For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Covid-19: പ്രമേഹ രോഗികള്‍ ഇവ മറക്കരുത്

|

ഇപ്പോള്‍ ഏതു പ്രായക്കാരെയും ബാധിക്കുന്ന ഒരു സാധാരണ രോഗമായി പ്രമേഹം മാറിയിരിക്കുന്നു. ഈ അവസ്ഥ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയ്ക്ക് കാരണമാവുകയും ശരീരത്തിന് ഇന്‍സുലിന്‍ സൃഷ്ടിക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം ഒരാളുടെ വൃക്ക, കണ്ണുകള്‍, മറ്റ് അവയവങ്ങള്‍ എന്നിവയെയും മോശകരമായി ബാധിക്കുന്നു. നിലവില്‍ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ പ്രമേഹരോഗികള്‍ ഏറെ ശ്രദ്ധിക്കാനുണ്ട്. കാരണം, ഏതെങ്കിലും രോഗാവസ്ഥയുമായി ജീവിക്കുന്നവരെ ഈ വൈറസ് എളുപ്പത്തില്‍ ബാധിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.

Most read: വിറ്റാമിന്‍ സി കുറവ്; ശരീരം കാണിക്കും ലക്ഷണങ്ങള്‍

പ്രമേഹമുള്ളവര്‍ ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് അവരുടെ ആരോഗ്യത്തെക്കുറിച്ച് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ മുന്‍കരുതല്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കുക എന്നതുതന്നെയാണ്. പ്രമേഹ രോഗികള്‍ക്ക് രോഗപ്രതിരോധശേഷി നേടേണ്ടതും അത്യാവശ്യമാകുന്നു. പ്രമേഹം പോലുള്ള ഒരു അവസ്ഥയില്‍, നിരന്തരമായ ശ്രദ്ധ ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ സമയത്ത് പ്രമേഹരോഗികള്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമപ്പെടുത്താനും ആരോഗ്യം മെച്ചപ്പെടുത്താനുമായി പാലിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്.

നിങ്ങളുടെ ഷുഗര്‍ ലെവല്‍ നിരീക്ഷിക്കുക

നിങ്ങളുടെ ഷുഗര്‍ ലെവല്‍ നിരീക്ഷിക്കുക

പ്രമേഹ രോഗികളുടെ ഏറ്റവും വലിയ വെല്ലുവിളി കൃത്യമായ ഷുഗര്‍ ലെവല്‍ പരിശോധനയാണ്. ഈ ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അവ കൃത്യമായി പരിശോധിക്കാന്‍ മറക്കാതിരിക്കുക. ഭക്ഷണത്തിനു മുന്‍പും ശേഷവും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണത്തിനു മുന്‍പ് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് 110 മില്ലിഗ്രാം/ഡിഎല്‍, ഭക്ഷണത്തിന് ശേഷം 160 മില്ലിഗ്രാം/ഡിഎല്‍ എന്നിങ്ങനെ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. രണ്ട് മൂല്യത്തിലും 10-20% വര്‍ദ്ധനവ് പ്രമേഹ രോഗികള്‍ക്ക് അനുവദനീയമാണ്. ഇത്തരം കൃത്യത വരുത്തുന്നതിലൂടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന് ഗുണം ചെയ്യുകയും ഇത് അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുക

മരുന്നുകള്‍ സ്റ്റോക്ക് ചെയ്യുക

പൂര്‍ണ്ണമായ ലോക്ക്ഡൗണില്‍ നിന്ന് മെഡിക്കല്‍ സ്‌റ്റോറുകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ എല്ലാ മരുന്നുകളുടെയും അവശ്യവസ്തുക്കളുടെയും ഒരു സ്റ്റോക്ക് സൂക്ഷിക്കുന്നത് നല്ലതാണ്. ഇന്‍സുലിന്‍ എടുക്കുന്ന ആളുകള്‍ എല്ലായ്‌പ്പോഴും ഇന്‍സുലിന്‍ സൂക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത്യാവശ്യമായ എല്ലാ പ്രമേഹ മരുന്നുകള്‍, ഇന്‍സുലിന്‍, ഇന്‍സുലിനുള്ള പ്രത്യേക സഞ്ചികള്‍, രക്താതിമര്‍ദ്ദം പോലുള്ള മറ്റ് സങ്കീര്‍ണതകള്‍ക്കുള്ള മരുന്നുകള്‍ എന്നിവയും കൈയ്യില്‍ കരുതുക.

Most read: കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

വ്യായാമത്തിന് സമയം മാറ്റിവയ്ക്കുക

വ്യായാമത്തിന് സമയം മാറ്റിവയ്ക്കുക

ഏതൊരാളും വ്യായാമത്തിനായി ദിവസത്തില്‍ അല്‍പസമയം മാറ്റിവയ്ക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് ആവശ്യമാണ്. എന്നാല്‍ ഏതെങ്കിലും രോഗാവസ്ഥയില്‍ കഴിയുന്നവര്‍ ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യവും. പ്രമേഹ രോഗികള്‍ ലോക്ക്ഡൗണ്‍ കാലത്തും വ്യായാമം കൈവിടാതിരിക്കുക. തിരക്കിട്ട ജീവിതത്തില്‍ നിന്ന് ഒരു വിശ്രമം പോലെ കഴിയുന്ന സമയമാണിപ്പോള്‍. അതിനാല്‍ വ്യായാമം ഇതുവരെ തുടങ്ങാത്തവര്‍ക്ക് പുതിയ ശീലം വളര്‍ത്താനും പറ്റിയ നേരമാണിത്.

വ്യായാമത്തിന് സമയം മാറ്റിവയ്ക്കുക

വ്യായാമത്തിന് സമയം മാറ്റിവയ്ക്കുക

പകല്‍ സമയത്ത് ചില ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുക. ഇത് വളരെ കഠിനമായ ഒന്നാകണമെന്നില്ല, എന്നിരുന്നാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്തുന്നതിന് അല്‍പം സ്‌ടെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. സ്‌ട്രെച്ചിംഗ് അല്ലെങ്കില്‍ യോഗ എന്നിവ പ്രമേഹരോഗികള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് അവരുടെ ആരോഗ്യം നിലനിര്‍ത്താന്‍ വീട്ടില്‍ നിന്നു തന്നെ പരിശീലിക്കാവുന്നതാണ്.

ഉയര്‍ന്ന കലോറി ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഉയര്‍ന്ന കലോറി ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക

ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അല്ലെങ്കില്‍ ലവണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പകരം, പച്ചക്കറികളിലും ആപ്പിള്‍, ഓറഞ്ച് തുടങ്ങിയ പഴങ്ങളിലും ശ്രദ്ധ നല്‍കുക. ഭക്ഷണത്തിനിടയില്‍ വിശപ്പ് തോന്നുന്ന സമയങ്ങളില്‍ നിങ്ങള്‍ക്ക് പാക്ക്ഡ് സ്‌നാക്ക്‌സ് ഒഴിവാക്കി ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും കഴിക്കാം.

Most read: പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍

പരിഭ്രാന്തി ഒഴിവാക്കുക

പരിഭ്രാന്തി ഒഴിവാക്കുക

സമ്മര്‍ദ്ദവും ഉത്കണ്ഠയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. രോഗം പിടിപെടുന്നതിനെക്കുറിച്ച് നിങ്ങള്‍ വളരെയധികം വിഷമിക്കേണ്ടതില്ല. എന്നിരുന്നാലും, ഇത് അലംഭാവം കാണിക്കാനുള്ള സമയമല്ല. അണുബാധയില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങളും നിങ്ങള്‍ പാലിക്കേണ്ടതുണ്ട്. നിലവിലെ മഹാമാരി സമയത്ത് സ്വയം രക്ഷിക്കാന്‍ നിങ്ങളുടെ കൈകള്‍ പതിവായി കഴുകുക, കര്‍ശനമായ സാമൂഹിക അകലം പാലിക്കല്‍ നിയമങ്ങളും പാലിക്കുക.

English summary

Coronavirus: Tips For Diabetics During The Lockdown

There is still no solid research on the link between the virus and diabetes. However, people with diabetes need to take special care of their health during this pandemic. Take a look.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X