For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം മാറ്റാം കറുവപ്പട്ടയിലൂടെ; ഇങ്ങനെ ഉപയോഗിച്ചാല്‍ ഗുണം

|

കറുവ മരത്തിന്റെ പുറംതൊലിയില്‍ നിന്ന് ലഭിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ഭക്ഷണ വിഭവങ്ങള്‍ക്ക് രുചിയും മണവും നല്‍കുന്നു. നിരവധി ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ ഒന്നുകൂടിയാണ് കറുവപ്പട്ട. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ഇത്.

Most read: ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലംMost read: ചിക്കനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒരിക്കലും കഴിക്കരുത്; ശരീരത്തിന് ദോഷഫലം

പ്രമേഹ രോഗികള്‍ക്ക് അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒന്നാണ് കറുവപ്പട്ട. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ ഗ്ലൂക്കോസും എല്‍ഡിഎല്‍ കൊളസ്‌ട്രോളും കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഔഷധഗുണങ്ങള്‍ക്കായി ഈ സുഗന്ധവ്യഞ്ജനം നിരവധി വീട്ടുവൈദ്യങ്ങളില്‍ ഉപയോഗിക്കുന്നു. പ്രമേഹം ചെറുക്കുന്നതിനായി കറുവപ്പട്ട വെള്ളം കുടിക്കുന്നത് ഉത്തമമാണ്. പ്രമേഹരോഗികള്‍ക്ക് കറുവപ്പട്ട നല്‍കുന്ന വിവിധ ആരോഗ്യഗുണങ്ങളെ കുറിച്ചും അത് എങ്ങനെ ഉപയോഗിക്കണമെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ആരോഗ്യത്തിന് കറുവപ്പട്ട നല്‍കുന്ന ഗുണങ്ങള്‍

ആരോഗ്യത്തിന് കറുവപ്പട്ട നല്‍കുന്ന ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് കറുവപ്പട്ട. അതിന്റെ ഗുണങ്ങള്‍ നിങ്ങളെ നല്ല ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രാപ്തമാക്കുന്നു. സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ് ഇത്. കാല്‍സ്യം, ഇരുമ്പ്, ഫൈബര്‍, മാംഗനീസ് എന്നിവ കറുവപ്പട്ടയില്‍ അടങ്ങിയിട്ടുണ്ട്. കറുവപ്പട്ടയുടെ ആരോഗ്യ ഗുണങ്ങളാണ്:

* ദഹനക്കേട് പരിഹരിക്കുന്നു

* ആര്‍ത്രൈറ്റിസ് വേദന ശമിപ്പിക്കുന്നു

* പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

* യീസ്റ്റ് അണുബാധ തടയുന്നു

* രക്തത്തില്‍ ശീതീകരണ വിരുദ്ധ പ്രഭാവം ഉണ്ടാക്കുന്നു

* രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നു

* കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

* രക്താര്‍ബുദം തടയാനും ലിംഫോമ കാന്‍സര്‍ കോശങ്ങളുടെ രൂപീകരണം തടയാനും സഹായിക്കുന്നു.

പ്രമേഹം തടയാന്‍ കറുവപ്പട്ട

പ്രമേഹം തടയാന്‍ കറുവപ്പട്ട

ആന്റിഓക്സിഡന്റ്, ആന്റിബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയതാണ് കറുവപ്പട്ട. ഇവ ദഹന ആരോഗ്യത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. ഗ്രാമ്പൂ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ആന്റിഓക്സിഡന്റ് ഉള്ളടക്കം കറുവപ്പട്ടയിലുണ്ട്. ഇത് ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യതയും കുറയ്ക്കുന്നു. മൂന്ന് മാസത്തേക്ക് ദിവസവും 500 മില്ലിഗ്രാം കറുവപ്പട്ട സത്ത് കഴിക്കുന്നത് പ്രീ ഡയബറ്റിസ് ഉള്ള മുതിര്‍ന്നവരില്‍ സമ്മര്‍ദ്ദം 14% കുറയ്ക്കുമെന്ന് ഒരു പഠനം വെളിപ്പെടുത്തി.

Most read:വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌Most read:വെറുംവയറ്റില്‍ ചായയോ കാപ്പിയോ കുടിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്ന അപകടം ഇത്‌

പ്രമേഹ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു

പ്രമേഹ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നു

കറുവപ്പട്ട എല്‍.ഡി.എല്‍ കൊളസ്ട്രോളും ട്രൈഗ്ലിസറൈഡും കുറയ്ക്കുന്നു. എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനായി കറുവപ്പട്ട എളുപ്പത്തില്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ് എന്നതാണ് മറ്റൊരു പ്രശ്‌നം. കറുവപ്പട്ടയ്ക്ക് ഇത് നിയന്ത്രണത്തിലാക്കാനും ആരോഗ്യകരമായ കൊളസ്‌ട്രോള്‍ നില നിലനിര്‍ത്താനും കഴിയും. കറുവപ്പട്ട കഴിക്കുന്നത് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗര്‍ വളരെയധികം കുറയ്ക്കും. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കേണ്ട്ത് പ്രധാനമാണ്. കറുവപ്പട്ട ഇതിന് നിങ്ങളെ സഹായിക്കുന്നു.

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിലെ ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെ കറുവപ്പട്ട നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. കോശങ്ങളിലേക്ക് ഗ്ലൂക്കോസ് നീക്കുന്നതില്‍ ഇന്‍സുലിന്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നു. ഇന്‍സുലിനോടുള്ള സംവേദനക്ഷമത കുറയുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ കറുവപ്പട്ട ചേര്‍ക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

Most read:ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷംMost read:ആയുര്‍വേദം പറയുന്നു, ഈ സൂപ്പര്‍ഫുഡ് അധികം കഴിച്ചാല്‍ ഗുണത്തിനുപകരം ദോഷം

ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നു

കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തിനും വീക്കത്തിനും കാരണമാകുന്നു. ഇത് നിങ്ങളുടെ കോശങ്ങള്‍ക്ക് അമിതമായ കേടുപാടുകള്‍ വരുത്തുന്ന ഒരു നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു. ഇത് വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കറുവപ്പട്ട നിങ്ങളെ സഹായിക്കുന്നു. ഇത് ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ പരിധിയില്‍ നിലനിര്‍ത്തുന്നു.

കറുവപ്പട്ട വെള്ളം

കറുവപ്പട്ട വെള്ളം

പ്രമേഹരോഗികള്‍ കറുവപ്പട്ട വെള്ളം കുടിക്കുന്നതിലൂടെ അവരുടെ രോഗത്തെ തടഞ്ഞുനിര്‍ത്താവുന്നതാണ്. കറുവപ്പട്ട വെള്ളം ഉണ്ടാക്കാന്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക. ഒരു നുള്ള് കറുവപ്പട്ട പൊടിയോ 1 ഇഞ്ച് കറുവപ്പട്ടയോ രാത്രി മുഴുവന്‍ കുതിര്‍ത്തുവയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ആറ്റി ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കറുവപ്പട്ട ചേര്‍ക്കുന്നതിന് മറ്റ് വഴികളുമുണ്ട്. എന്നാല്‍ ഇവയിലേതെങ്കിലും തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. പ്രമേഹരോഗികള്‍ക്ക് കറുവപ്പട്ട വെള്ളം ഗുണം ചെയ്യുമെങ്കിലും, അത് വൈദ്യ പരിചരണത്തിന് പകരമാവില്ല. കറുവപ്പട്ട സപ്ലിമെന്റുകള്‍ കഴിക്കുന്നതിനോ ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനോ മുമ്പായി നിങ്ങള്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

Most read:തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതിMost read:തടി കുറയ്ക്കാന്‍ പൊട്ടാസ്യം നല്‍കുന്ന ഗുണം ചെറുതല്ല; ഇവ കഴിച്ചാല്‍ മതി

English summary

How Cinnamon Help You To Manage Diabetes in Malayalam

There are many cinnamon benefits that you should be aware of. Read on to know how cinnamon help you to manage diabetes.
Story first published: Tuesday, July 12, 2022, 12:13 [IST]
X
Desktop Bottom Promotion