For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം വന്നാല്‍ ഭക്ഷണനിയന്ത്രണം പ്രധാനം; ഷുഗറുള്ളവര്‍ക്ക് ഈ ഭക്ഷണം പാടില്ല

|

രക്തത്തിലെ ഗ്ലൂക്കോസ് വളരെ ഉയര്‍ന്നതാകുമ്പോള്‍ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. അനിയന്ത്രിതമായ പ്രമേഹം നിങ്ങളില്‍ ഗുരുതരമായ നിരവധി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പ്രമേഹം ഉണ്ടായാല്‍ ഒരാള്‍ അവരുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതുണ്ട്.

Also read: 14 വയസ്സുള്ളപ്പോള്‍ തുടങ്ങിയ ദുരിതം; പിസിഒഎസ് നിയന്ത്രിക്കാന്‍ സോനം കപൂര്‍ ചെയ്തത്Also read: 14 വയസ്സുള്ളപ്പോള്‍ തുടങ്ങിയ ദുരിതം; പിസിഒഎസ് നിയന്ത്രിക്കാന്‍ സോനം കപൂര്‍ ചെയ്തത്

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹം നിയന്ത്രിച്ചുനില്‍ത്താന്‍ സാധിക്കും. ഇതുലൂടെ ഹൃദ്രോഗം, വൃക്കരോഗം, മറ്റ് ആരോഗ്യ സംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കഴിയും. പ്രമേഹമുള്ളവര്‍ക്ക് മിക്ക ഭക്ഷണങ്ങളും കഴിക്കാം, എന്നാല്‍ അവയില്‍ ചിലത് കുറച്ച് കുറയ്‌ക്കേണ്ടി വന്നേക്കാം. പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെക്കുറിച്ച് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പ്രമേഹവും കാര്‍ബോഹൈഡ്രേറ്റും

പ്രമേഹവും കാര്‍ബോഹൈഡ്രേറ്റും

കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയാണ് നിങ്ങളുടെ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന മാക്രോ ന്യൂട്രിയന്റുകള്‍. ഈ മൂന്നെണ്ണത്തില്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നു. കാരണം അവ ഗ്ലൂക്കോസ് ആയി വിഭജിച്ച് നിങ്ങളുടെ രക്തപ്രവാഹത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. കാര്‍ബോഹൈഡ്രേറ്റുകളില്‍ അന്നജം, പഞ്ചസാര, ഫൈബര്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ഫൈബര്‍ ആഗിരണം ചെയ്യപ്പെടുന്നില്ല. അതിനാല്‍ ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുന്നില്ല.

ഈ ഭക്ഷണങ്ങള്‍ വേണ്ട

ഈ ഭക്ഷണങ്ങള്‍ വേണ്ട

പ്രമേഹമുള്ള ആളുകള്‍ വളരെയധികം കാര്‍ബോഹൈഡ്രേറ്റുകള്‍ അകത്താക്കുമ്പോള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമാംവിധം ഉയരുന്നു. കാലക്രമേണ, ഇത് നിങ്ങളുടെ ശരീരത്തിലെ ഞരമ്പുകളെയും രക്തക്കുഴലുകളെയും തകരാറിലാക്കുന്നു. ഇത് ഹൃദ്രോഗം, വൃക്കരോഗം, മറ്റ് ഗുരുതരമായ ആരോഗ്യ അവസ്ഥകള്‍ എന്നിവയ്ക്കും വേദിയൊരുക്കും. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവ് തടയാനും പ്രമേഹ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ഇനിപ്പറയുന്ന ഭക്ഷണങ്ങള്‍ പ്രമേഹരോഗികള്‍ ഒഴിവാക്കേണ്ടത് പ്രധാനമാണ്.

Most read:വൃക്കരോഗം വരാതെ തടയാം; കിഡ്‌നിയുടെ ആരോഗ്യത്തിന് ഈ മാറ്റം ശീലിക്കൂ</p><p>Most read:വൃക്കരോഗം വരാതെ തടയാം; കിഡ്‌നിയുടെ ആരോഗ്യത്തിന് ഈ മാറ്റം ശീലിക്കൂ

മധുര പാനീയങ്ങള്‍

മധുര പാനീയങ്ങള്‍

പ്രമേഹമുള്ളവര്‍ക്ക് ഏറ്റവും അപകടമാണ് പഞ്ചസാര എന്ന് പറയേണ്ടല്ലോ. കാര്‍ബോഹൈഡ്രേറ്റുകള്‍ ഉയര്‍ന്ന അളവിലുള്ളതാണ് സോഫ്റ്റ് ഡ്രിങ്ക്‌സ് പോലുള്ള മധുരമുള്ള പാനീയങ്ങള്‍. കൂടാതെ, ഇന്‍സുലിന്‍ പ്രതിരോധം, പ്രമേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന ഫ്രക്ടോസും ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ പോലുള്ള പ്രമേഹ സംബന്ധമായ അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പഞ്ചസാര പാനീയങ്ങളിലെ ഉയര്‍ന്ന ഫ്രക്ടോസ് അളവ് വയറിലെ കൊഴുപ്പിനെ പ്രോത്സാഹിപ്പിക്കുന്ന ഉപാപചയ മാറ്റങ്ങളിലേക്കും ദോഷകരമായ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയിലേക്കും നയിച്ചേക്കാം. പഞ്ചസാര പാനീയങ്ങള്‍ക്ക് പകരം പ്രമേഹ രോഗികള്‍ക്ക് വെള്ളം, സോഡ അല്ലെങ്കില്‍ മധുരമില്ലാത്ത ഐസ്ഡ് ടീ എന്നിവ കഴിക്കാം.

ട്രാന്‍സ് ഫാറ്റ്

ട്രാന്‍സ് ഫാറ്റ്

ട്രാന്‍സ് കൊഴുപ്പുകള്‍ അങ്ങേയറ്റം അനാരോഗ്യകരമാണ്. ട്രാന്‍സ് ഫാറ്റ് നേരിട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തുന്നില്ലെങ്കിലും, അവ ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കല്‍, ധമനികളുടെ പ്രവര്‍ത്തനം കുറയ്ക്കല്‍ എന്നിവയ്ക്ക് കാരണമാകുന്നു. പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലുള്ളതിനാല്‍ ട്രാന്‍സ് ഫാറ്റുകള്‍ ഏറെ ദോഷം ചെയ്യും.

ഫ്‌ളേവര്‍ ചേര്‍ത്ത തൈര്

ഫ്‌ളേവര്‍ ചേര്‍ത്ത തൈര്

പ്രമേഹമുള്ളവര്‍ക്ക് സാധാരണ തൈര് നല്ല ഭക്ഷണമാണ്. എന്നാല്‍ ഏതെങ്കിലും ഫ്‌ളേവര്‍ ചേര്‍ത്ത ഇനങ്ങള്‍ നേരെ വിപരീതമാണ്. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയെയും ഇന്‍സുലിനെയും വര്‍ദ്ധിപ്പിക്കുന്ന ഉയര്‍ന്ന പഞ്ചസാര അടങ്ങിയ തൈരിനു പകരം പഞ്ചസാര അടങ്ങിയിട്ടില്ലാത്തതും പൂര്‍ണ്ണമായതുമായ പാല്‍ തൈര് തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ വിശപ്പ്, ഭാരം നിയന്ത്രിക്കല്‍, കുടല്‍ ആരോഗ്യം എന്നിവയ്ക്ക് ഗുണം ചെയ്യും

Most read:ആരോഗ്യം അരികില്‍: വെറും വയറ്റില്‍ ഇവ കഴിക്കൂMost read:ആരോഗ്യം അരികില്‍: വെറും വയറ്റില്‍ ഇവ കഴിക്കൂ

ഡ്രൈ ഫ്രൂട്ട്‌സ്

ഡ്രൈ ഫ്രൂട്ട്‌സ്

വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവയുള്‍പ്പെടെ നിരവധി പ്രധാന വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ് പഴങ്ങള്‍. എന്നാല്‍ ഇവ ഉണങ്ങുമ്പോള്‍, ഈ പ്രക്രിയ വെള്ളം നഷ്ടപ്പെടുന്നതിലൂടെ ഈ പോഷകങ്ങളുടെ ഉയര്‍ന്ന സാന്ദ്രതയിലേക്ക് നയിക്കുന്നു. അതിനാല്‍ പഞ്ചസാരയുടെ അളവും കൂടുതലായി ഇവയില്‍ കേന്ദ്രീകരിക്കുന്നു. ഒരു കപ്പ് മുന്തിരിയില്‍ 1 ഗ്രാം ഫൈബര്‍ ഉള്‍പ്പെടെ 27 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. ഇതിനു വിപരീതമായി, ഒരു കപ്പ് ഉണക്കമുന്തിരിയില്‍ 115 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ആണ് അടങ്ങിയിരിക്കുന്നത്. പഴങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മറ്റ് തരത്തിലുള്ള ഡ്രൈ ഫ്രൂട്ടുകളും കാര്‍ബോഹൈഡ്രേറ്റ് അളവില്‍ മുമ്പിലാണ്.

ഫ്‌ളേവര്‍ ജ്യൂസ്

ഫ്‌ളേവര്‍ ജ്യൂസ്

ഫ്‌ളേവര്‍ ജ്യൂസുകള്‍ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുന്നതിനാല്‍ ഇവ സോഡകള്‍ക്കും മറ്റ് പഞ്ചസാര പാനീയങ്ങള്‍ക്കും സമാനമാണ്. ചില സന്ദര്‍ഭങ്ങളില്‍, പഴച്ചാറുകളില്‍ സോഡയേക്കാള്‍ കൂടുതലായി പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. മധുരപാനീയങ്ങള്‍ പോലെ, ഫ്രൂട്ട് ജ്യൂസ് ഫ്രക്ടോസാല്‍ നിറഞ്ഞിരിക്കുന്നു. ഇവ ഇന്‍സുലിന്‍ പ്രതിരോധം, അമിതവണ്ണം, ഹൃദ്രോഗം എന്നിവയിലേക്ക് നയിക്കുന്നവയാണ്.

Most read:ഭക്ഷണം ശ്രദ്ധിക്കാം ഹീമോഫീലിയ ചെറുക്കാംMost read:ഭക്ഷണം ശ്രദ്ധിക്കാം ഹീമോഫീലിയ ചെറുക്കാം

ഫ്രഞ്ച് ഫ്രൈസ്

ഫ്രഞ്ച് ഫ്രൈസ്

ആരോഗ്യകരമായ ശരീരത്തിന് ഒഴിവാക്കേണ്ടൊരു ഭക്ഷണമാണ് ഫ്രഞ്ച് ഫ്രൈസ്, പ്രത്യേകിച്ചും നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍. ഉരുളക്കിഴങ്ങില്‍ തന്നെ കാര്‍ബോഹൈഡ്രേറ്റുകള്‍ താരതമ്യേന കൂടുതലാണ്. ഒരു ഇടത്തരം ഉരുളക്കിഴങ്ങില്‍ 37 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. വറുത്ത ഭക്ഷണങ്ങള്‍ എ.ജി.ഇ, ആല്‍ഡിഹൈഡുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന അളവില്‍ ദോഷകരമായ സംയുക്തങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വീക്കം പ്രോത്സാഹിപ്പിക്കുകയും പ്രമേഹരോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും,

English summary

Foods to Avoid When You Have Diabetes

Here we are giving information about some foods to avoid if you have diabetes or pre diabetes. Take a look.
X
Desktop Bottom Promotion