For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രാരംഭ പ്രമേഹം: തിരിച്ചറിഞ്ഞില്ലെങ്കില്‍ ആപത്ത്‌

|

പ്രമേഹത്തെ ചെറുതായി കാണരുത്. അങ്ങനെ കണക്കാക്കിയാല്‍ വളര്‍ന്നു പന്തലിച്ച് നമ്മുടെ ശരീരത്തെ അസുഖങ്ങളുടെ ഒരു കൂടാരമാക്കി മാറ്റാന്‍ തക്ക കെല്‍പ്പുള്ളതാണ് ഈ രോഗം. നേരത്തേ കണ്ടറിഞ്ഞ് വേണ്ട ചികിത്സകളും ജീവിതത്തില്‍ മാറ്റങ്ങളും ശീലിച്ചില്ലെങ്കില്‍ കരള്‍, വൃക്ക, ഹൃദയം എന്നിവ വരെ കാലക്രമേണ തകരാറിലായേക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് പ്രമേഹം അഥവാ ഡയബറ്റിസ്. ഇതിന്റെ പ്രാരംഭ ഘട്ടമാണ് പ്രീ ഡയബറ്റിസ്.

Most read: ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്Most read: ആണായി പിറന്നാല്‍ ആരോഗ്യത്തിന് കഴിക്കേണ്ടത് ഇത്

പ്രീ ഡയബറ്റിസ് എന്നാല്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാള്‍ കൂടുതലാണ്. എന്നാല്‍, ടൈപ്പ് 2 പ്രമേഹത്തിന്റെ അത്ര ഉയര്‍ന്നതല്ല. പക്ഷേ ജീവിതശൈലിയില്‍ മാറ്റമില്ലാതെ ഈ അവസ്ഥയില്‍ മുന്നോട്ടു നീങ്ങിയാല്‍ ആര്‍ക്കും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

പ്രീ ഡയബറ്റിസിന്റെ യഥാര്‍ത്ഥ കാരണം അജ്ഞാതമാണ്. എന്നാല്‍ കുടുംബ ചരിത്രവും ജനിതകവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും അടിവയറ്റിലെ അമിത കൊഴുപ്പും അമിതഭാരവും പ്രധാന ഘടകങ്ങളാണ്. പ്രീ ഡയബറ്റിസ് ഉള്ളവരില്‍ പഞ്ചസാര (ഗ്ലൂക്കോസ്) ശരിയായി പ്രോസസ്സ് ചെയ്യുന്നില്ല. തത്ഫലമായി, പേശികളെയും മറ്റ് ടിഷ്യൂകളെയും സൃഷ്ടിക്കുന്ന കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനുപകരം രക്തത്തില്‍ പഞ്ചസാര വര്‍ധിക്കുന്നു.

ഇന്‍സുലിന്റെ പ്രവര്‍ത്തനം

ഇന്‍സുലിന്റെ പ്രവര്‍ത്തനം

നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസിന്റെ ഭൂരിഭാഗവും എത്തുന്നത് നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ്. ഭക്ഷണം ആഗിരണം ചെയ്യുമ്പോള്‍ പഞ്ചസാര നിങ്ങളുടെ രക്തത്തിലേക്ക് പ്രവേശിക്കുന്നു. നിങ്ങളുടെ രക്തപ്രവാഹത്തില്‍ നിന്ന് ശരീര കോശങ്ങളിലേക്ക് പഞ്ചസാര നീക്കുന്നതിന് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ആവശ്യമാണ്. വയറിനു പിന്നില്‍ പാന്‍ക്രിയാസ് എന്ന ഗ്രന്ഥിയില്‍ നിന്നാണ് ഇന്‍സുലിന്‍ വരുന്നത്.

Most read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റംMost read:7 ദിവസം രാവിലെ ഒരു ഗ്ലാസ് ജീരക വെള്ളം; മാറ്റം

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാര

നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ പാന്‍ക്രിയാസ് രക്തത്തിലേക്ക് ഇന്‍സുലിന്‍ അയയ്ക്കുന്നു. ഇന്‍സുലിന്‍ രക്തചംക്രമണം നടത്തുമ്പോള്‍, ഇത് നിങ്ങളുടെ കോശങ്ങളിലേക്ക് പഞ്ചസാരയെ കടത്തുന്നു. മാത്രമല്ല, നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ തുടങ്ങുമ്പോള്‍, പാന്‍ക്രിയാസ് രക്തത്തിലേക്ക് ഇന്‍സുലിന്‍ സ്രവിക്കുന്നതും കുറയ്ക്കുന്നു. എന്നാല്‍ പ്രീ ഡയബറ്റിസ് ഉള്ളപ്പോള്‍, ഈ പ്രക്രിയയും പ്രവര്‍ത്തിക്കാതെ വരും. പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ പ്രതിരോധിക്കാന്‍ ഇടയാക്കില്ല. അതിനാല്‍, നിങ്ങളുടെ കോശങ്ങള്‍ക്ക് ഇന്ധനം നല്‍കുന്നതിനുപകരം, നിങ്ങളുടെ രക്തത്തില്‍ പഞ്ചസാര വര്‍ദ്ധിക്കുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

പ്രീ ഡയബറ്റിസിന് സാധാരണയായി അടയാളങ്ങളോ ലക്ഷണങ്ങളോ ഇല്ല. ശരീരത്തിലെ ചില ഭാഗങ്ങളില്‍ ചര്‍മ്മം ഇരുണ്ടതാകുന്നതാണ് പ്രീ ഡയബറ്റിസിന്റെ ഒരു അടയാളം. കഴുത്ത്, കക്ഷം, കൈമുട്ട്, കാല്‍മുട്ട്, കൈപ്പത്തി എന്നിവ ഉള്‍പ്പെടാം. പ്രീ ഡയബറ്റിസില്‍ നിന്ന് ടൈപ്പ് 2 പ്രമേഹത്തിലേക്ക് മാറിയെന്ന് സൂചിപ്പിക്കുന്ന ചില അടയാളങ്ങളും ലക്ഷണങ്ങളും ഇവയാണ്:

  • അമിതമായ ദാഹം
  • പതിവായുള്ള മൂത്രശങ്ക
  • അമിതമായ വിശപ്പ്
  • ക്ഷീണം
  • കാഴ്ചയ്ക്ക് മങ്ങല്‍
  • Most read:ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രംMost read:ഈ കുഞ്ഞന്‍ വിത്തിലുണ്ട് തടികുറക്കും സൂത്രം

    അപകടസാധ്യതകള്‍

    അപകടസാധ്യതകള്‍

    ടൈപ്പ് 2 പ്രമേഹത്തിന് സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ തന്നെ പ്രീ ഡയബറ്റിസിനും കാരണമാകുന്നു. അമിതഭാരം, അരക്കെട്ടിലെ അമിത കൊഴുപ്പ് തുടങ്ങിയവ പ്രീഡയബറ്റിസിനു വഴിവയക്കുന്നു. അമിതമായി മാംസം കഴിക്കുന്നതും മധുരമുള്ള പാനീയങ്ങള്‍ കുടിക്കുന്നതും പ്രീ ഡയബറ്റിസ് സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏത് പ്രായത്തിലും പ്രമേഹം വരാമെങ്കിലും 45 വയസ്സിനു ശേഷം പ്രീ ഡയബറ്റിസ് സാധ്യത വര്‍ദ്ധിക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ക്കും പ്രമേഹ സാധ്യതയുണ്ട്. ഗര്‍ഭിണികളില്‍ പ്രമേഹം ഉണ്ടാകുമ്പോള്‍ (ഗെസ്റ്റേഷണല്‍ ഡയബറ്റിസ്), കുഞ്ഞിനും പ്രീ ഡയബറ്റിസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അവസ്ഥയിലുള്ള സ്ത്രീകള്‍ക്കും പ്രീ ഡയബറ്റിസ് സാധ്യത കൂടുതലാണ്. കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവവും പ്രീഡയബറ്റിസിന് വഴിവയ്ക്കുന്നു.

    സങ്കീര്‍ണതകള്‍

    സങ്കീര്‍ണതകള്‍

    ടൈപ്പ് 2 പ്രമേഹത്തിലേക്ക് നിങ്ങളെ തള്ളിവിടുന്നു എന്നതാണ് പ്രീ ഡയബറ്റിസിന്റെ ഏറ്റവും ഗുരുതരമായ ഫലം. ടൈപ്പ് 2 പ്രമേഹം ബാധിച്ചാല്‍ നിങ്ങളില്‍ ഇനിപ്പറയുന്ന സങ്കീര്‍ണതകള്‍ കണ്ടേക്കാം:

    • ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
    • ഉയര്‍ന്ന കൊളസ്‌ട്രോള്‍
    • ഹൃദ്രോഗം
    • സ്‌ട്രോക്ക്
    • വൃക്കരോഗം
    • ഞരമ്പുകളുടെ തകരാറ്
    • കാഴ്ച പ്രശ്‌നങ്ങള്‍
    • പ്രീ ഡയബറ്റിസ് നിങ്ങളില്‍ നിശബ്ദ ഹൃദയാഘാതത്തിനും കാരണമാകുന്നു. മാത്രമല്ല, ടൈപ്പ് 2 പ്രമേഹത്തിലേക്ക് എത്താതെ തന്നെയും നിങ്ങളുടെ വൃക്കകളെ തകരാറിലാക്കാനും പ്രീഡയബറ്റിസിന് കഴിവുണ്ട്.

      Most read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവMost read:കൊഴുപ്പ് കത്തും, തടികുറയും; കിടക്കും മുമ്പ് ഇവ

      രോഗനിര്‍ണയം

      രോഗനിര്‍ണയം

      രക്തപരിശോധനയിലൂടെ കണ്ടെത്താവുന്ന ഒരവസ്ഥയാണ് പ്രീ ഡയബറ്റിസ്. ആഹാരത്തിനു ശേഷമുള്ള പഞ്ചസാര നില 140-199 കണ്ടാല്‍ പ്രീഡയബറ്റിസ് സ്ഥിരീകരിക്കാം. പ്രീ ഡയബറ്റിസ് ബാധിച്ചവര്‍ക്ക് അവരുടെ ഹൃദയം, രക്തക്കുഴലുകള്‍, വൃക്കകള്‍ എന്നിവ ഇതിനകം പ്രശ്‌നം സൃഷ്ടിക്കാന്‍ തുടക്കമിട്ടിട്ടുണ്ടാകാം. എന്നിരുന്നാലും പ്രീ ഡയബറ്റിസ് അവസ്ഥ ടൈപ്പ് 2 പ്രമേഹത്തിലേക്ക് എത്താതെ നിങ്ങള്‍ക്ക് പിടിച്ചു നിര്‍ത്താവുന്നതാണ്. നിങ്ങള്‍ക്ക് പ്രമേഹത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലോ ഏതെങ്കിലും തരത്തിലുള്ള പ്രമേഹ ലക്ഷണങ്ങളോ ലക്ഷണങ്ങളോ കണ്ടാല്‍ ഡോക്ടറെ കാണുക.

      പ്രതിരോധം

      പ്രതിരോധം

      ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ നിങ്ങള്‍ക്ക് രോഗത്തെ ചെറുക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക, ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക, ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക എന്നിവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കും. മുതിര്‍ന്നവരില്‍ ടൈപ്പ് 2 പ്രമേഹത്തെ തടയാന്‍ സഹായിക്കുന്ന അതേ ജീവിതശൈലീ മാറ്റങ്ങളിലൂടെ തന്നെ കുട്ടികളിലെ പ്രീ ഡയബറ്റിസും സാധാരണ നിലയിലേക്ക് കൊണ്ടുവരാവുന്നതാണ്‌.

      Most read:പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍Most read:പ്രമേഹം: അറിഞ്ഞിരിക്കൂ ഈ തെറ്റിദ്ധാരണകള്‍

English summary

Prediabetes: Symptoms, Causes, Risk Factors and Treatment in Malayalam

Blood sugar levels start to rise even before you get type 2 diabetes. Find out what steps you can take to prevent diabetes from developing. Check out the prediabetes causes, symptoms, treatment in malayalam
X
Desktop Bottom Promotion