For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ ചെറുത്തു തോല്‍പ്പിക്കാം; ദിവസവും ഇത് ശീലമാക്കൂ

|

ഇന്നത്തെ തിരക്കിട്ട ലോകത്ത് മിക്ക ആളുകള്‍ക്കും ഭീഷണിയായി വളര്‍ന്ന ഒരു സാധാരണ ജീവിതശൈലി ആരോഗ്യാവസ്ഥയാണ് പ്രമേഹം. ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത ഒരു അവസ്ഥയാണിത്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യകരമായ ജീവിതശൈലി എന്നിവയിലൂടെ പ്രമേഹത്തെ നിങ്ങള്‍ക്ക് വരുതിയില്‍ നിര്‍ത്താന്‍ സാധിക്കും.

Most read: രക്തസമ്മര്‍ദ്ദം അടുക്കില്ല; രാവിലെ ഈ വെള്ളം കുടിക്കൂMost read: രക്തസമ്മര്‍ദ്ദം അടുക്കില്ല; രാവിലെ ഈ വെള്ളം കുടിക്കൂ

പ്രമേഹത്തിന് പല പരിഹാരവും പ്രകൃതിയിലുണ്ട്. അത്തരത്തിലൊന്നാണ് നെല്ലിക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് നെല്ലിക്ക കഴിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറെ ഫലപ്രദമായ നെല്ലിക്ക പ്രമേഹത്തിനുള്ള മികച്ച പരിഹാരം കൂടിയാണ്. പ്രമേഹം നിയന്ത്രിക്കാന്‍ നെല്ലിക്ക എങ്ങനെ നിങ്ങളെ സഹായിക്കുന്നു എന്നറിയാന്‍ ലേഖനം വായിക്കൂ.

പ്രേമഹം എന്ത് ?

പ്രേമഹം എന്ത് ?

നിങ്ങളുടെ ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്തതോ അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കുന്ന ഇന്‍സുലിനോട് ശരീരത്തിന് പ്രതികരിക്കാന്‍ കഴിയാത്തതോ ആയ ഒരു ഉപാപചയ അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് നിങ്ങളില്‍ കാലക്രമേണ വൃക്ക തകരാറുകള്‍, അമിതവണ്ണം, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകാം. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനമനുസരിച്ച്, 2030 ആകുമ്പോഴേക്കും ഏകദേശം 98 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രമേഹം പിടിപെടാന്‍ സാധ്യതയുണ്ടെന്നാണ്. പ്രമേഹരോഗികള്‍ അവരുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ത്താന്‍ കാരണമാകുന്നവയാണ്.

പ്രമേഹത്തിന് നെല്ലിക്ക

പ്രമേഹത്തിന് നെല്ലിക്ക

രക്തത്തിലെ പഞ്ചസാരയെ കൃത്യമായ അളവില്‍ നിലനിര്‍ത്താനും ദഹനം ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒരു പരമ്പരാഗത പരിഹാരമാണ് നെല്ലിക്ക. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തിനും മുടിക്കുമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഔഷധമായും ആരോഗ്യ വിദഗ്ധര്‍ നെല്ലിക്ക നിര്‍ദേശിക്കുന്നു.

Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?Most read:പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരുന്നത് ആര്‍ക്ക്?

നെല്ലിക്ക എങ്ങനെ ഗുണം ചെയ്യുന്നു

നെല്ലിക്ക എങ്ങനെ ഗുണം ചെയ്യുന്നു

പാന്‍ക്രിയാറ്റിസ് തടയുന്നതിനുള്ള ഫലപ്രദമായ പ്രതിവിധിയാണ് നെല്ലിക്ക എന്ന് യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്റര്‍ പറയുന്നു. പാന്‍ക്രിയാസില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പ്രധാനമാണ്. എന്നിരുന്നാലും, പാന്‍ക്രിയാസ് വീക്കം വരുമ്പോള്‍, ഇത് പാന്‍ക്രിയാറ്റിസ് ഉണ്ടാക്കുകയും അത് ഇന്‍സുലിന്‍ സ്രവിക്കുന്ന കോശങ്ങള്‍ക്ക് നാശം വരുത്തുകയും തന്‍മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. അതിനാല്‍, പാന്‍ക്രിയാറ്റിസ് നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കാനും നെല്ലിക്ക നിങ്ങളെ സഹായിക്കുന്നു.

ക്രോമിയം അടങ്ങിയത്

ക്രോമിയം അടങ്ങിയത്

കാര്‍ബോഹൈഡ്രേറ്റ് മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന ക്രോമിയം എന്ന ധാതു നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തെ ഇന്‍സുലിനോട് കൂടുതല്‍ പ്രതികരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കി നിലനിര്‍ത്താനും സഹായിക്കുന്നു. മികച്ച ആന്റിഓക്‌സിഡന്റായ വിറ്റാമിന്‍ സിയുടെ സാന്നിധ്യം നെല്ലിക്കയിലുണ്ട്. വിറ്റാമിന്‍ സി പ്രമേഹത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്ന് ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.

Most read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടംMost read:ചെവിയിലെ ഈ മാറ്റങ്ങളുണ്ടോ നിങ്ങളില്‍ ? അപകടം

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയത്

ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയത്

ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദമാണ് പ്രമേഹം, അനുബന്ധ രോഗങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാന കാരണമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. നെല്ലിക്കയിലെ ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സിഡേഷന്റെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കുന്നതിലൂടെ പ്രമേഹത്തെ നേരിടാന്‍ നിങ്ങളെ സഹായിക്കുന്നു.

എങ്ങനെ ഉപയോഗിക്കാം ?

എങ്ങനെ ഉപയോഗിക്കാം ?

നെല്ലിക്ക ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അത് പച്ചയ്ക്ക് കഴിക്കുക എന്നതാണ്. ഇത് രുചിയില്‍ കയ്‌പേറിയതാണെങ്കിലും കഴിച്ച ഉടനെ കുറച്ച് വെള്ളവും കുടിക്കാം. കേട്ടിട്ടില്ലേ, നെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും എ്ന്ന്. ഇതിനു പുറമേ നിങ്ങള്‍ക്ക് നെല്ലിക്ക ജ്യൂസും കുടിക്കാവുന്നതാണ്. ഇന്ന് നെല്ലിക്കാ പൊടിയും വിപണിയില്‍ ധാരാളമായി ലഭ്യമാണ്. ഒരു സ്പൂണ്‍ നെല്ലിക്ക പൊടി എടുത്ത് വെള്ളത്തില്‍ കലക്കിയും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. പ്രമേഹരോഗികള്‍ മരുന്നുകള്‍ക്കു പുറമേ എന്തെങ്കിലും ചെയ്യുന്നതിനു മുമ്പായി നിങ്ങളുടെ ഡോക്ടറുടെ ഉപദേശം കൂടി തേടുക.

Most read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴംMost read:ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴം

പ്രമേഹം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

* പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കും.

* കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക

* വയര്‍ നിറയുന്ന വരെ മാത്രം കഴിക്കുക, അമിതാഹാരം പാടില്ല.

* നിങ്ങളുടെ ഭാരം നിയന്ത്രിച്ച് ഹൃദയം ആരോഗ്യകരമായി നിലനിര്‍ത്തുക.

* ഹൃദയാഗ്യത്തിന് ദിവസവും അരമണിക്കൂറോളം എയറോബിക് വ്യായാമങ്ങള്‍ ചെയ്യുക. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാനും വ്യായാമം സഹായിക്കുന്നു.

രോഗത്തിന്റെ തുടക്കത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതോ വളരെ കുറവോ ആണെന്ന് തീര്‍ച്ചപ്പെടുത്തി ചികിത്സ തേടാന്‍ ഡോക്ടറെ സമീപിക്കുക. ഏതൊക്കെ ഭക്ഷണങ്ങളാണ് ആരോഗ്യകരമെന്നും ഏതൊക്കെ ഭക്ഷണങ്ങള്‍ അല്ലെന്നും അറിയാനും ഡോക്ടര്‍ സഹായിക്കും.

Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!Most read:രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!

English summary

How To Use Amla For Diabetes Treatment

Diabetes is one of the most common lifestyle health conditions that are a threat to most people in the recent times. Read on how to use amla for diabetes treatment.
Story first published: Thursday, December 3, 2020, 14:07 [IST]
X
Desktop Bottom Promotion