For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുള്ളവരിൽ കാലിന് നീര് വരുന്നോ, ശ്രദ്ധിക്കണം

|

കോശങ്ങളിൽ ദ്രാവകങ്ങൾ അടിഞ്ഞുകൂടുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് നീർവീക്കം. കാലിൻറെ ഭാഗങ്ങളിൽ പ്രത്യേകിച്ച് കണങ്കാലാണ് ഇത് കൂടുതലായി കാണുന്നത്. എങ്കിലും ശരീരത്തിൽ മറ്റു ഭാഗങ്ങളിലും ഇത് സംഭവിക്കാം. അളവിൽ അതികം ഉപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കാഴ്ച ശേഷമോ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു പൊസിഷനിൽ തന്നെ ദീർഘനേരം ഇരിക്കുന്നത് വഴിയോ ഇത് ഉണ്ടാകുന്നു. ഏതൊരു സാധാരണ വ്യക്തിക്കും ഇത് അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. ഹോർമോണുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ ഇതിന് പ്രധാന കാരണമാണ്.

കൂടുതൽ വായനക്ക്: സ്ത്രീകളിൽ മൂത്രാശയ അണുബാധക്ക് ഈ ഡയറ്റ് ഒരാഴ്ചകൂടുതൽ വായനക്ക്: സ്ത്രീകളിൽ മൂത്രാശയ അണുബാധക്ക് ഈ ഡയറ്റ് ഒരാഴ്ച

ഇത് ചിലപ്പോൾ, മറ്റു രോഗങ്ങളുടെ അടിസ്ഥാനമായ ആരോഗ്യസ്ഥിതിയുടെ സൂചനയായിരിക്കാം. പ്രമേഹ രോഗികളെയാണ് പ്രത്യേകിച്ച് നീർവീക്കം ബാധിക്കുന്നത്. അമിതവണ്ണം, രക്തചംക്രമണ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, വൃക്കസംബന്ധമായ പ്രശ്നങ്ങൾ, നാഡികളുടെ തകരാറുകൾ, മരുന്നുകളിൽ നിന്നുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഭൂരിഭാഗം പ്രമേഹ രോഗികളും അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളാണ്. ഇവരിൽ അമിതമായി ഇൻസുലിൻ വർദ്ധിക്കുന്നതിനും ഇത് കാരണമാകാം.

കംപ്രഷൻ സോക്സ് ധരിക്കുക

കംപ്രഷൻ സോക്സ് ധരിക്കുക

ഇവ മർദ്ദം നിലനിർത്തുകയും നിങ്ങളുടെ കാലുകളിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നീർവീക്കത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. കംപ്രഷൻ സോക്സുകൾ ഇന്ന് ഏരൊരു ഫാർമസിയിലും എളുപ്പത്തിൽ ലഭ്യമാണ്. നിങ്ങൾക്ക് അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുക. ഇത് വളരെ ഇറുകിയതായിരിക്കരുത്. ഒരു ലൈറ്റ് കംപ്രഷൻ സോക്സ് ഉപയോഗിച്ച് ആരംഭിക്കുക. ക്രമേണ നിങ്ങൾക്കം ഇറുക്കം വർദ്ധിപ്പിക്കാൻ കഴിയും. നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കുകയും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിക്കുകയും വേണം.

കാലുകൾ ഉയർത്തുക

കാലുകൾ ഉയർത്തുക

നിങ്ങളുടെ പാദത്തെ ഹൃദയനിരപ്പിന് മുകളിൽ ഉയർത്തുക. ഇതു വഴി നിങ്ങളുടെ പാദങ്ങളിൽ ശേഖരിക്കപ്പെടുന്ന ദ്രാവകങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് മടങ്ങും. ഇരിക്കുമ്പോൾ നിങ്ങൾക്ക് കാലിൽ ഒരു സ്റ്റൂൾ വയ്ക്കാം. ഇതെല്ലാം പ്രമേഹത്തോടനുബന്ധിച്ച് ഉണ്ടാവുന്ന ഈ അസ്വസ്ഥതയെ ഇല്ലാതാക്കുന്നുണ്ട്.

പതിവ് വ്യായാമങ്ങൾ സഹായിക്കും

പതിവ് വ്യായാമങ്ങൾ സഹായിക്കും

ഇത് നിങ്ങളുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കുകയും ചെയ്യും. പകൽ സമയങ്ങളിൽ ചുറ്റിക്കറങ്ങാൻ ശ്രമിക്കുക. നിങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ടിവിയുടെ മുന്നിൽ ഇരിക്കുന്നതിനുപകരം വീടിനു ചുറ്റും നടക്കുക. ഇത് ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും, ഇത് രക്തചംക്രമണത്തിനും നല്ലതാണ്. നീന്തൽ, സൈക്ലിംഗ് പോലുള്ള കുറഞ്ഞ ഇംപാക്റ്റുള്ള കാർഡിയോ വ്യായാമങ്ങളും നിങ്ങൾക്ക് പരീക്ഷിക്കാം.

മഗ്നീഷ്യം സപ്ലിമെന്റുകൾ

മഗ്നീഷ്യം സപ്ലിമെന്റുകൾ

നിങ്ങളുടെ ശരീരത്തിൽ, മഗ്നീഷ്യം കുറവായതിനാൽ ആയിരിക്കാം ചിലപ്പോൾ നീർവീക്കം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഇതിൻറെ ഒരു സപ്ലിമെന്റ് എടുക്കുന്നത് ഈ സാഹചര്യത്തിൽ നിങ്ങളെ സഹായിക്കും. എന്നാലിത് ശരിയായ അളവിൽ ആണെന്ന് ഉറപ്പുവരുത്തുക. അതിന് ആദ്യമേ ഡോക്ടറെ സമീപിക്കുക. അമിതമായ അളവ് നിങ്ങൾക്ക് ചിലപ്പോൾ ദഹന പ്രശ്നങ്ങൾ നൽകിയേക്കാം.

എപ്സം സാൾട്ട് ഉപയോഗിച്ച് കാൽ കഴുകാം

എപ്സം സാൾട്ട് ഉപയോഗിച്ച് കാൽ കഴുകാം

എപ്സം സാൾട്ട് ഉപയോഗിച്ച് പാദങ്ങൾ കഴുകാവുന്നതാണ്. വീക്കവും അതുമൂലം നിങ്ങൾക്ക് അനുഭവപ്പെടുന്ന വേദനയും കുറയ്ക്കാൻ ഇത് സഹായിക്കും. ചെറുചൂടുള്ള വെള്ളത്തിൽ കുറച്ച് എപ്സം ഉപ്പ് ചേർത്ത് നിങ്ങളുടെ പാദങ്ങൾ 15 മിനിറ്റ് മുക്കിവയ്ക്കുക. ഇത് ഉടനടി ആശ്വാസം നൽകും.

English summary

Diabetic oedema and How To Deal With It

Diabetic oedema is a health condition that can cause swelling in your feet and ankles. Read on.
X
Desktop Bottom Promotion