെന്നും എന്തൊക്കെ ചെയ്യുമെന്നും നോക്കാം.

എനിക്ക് കുറച്ചു കൂടെ സ്ഥലം

എനിക്ക് കുറച്ചു കൂടെ സ്ഥലം

ഇങ്ങനെ ചിന്തിക്കുന്നവരാണ് ജിമ്മില്‍ ആദ്യം അലോസരമുണ്ടാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേതു പോലെയായിരിക്കും ഇവരുടെ പെരുമാറ്റം. ഒരിക്കലും വിട്ടുകൊടുക്കാനോ മറ്റ് അഡ്ജസ്റ്റമെന്റുകള്‍ക്കോ ഇവര്‍ തയ്യാറാവില്ല.

വിയര്‍പ്പിന്റെ കൂടാരം

വിയര്‍പ്പിന്റെ കൂടാരം

എല്ലാവര്‍ക്കും വസ്ത്രം മാറാനുള്ള സൗകര്യം ജിമ്മിലുണ്ടാകും. എന്നാല്‍ മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന രീതിയില്‍ വിയര്‍പ്പു നറഞ്ഞതും മുഷിഞ്ഞതുമായ വസ്തുക്കള്‍ ഉപയോഗിച്ച് അവിടെത്തന്നെ ഉപേക്ഷിക്കുന്ന ശീലം ഇത്തരക്കാര്‍ക്കുണ്ടാകും.

ഇതെനിക്കു മാത്രം

ഇതെനിക്കു മാത്രം

മള്‍ട്ടി ജിമ്മുകളില്‍ ഒരു മെഷീന്‍ ഒരുപാട് സമയം സ്ഥിരമായി ഉപയോഗിക്കുന്നവരുണ്ടാകും. ഇവരൊന്ന് ഒഴിഞ്ഞു തന്നിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ ചുരുക്കം.

ഇതൊന്നും താങ്ങില്ല

ഇതൊന്നും താങ്ങില്ല

ആദ്യം തന്നെ ഞാന്‍ വലിയ ആളാണെന്ന് കാണിക്കാന്‍ വേണ്ടി പല ഭാരമുള്ള വസ്തുക്കളും ഉയര്‍ത്താന്‍ നോക്കും. എന്നാല്‍ ആദ്യത്തെ ആവേശം കഴിയുമ്പോള്‍ തന്നെ ഇത് താഴെയിട്ടിട്ടുണ്ടാവും.

ഉപദേശം ഏത് നേരവും

ഉപദേശം ഏത് നേരവും

ഏത് നേരവും ഉപദേശം കൊണ്ട് നമ്മുടെ ചുറ്റും കൂടുന്ന ഒരു വിഭാഗമുണ്ടാകും. ഇത് മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് സഹിക്കാവുന്നതിലപ്പുറമായിരിക്കും.

സുഹൃത്തുക്കള്‍ നല്ലത്

സുഹൃത്തുക്കള്‍ നല്ലത്

സുഹൃത്തുക്കള്‍ ഉണ്ടാവുന്നത് നല്ലത് തന്നെ എന്നാല്‍ പലപ്പോഴും മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാക്കുന്ന തരത്തില്‍ ജിം ഒരു ചര്‍ച്ചാ വേദിയാക്കുന്നവരും കുറവല്ല.

 ഇതൊക്കെ എന്ത്?

ഇതൊക്കെ എന്ത്?

ഇതൊക്കെ എന്ത് എന്ന രീതിയില്‍ വ്യായാമം ആരംഭിക്കുന്നവരുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ ആളു കളിക്കുന്നതിന്റെ ഫലമായി പലപ്പോഴും ഇവര്‍ സ്വയം പരാജിതരാവാറാണ് പതിവ്.

എനിയ്ക്ക് കൂടുതല്‍ ശ്രദ്ധ

എനിയ്ക്ക് കൂടുതല്‍ ശ്രദ്ധ

എനിയ്ക്ക് മാസ്റ്ററുടെ കൂടുതല്‍ ശ്രദ്ധ വേണമെന്ന നിലയില്‍ പെരുമാറുന്നവരും കുറവല്ല. ഇതും മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

English summary

8 Types Of Annoying People In The Gym

Every place has its share of annoyances and our gyms are no different. It is often inhabited by some painful characters that can make your gym routine the ultimate test of patience.
Story first published: Saturday, October 31, 2015, 10:07 [IST]