പുറത്തേയ്ക്കിറങ്ങൂ, തടി കുറയ്ക്കൂ

Posted By:
Subscribe to Boldsky

തടി കുറയ്ക്കുക എന്നു കേട്ടാല്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിയ്ക്കും. ഇതിനുളള വഴികളാണ് മടുപ്പുണ്ടാക്കുക. പ്രേത്യകിച്ച് വീട്ടില്‍ വ്യായാമങ്ങള്‍ ചെയ്യുന്നതും മറ്റും പലര്‍ക്കും മടിയായിരിയ്ക്കും.

മടുപ്പില്ലാതെ വ്യായാമം ചെയ്യാനും തടിയും കൊഴുപ്പും കുറയ്ക്കുവാനും ഉള്ള ഒരു വഴിയാണ് പുറത്തേയ്ക്കിറങ്ങുന്നത്. പ്രകൃതിയില്‍ നിന്നും ഊര്‍ജം നേടാം, അതേ സമയം ആരോഗ്യവും നന്നാക്കാം.

സൗന്ദര്യമേകും ഭക്ഷണങ്ങള്‍

വീട്ടിന് പുറത്തിറങ്ങിയാല്‍ കൊഴുപ്പു കുറയ്ക്കാന്‍ പറ്റിയ ധാരാളം വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

നടക്കുക

നടക്കുക

പുറത്തിറങ്ങി ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. മറ്റു വ്യായാമങ്ങള്‍ ചെയ്യാനാവില്ലെങ്കിലും ദിവസവും മുക്കാല്‍ മണിക്കൂര്‍ നടന്നു നോക്കൂ, കൊഴുപ്പും തടിയും കുറയും.

ജോഗിംഗ്

ജോഗിംഗ്

തടി കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ് ജോഗിംഗ്. ദിവസവും അര മണിക്കൂര്‍ ജോഗ് ചെയ്യുക.

ഔട്ട്‌ഡോര്‍ സ്‌പോട്‌സ്‌

ഔട്ട്‌ഡോര്‍ സ്‌പോട്‌സ്‌

ഏതെങ്കിലും വിധത്തിലുള്ള ഔട്ട്‌ഡോര്‍ സ്‌പോട്‌സില്‍ ഏര്‍പ്പെടൂ. ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ് ബോള്‍, ബാഡ്മിന്റണ്‍ എതുമാകട്ടെ, കൊഴുപ്പും തടിയും കുറയും. ശരീരത്തിന് ഊര്‍ജവും ആരോഗ്യവും ലഭിയ്ക്കും.

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ്

സ്‌കിപ്പിംഗ് വളരെ അനായാസം ചെയ്യാവുന്ന ഒരു വ്യായാമമാണ്. വീടിനു മുറ്റത്തിറങ്ങി ഇത് ചെയ്യാം.

ഗോള്‍ഫ്

ഗോള്‍ഫ്

ഗോള്‍ഫ് പോലുള്ള കളികള്‍ക്കുള്ള സൗകര്യവും താല്‍പര്യവുമുണ്ടെങ്കില്‍ ഇതില്‍ ഏര്‍പ്പെടാം. ഇതും തടിയും കൊഴുപ്പും കുറയ്ക്കാനുള്ള നല്ലൊരു വ്യയാമമാണ്.

ഫ്രിസ്ബീ

ഫ്രിസ്ബീ

ഫ്രിസ്ബീ എന്നൊരു കളിയെക്കുറിച്ച് ചിലരെങ്കിലും കേട്ടു കാണും. ഇതും നല്ലൊരു വ്യയാമം തന്നെയാണ്.

തുടവണ്ണം, ശരീരവണ്ണം

തുടവണ്ണം, ശരീരവണ്ണം

തുടവണ്ണം, ശരീരവണ്ണം തുടങ്ങിയവ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് സൈക്കിള്‍ ചവിട്ടുന്നത്.

റോളര്‍ സ്‌കേറ്റിംഗ്

റോളര്‍ സ്‌കേറ്റിംഗ്

റോളര്‍ സ്‌കേറ്റിംഗ് കൊഴുപ്പു കളയാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. മനസിന് സന്തോഷവും നല്‍കും.

ഗാര്‍ഡനിംഗ്‌

ഗാര്‍ഡനിംഗ്‌

മറ്റു വലിയ വ്യായാമങ്ങള്‍ക്കൊന്നും പോണമെന്നില്ല, തോട്ടത്തിലേയ്ക്കിറങ്ങൂ. കളകള്‍ പറിച്ചും മണ്ണു കോരിയും പുതിയ ചെടികള്‍ നട്ടുമെല്ലാം അധ്വാനിയ്ക്കാം. കൊഴുപ്പും കുറയ്ക്കാം.

കുട്ടികള്‍

കുട്ടികള്‍

നിങ്ങളുടെ വീട്ടില്‍ കുട്ടികളുണ്ടെങ്കില്‍ ഇവര്‍ക്കൊപ്പം ശാരീരിക അധ്വാനം വേണ്ടി വരുന്ന കളികളില്‍ ഏര്‍പ്പെടാം. തടി കുറയ്ക്കുന്നതിനൊപ്പം മാനസിക ഉല്ലാസവും വര്‍ദ്ധിയ്ക്കും. കുട്ടികള്‍ക്കും സന്തോഷമാകും.

English summary

Burn Calories Outdoors

If you want to burn calories outdoors, here are some of the ways in which you can practice differenmt forms of exercises.
 
Story first published: Wednesday, March 12, 2014, 13:07 [IST]
Subscribe Newsletter