തടി കുറയ്ക്കാന്‍ വേണ്ടതും വേണ്ടാത്തതും

Posted By:
Subscribe to Boldsky

തടി കുറയ്ക്കുകയെന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല. ഇതിനു വേണ്ടി അല്‍പം അധ്വാനിയ്ക്കുകയും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിയും വരും.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ കൂടുതല്‍ ചിട്ട വേണ്ടത് ഭക്ഷണകാര്യത്തില്‍ തന്നെയാണ്. തടി കുറയ്ക്കാനും കൂട്ടാനുമെല്ലാം ഭക്ഷണങ്ങള്‍ക്കു കഴിയുമെന്നതു തന്നെ കാരണം.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ ഇപേക്ഷിയ്‌ക്കേണ്ട ചില ഭക്ഷണവസ്തുക്കളുണ്ട്. ചില ശീലങ്ങളുമുണ്ട്, ഇവയെന്തൊക്കെയെന്നറിയൂ,

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് ഇത്തരത്തിലുള്ളൊരു ഭക്ഷണവസ്തുവാണ്. ഇത് തടി കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കു്‌ന്നൊരു ഭക്ഷണമാണ്. ഇത് ഉപേക്ഷിയ്ക്കുക.

മദ്യം

മദ്യം

മദ്യം തടി കൂട്ടുമെന്നറിയാമോ. ഇതില്‍ ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്. തടി കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുകയും ചെയ്യും.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം ഉപേക്ഷിയ്ക്കരുത്. ഇത് പിന്നീട് വാരി വലിച്ചു തിന്നുവാന്‍ വഴിയൊരുക്കും.

ബ്രേക്ഫാസ്റ്റ്

ബ്രേക്ഫാസ്റ്റ്

ഭക്ഷണം ഉപേക്ഷിയക്കരുതെന്നു പറയുമ്പോള്‍ ബ്രേക്ഫാസ്റ്റിന്റെ കാര്യം പ്രത്യേകം എടുത്തു പറയണം. കാരണം ബ്രേക്ഫാസ്റ്റ് നീണ്ട ഇടവേളയ്ക്കു ശേഷം കഴിയ്ക്കുന്ന ഭക്ഷണമാണ്. ഊര്‍ജം ലഭിയ്ക്കുവാനും ശരീരത്തിന്റെ അപചയപ്രക്രിയ നല്ല രീതിയില്‍ നടക്കാനും വളരെ പ്രധാനം.

പാനീയങ്ങള്‍

പാനീയങ്ങള്‍

ധാരാളം പാനീയങ്ങള്‍, വെള്ളം, ചെറുനാരങ്ങാവെള്ളവും തേനും കലര്‍ത്തിയത് തുടങ്ങിയവ കുടിയ്ക്കുക. തടി കുറയാന്‍ സഹായിക്കുന്ന നല്ലൊരു പാനീയമാണ് ഗ്രീന്‍ ടീ.

മധുരം

മധുരം

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍ മധുരം ഉപേക്ഷിയ്ക്കുക തന്നെ വേണം. പ്രത്യേകിച്ച് കൃത്രിമ മധുരങ്ങള്‍.

ചെറിയ അളവില്‍

ചെറിയ അളവില്‍

വിശക്കുമ്പോള്‍ മാത്രം കഴിയ്ക്കുകയെന്ന ശീലം ഉപേക്ഷിയ്ക്കുക. ഇത് അമിതഭക്ഷണം ഉള്ളിലെത്താനുള്ള ഒരു വഴിയാണ്. ചെറിയ അളവില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിയ്ക്കുന്നത് തടി കുറയ്ക്കും.

ഇഷ്ടപ്പെട്ട ഭക്ഷണം

ഇഷ്ടപ്പെട്ട ഭക്ഷണം

ഇഷ്ടപ്പെട്ട ഭക്ഷണം കാണുമ്പോള്‍ എല്ലാം മറന്നു വാരി വലിച്ചു കഴിയ്ക്കുന്ന ശീലമുള്ളവരുണ്ട്. ഇത് ഉപേക്ഷിയ്ക്കുക. തടി കുറയണമെങ്കില്‍ നിയന്ത്രണവും അത്യാവശ്യമാണ്.

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് തടി കൂട്ടും. എന്നാല്‍ നിശ്ചിത അളവില്‍ കാര്‍ബോഹൈഡ്രേറ്റ് പ്രധാനവുമാണ്. നല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ ഉപയോഗിയ്ക്കാം. അതായത് ഡാര്‍ക് ചോക്ലേറ്റ്, ക്വയോന, ബാര്‍ലി തുടങ്ങിയവ ഉദാഹരണങ്ങളാണ്.

ഭക്ഷണത്തിന്റെ അളവ്

ഭക്ഷണത്തിന്റെ അളവ്

ഭക്ഷണത്തിന്റെ അളവ് ഒറ്റയടിയ്ക്കു കുറയ്ക്കുന്നതും ദോഷം ചെയ്യും. ശരീരത്തിന് തളര്‍ച്ച തോന്നും. കുറേശെയായി കുറയ്ക്കാന്‍ ശീലിയ്ക്കുക.

കൊഴുപ്പൊഴിവാക്കിയ പാലുല്‍പന്നങ്ങള്‍

കൊഴുപ്പൊഴിവാക്കിയ പാലുല്‍പന്നങ്ങള്‍

കൊഴുപ്പൊഴിവാക്കിയ പാലുല്‍പന്നങ്ങള്‍ ആരോഗ്യത്തിന് ഗുണകരമാണ്. ഇത തടി കൂട്ടുകയുമില്ല. ഇത്തരം ഭക്ഷണങ്ങള്‍ ഉപയോഗിയ്ക്കാം.

എണ്ണ കലര്‍ന്ന ഭക്ഷണങ്ങള്‍

എണ്ണ കലര്‍ന്ന ഭക്ഷണങ്ങള്‍

എണ്ണ കലര്‍ന്ന ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. ഇത് തടി കൂട്ടുമെന്നു മാത്രമല്ല, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ വരുത്തുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ചില വഴികള്‍

Read more about: weight തടി
English summary

Things To Stay Away From When Losing Weight

These are some of the things to stay away from while losing weight as it only increases calories. Take a look at these weight loss tips.
Story first published: Thursday, July 3, 2014, 10:27 [IST]