ഒരു മാസത്തിനകം തടി കുറയ്‌ക്കാം

Posted By:
Subscribe to Boldsky

തടി കുറയ്‌ക്കാന്‍ ശ്രമിക്കുന്നവരാണ്‌ തടി കൂട്ടാന്‍ ശ്രമിയ്‌ക്കുന്നവരേക്കാള്‍ കൂടുതലുള്ളത്‌. തടി കുറയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്നവര്‍ ഇത്‌ ഏറെ ബുദ്ധിമുട്ടായി കാണേണ്ട ആവശ്യമില്ല.

യഥാര്‍ത്ഥത്തില്‍ ചിട്ടയായ ഭക്ഷണനിയന്ത്രണവും വ്യായാമവുമുണ്ടെങ്കില്‍ തടി കുറയ്‌ക്കാന്‍ സാധിയ്‌ക്കുക തന്ന ചെയ്യും.

തടി കുറയ്ക്കും സീക്രട്ട് ഭക്ഷണങ്ങള്‍

ഇതാ, ഒരു മാസത്തിനകം തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ഇവയെന്തെന്നു നോക്കൂ,

പ്രാതല്‍

പ്രാതല്‍

പ്രാതല്‍ കൃത്യമായി കഴിയ്‌ക്കുക. ഇതൊഴിവാക്കുന്നത്‌ ശരീരത്തിലെ അപചയപ്രക്രിയയെ വിപരീതമായി ബാധിയ്‌ക്കും. ഇത്‌ തടി കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ.്‌

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കുക. ഇത്‌ ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാന്‍ ഏറെ പ്രധാനമാണ്‌.

പ്രോട്ടീന്‍

പ്രോട്ടീന്‍

ബ്രേക്‌ഫാസ്റ്റില്‍ പ്രോട്ടീന്‍ ഉള്‍ക്കൊള്ളിയ്‌ക്കുവാന്‍ പ്രത്യേകിച്ച്‌ ശ്രദ്ധിയ്‌ക്കുക. ഇത്‌ തടി കുറയ്‌ക്കാന്‍ ഏറെ പ്രധാനമാണ്‌.

ഭക്ഷണം

ഭക്ഷണം

രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഭക്ഷണം കഴിയ്‌ക്കാന്‍ ശ്രദ്ധിയ്‌ക്കുക. ഇത്‌ അമിതഭക്ഷണം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര, ഉപ്പ്‌

കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര, ഉപ്പ്‌

കാര്‍ബോഹൈഡ്രേറ്റുകള്‍, പഞ്ചസാര, ഉപ്പ്‌ തുടങ്ങിയവ വളരെ കുറച്ചു മാത്രം ഉപയോഗിയ്‌ക്കുക. ഇവയെല്ലാം തടി കൂട്ടുവാന്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കാരണമാകും.

അത്താഴം

അത്താഴം

അത്താഴം വളരെക്കുറച്ചു മാത്രം കഴിയ്‌ക്കുക.. കഴിവും പഴങ്ങളും പച്ചക്കറികളും മാത്രം. കാര്‍ബോഹൈഡ്രേറ്റുകള്‍ അത്താഴത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണം.

ഫൈബര്‍

ഫൈബര്‍

ഫൈബര്‍ കലര്‍ന്ന ആഹാരം കഴിവതും കഴിയ്‌ക്കുക. ഇത്‌ അപചയ പ്രക്രിയയും ദഹനപ്രക്രിയയുമെല്ലാം ശക്തിപ്പെടുത്തും.

എണ്ണ

എണ്ണ

പാചകത്തില്‍ എണ്ണയുടെ ഉപയോഗം കഴിവതും കുറയ്‌ക്കുക. ഇത്‌ ആരോഗ്യത്തിന്‌ നല്ലതാണ്‌. തടി കൂടാന്‍ ഇടയാക്കുകയുമില്ല.

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: weight, തടി
English summary

Best Weightloss Tips For One Month

Here are 8 best ways to lose weight by following a diet only. Read on to know more about,
Subscribe Newsletter