സൂപ്പര്‍ ഫിറ്റ് ശരീരം നിങ്ങള്‍ക്കും വേണ്ടേ?

Posted By: Super
Subscribe to Boldsky

കരുത്തുറ്റ ശരീരം ആരോഗ്യത്തിന്റെ ലക്ഷണമാണ്‌. കരുത്താര്‍ന്ന ശരീരം നിലനിര്‍ത്താന്‍ മികച്ച ഭക്ഷണവും ജീവിത ശൈലിയും പിന്തുടരേണ്ടത്‌ അത്യാവശ്യമാണ്‌.ഏറ്റവും ശ്രദ്ധ നല്‍കേണ്ട ഒന്ന്‌ വ്യായാമമാണ്‌. ആരോഗ്യമുള്ള ശരീരത്തിന്‌ ആരോഗ്യമുള്ള മനസ്സും ആവശ്യമാണ്‌.

ശരീരത്തിന്റെ കരുത്ത്‌ നിലനിര്‍ത്തുന്നതിന്‌ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്‌. . ഭക്ഷണം, ജീവിത ശൈലി , വ്യായാമം എന്നിവ ഉള്‍പ്പെടുന്നതാണിത്‌. ശരീരത്തിന്റെ കരുത്ത്‌ നിലനിര്‍ത്താന്‍ വീട്ടില്‍ തന്നെയുള്ള ചില പ്രതിവിധികളിതാ

സമുദ്രോത്‌പന്നങ്ങള്‍

സമുദ്രോത്‌പന്നങ്ങള്‍

ആഴ്‌ചയില്‍ മൂന്ന്‌ പ്രാവശ്യം മത്സ്യം കഴിക്കുന്നത്‌ ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും 30 ശതമാനത്തോളം കുറയ്‌ക്കാന്‍ സഹായിക്കും. സമുദ്രോത്‌പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍, ധാതുക്കള്‍, ഒമേഗ 3 ഫാറ്റി ആസിഡ്‌ തുടങ്ങിയ പോഷകങ്ങള്‍ കൊളാജനും പേശികള്‍ക്കും ആവശ്യമായ പോഷണം നല്‍കി ചര്‍മ്മം മിനുസവും മൃദുലവുമാക്കും. ചര്‍മ്മത്തിലെ വരകളും പാടുകളും കുറയ്‌ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റായ അസ്‌റ്റാക്‌സാന്തിന്‍ ഏറെയുള്ള സാല്‍മണും വളരെ നല്ലതാണ്‌.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

രക്തത്തിലെ പഞ്ചസാര ഇന്ധനമായി ഉപയോഗിക്കാനും ഊര്‍ജം നല്‍കുന്ന ഹോര്‍മോണുകളായ എന്‍ഡോര്‍ഫിന്‍സിന്റെ ഉത്‌പാദനം ഉയര്‍ത്താനും തലച്ചോറിനെ സഹായിക്കുന്ന മിശ്രിതങ്ങള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍, ഇനിമുതല്‍ ക്ഷീണം തോന്നുമ്പോള്‍ അല്‍പം ഗ്രീന്‍ ടീ കുടിക്കുന്നത്‌ നല്ലതാണ്‌ .

വാള്‍നട്ട്‌

വാള്‍നട്ട്‌

ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത പകുതിയോളം കുറയ്‌ക്കാന്‍ ദിവസം 5-6 വാള്‍നട്ട്‌ കഴിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ആയുസ്സില്‍ മൂന്ന്‌ വര്‍ഷത്തോളം കൂട്ടിചേര്‍ക്കാന്‍ ഇവ സഹായിക്കുമെന്നാണ്‌ പറയുന്നത്‌. രക്തധമനികളുടെ തകരാറുകള്‍ സ്വാഭാവികമായി ഭേദമാക്കുന്ന

ഏകഅപൂരിത കൊഴുപ്പുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

മഞ്ഞള്‍

മഞ്ഞള്‍

ആഹാരത്തില്‍ മഞ്ഞള്‍ ചേര്‍ക്കുന്നതിലൂടെ ഓര്‍മ്മശക്തി 30 ശതമാനത്തോളം ഉയര്‍ത്താന്‍ കഴിയുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ തലച്ചോറിനെ പുഷ്ടിപ്പെടുത്തുന്ന ഏറ്റവും മികച്ച ആന്റി ഓക്‌സിഡന്റായ കര്‍കുമിന്‍ മഞ്ഞളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

ശ്വസനം

ശ്വസനം

ആഴത്തില്‍ ശ്വസിക്കുന്നതിലൂടെ സമ്മര്‍ദ്ദവും ഉത്‌കണ്‌ഠയും കുറയ്‌ക്കാന്‍ കഴിയും. ആറ്‌ എണ്ണുന്നത്‌ വരെ ശ്വാസം ആഴത്തില്‍ അകത്തേയ്‌ക്കെടുക്കുക. വയര്‍ ആയാസം ഇല്ലാതെ വികസിക്കാന്‍ അനുവദിക്കുക. നാല്‌ എണ്ണുന്നത്‌ വരെ ശ്വാസം പിടിച്ചു നിര്‍ത്തിയിട്ട്‌ ഏഴ്‌ എണ്ണുന്നത്‌ വരെ വായില്‍ കൂടി ശ്വാസം പുറത്തേക്ക്‌ വിടുക. മനസ്സ്‌ ശാന്തമായി എന്ന്‌ തോന്നുന്നത്‌ വരെ ഇങ്ങനെ ചെയ്യുക.

ചെറുമയക്കം

ചെറുമയക്കം

ഇടയ്‌ക്കിടെ തലവേദന, പുറം വേദന, സന്ധി വേദന എന്നിവ വരാറുണ്ടോ? വിഷമിക്കേണ്ട അല്‍പം കിടന്ന്‌ ഉറങ്ങിയാല്‍ മതി. ചെറു മയക്കത്തിലൂടെ ഇത്തരത്തിലുള്ള ചെറിയ വേദനകള്‍ ഒരു മാസത്തിനുള്ളില്‍ മാറ്റാന്‍ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഉറക്കം വളര്‍ച്ച ഹോര്‍ണോണുകളുടെ ഉത്‌പാദനം ഉയര്‍ത്തും, നശിച്ച കോശങ്ങള്‍ ഭേദമാക്കാന്‍ ഇത്‌ സഹായിക്കും.

കറുവപ്പട്ട

കറുവപ്പട്ട

നിത്യേന ഉള്ള ആഹാരത്തില്‍ അര ടീസ്‌പൂണ്‍ കറുവപ്പട്ട ഉള്‍പ്പെടുത്തുന്നത്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ 29 ശതമാനമോ അതില്‍ കൂടുതലോ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഇവ ചെറുകുടല്‍ കാര്‍ബോഹൈഡ്രേറ്റ്‌ ആഗീരണം ചെയ്യുന്നത്‌ സാവധാനത്തിലാക്കും.

പച്ചക്കറികള്‍

പച്ചക്കറികള്‍

വിവിധ വര്‍ണങ്ങളില്‍ ഉള്ള പച്ചക്കറികള്‍ ധാരാളം കഴിച്ചാല്‍ രോഗ സാധ്യത കുറയും. ക്യാരറ്റ്‌, കുരുമുളക്‌്‌, വെണ്ടക്ക എന്നിവ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തും. എത്ര നിറം ഉണ്ടോ അത്രയും നല്ലത്‌. ചെടികളുടെ നിറം ശ്വാസനാളത്തിലെ പാളികളെ ആരോഗ്യത്തോടെ നിലനിര്‍ത്തും അതിനാല്‍ വൈറസുകള്‍ക്ക്‌ അകത്തേക്ക്‌ പ്രവേശിക്കാന്‍ അവസരം ലഭിക്കില്ല. കൂടാതെ ഇവ രോഗങ്ങളെ ചെറുക്കുന്ന പ്രതിരോധ കോശങ്ങളുടെ ഉത്‌പാദനം ഉയര്‍ത്തുകയും ചെയ്യും.

തേന്‍

തേന്‍

സംസ്‌കരിക്കാത്ത തേനില്‍ പ്രകൃതി ദത്ത ആന്റിബയോട്ടിക്കുകളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്‌. രോഗം ഉള്ളപ്പോള്‍ തേന്‍ കഴിക്കുന്നത്‌ അസുഖം പെട്ടന്ന്‌ ഭേദമാക്കാന്‍ സഹായിക്കും. സൈനസ്‌ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്ന വൈറസുകളെ ഇവ നശിപ്പിക്കും.

 നാരങ്ങ

നാരങ്ങ

രാവിലെ ചെറുചൂടുവെള്ളത്തില്‍ അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിച്ചു കുടിച്ചു ദിവസം തുടങ്ങുക. നാരങ്ങയിലെ ആന്റിഓക്‌സിഡന്റുകള്‍ പ്രതിരോധശേഷി നല്‍കും. തടി കുറയ്ക്കണമെന്നുള്ളവര്‍ക്ക് അല്‍പം തേന്‍ ചേര്‍ക്കാം.

സ്‌ട്രെസ് ഒഴിവാക്കേണ്ടത്

സ്‌ട്രെസ് ഒഴിവാക്കേണ്ടത്

സ്‌ട്രെസ് ഒഴിവാക്കേണ്ടത് ഫിറ്റായ ശരീരത്തിന് വളരെ അത്യാവശ്യമാണ്. സ്‌ട്രെസ് അകറ്റാനുള്ള വഴികള്‍ കണ്ടെത്തുക.

നടക്കുക

നടക്കുക

വലിയ വ്യായാമങ്ങളൊന്നും ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ദിവസവും 10-15 മിനിറ്റെങ്കിലും നടക്കുന്നത് ശീലമാക്കുക. ഇത് ഫിറ്റ്‌നസ് നല്‍കാന്‍ സഹായിക്കുന്ന ഒരു ഘടകമാണ്.

തുടക്കക്കാര്‍ക്ക് ബോഡി ബില്‍ഡിംഗ് ടിപ്‌സ്‌

Read more about: health ആരോഗ്യം
English summary

Remedies To Stay Super Fit

If you want to be a fit person, you have to train more than mere gym and food. Some lifestyle chages may important.Read about some home remedies to keep yourself fit.