Just In
Don't Miss
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Automobiles
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രമേഹത്തിന് ആയുര്‍വേദം പറയും വഴി ഇതാ
നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള സ്വാഭാവിക വഴികള്‍ തേടുകയാണെങ്കില്‍ ആയുര്‍വേദം എന്താണ് പറയുന്നതെന്നു നോക്കാം. ഒരു പ്രമേഹ രോഗിയെ സംബന്ധിച്ചിടത്തോളം, വ്യായാമം, യോഗ, പ്രതിദിനം ഭക്ഷണത്തില്‍ ശ്രദ്ധ, പ്രമേഹ സൗഹൃദ ഭക്ഷണം കഴിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന ശക്തമായ ദിനചര്യ പിന്തുടരേണ്ടതും പതിവായി മരുന്നുകളും ആരോഗ്യ പരിശോധനകളും നടത്തേണ്ടതും അത്യാവശ്യമാണ്.
Most read: കണ്ണുവേദന അകറ്റാം; വീട്ടില്‍ തന്നെ പരിഹാരം
ഇന്‍സുലിനോട് പ്രതികരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് പ്രമേഹം, ഇത് ഒടുവില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അസാധാരണമായ മെറ്റബോളിസത്തിലേക്ക് നയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ആയുര്‍വേദത്തില്‍ പ്രമേഹ ചികിത്സയുടെ ഭാഗമായി പഞ്ചസാരയും ലളിതമായ കാര്‍ബോഹൈഡ്രേറ്റും കഴിക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുന്നു. പ്രമേഹം നിയന്ത്രിക്കുന്നത് കഠിനമാണ്, പക്ഷേ തീര്‍ച്ചയായും അസാധ്യമല്ല. ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ പഞ്ചസാര നിലനിര്‍ത്താനും നിയന്ത്രിക്കാനും സഹായിക്കും.

പ്രമേഹം: ഇത്തരക്കാര്‍ ശ്രദ്ധിക്കുക
പാരമ്പര്യമായും ആഹാരത്തിലെ ശീലങ്ങള്‍ കാരണമായും ഒരാള്‍ക്ക് പ്രമേഹം പിടിപെടാം. പാരമ്പര്യമായി രോഗമുള്ളവര്‍ മെലിഞ്ഞിരിക്കുന്നവരും ശരീരം വരണ്ടവരും അല്‍പാഹാരികളും കൂടുതല്‍ വെള്ളം കുടിക്കുന്നവരും ആയിരിക്കും. ഭക്ഷണത്തിലെ അനാരോഗ്യകരമായ ശീലത്താല്‍ പ്രമേഹം ബാധിച്ചവരുടെ ശരീരം കൂടുതല്‍ തടിച്ചവരും ശരീരം വളരെയധികം എണ്ണമയത്തോടുകൂടിയവരും അലസരുമായരിക്കും.

ചില പ്രമേഹരോഗ ലക്ഷണങ്ങള്‍
പല്ല്, കണ്ണ്, ചെവി എന്നിവിടങ്ങളില്‍ അഴുക്ക് അടിയുക. കൈകാലുകളില്‍ ചൂട് അനുഭവപ്പെടുക. കഫവും ദുര്‍മേദസും ഉണ്ടാവുക. വായില്‍ മധുരരസം അനുഭവപ്പെടുക. ദാഹം വര്‍ധിക്കുക, തലമുടിയുടെ സ്വാഭാവികത നഷ്ടപ്പെടുക, സാധാരണയില്‍ അധികമായി നഖം വളരുക എന്നിവയെല്ലാം വരാന്‍പോകുന്ന പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങളാണ്. ചികിത്സിക്കാതെയിരുന്നാല്‍ എല്ലാവിധ പ്രമേഹവും മധുമേഹം ആയിത്തീരും. തേനിന്റെ നിറത്തോടും കൊഴുപ്പോടും കൂടിയ മൂത്രം കൂടുതലായി പോകുന്നതിനാലാണ് ഈ അവസ്ഥയെ മധുമേഹം എന്ന് വിളിക്കുന്നത്. ആയുര്‍വേദം പറയുന്നതനുസരിച്ച് പ്രമേഹത്തെ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുറച്ച് വഴികള്‍ ഇതാ.

ആയുര്‍വേദ നുറുങ്ങുകള്‍
* 10 തുളസി ഇലകള്‍ + 10 വേപ്പ് ഇലകള്‍ + 10 കൂവളത്തില എന്നിവ വേര്‍തിരിച്ചെടുത്ത ഒരു ഗ്ലാസ് വെള്ളം ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക.
* ആയുര്‍വേദത്തില്‍ പറയുന്ന പ്രമേഹ മരുന്നുകളില്‍ പ്രധാനമാണ് ഞാവല്‍. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് വെള്ളവും ഒരു ടീസ്പൂണ്‍ ഞാവല്‍ പഴത്തിന്റെ പൊടിയും വെറും വയറ്റില്‍ കഴിക്കുക.
Most read: രോഗപ്രതിരോധം നേടാം; വീട്ടിലാക്കാം ഹെര്‍ബല്‍ ടീ

ആയുര്‍വേദ നുറുങ്ങുകള്‍
* രാത്രിയില്‍ ഒരു കപ്പ് വെള്ളം ഒരു ചെമ്പ് പാത്രത്തില്‍ വയ്ക്കുക, രാവിലെ വെള്ളം കുടിക്കുക.
* കഫം കുറയ്ക്കുന്നതിന്, നിങ്ങള്‍ കഫം ശമിപ്പിക്കുന്ന ഭക്ഷണക്രമം പാലിക്കണം. പ്രത്യേകിച്ചും മധുര പലഹാരങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ്, പാല് ഉല്പന്നങ്ങള് എന്നിവ ഒഴിവാക്കുക. കൂടുതലായി പച്ചക്കറികളും കയ്പുള്ള സസ്യങ്ങളും കഴിക്കുക.

ആയുര്‍വേദ നുറുങ്ങുകള്‍
* രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മറ്റൊരു മാര്‍ഗം മഞ്ഞള്‍ ഉപയോഗിക്കുക എന്നതാണ്. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ മഞ്ഞള്‍ ചേര്‍ക്കുക.
* കൂവളം ഇലയുടെ നീര് 14 - 28 മില്ലി വരെ എടുത്ത് തേന്‍ ചേര്‍ത്ത് ദിവസം മൂന്നു പ്രാവശ്യം കഴിക്കുക. പ്രമേഹത്തിനു ഗുണം ചെയ്യുന്ന വഴിയാണിത്.

ആയുര്‍വേദ നുറുങ്ങുകള്‍
* പ്രമേഹരോഗികള്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒന്നാണ് ഉലുവ. വീടുകളില്‍ ഉലുവ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കണം. എല്ലാ ദിവസവും രാവിലെ ഉലുവ ഇട്ട് കുതിര്‍ത്ത വെള്ളം കുടിക്കുക.
* നിങ്ങളുടെ ശരീരത്തിലെ അധിക കഫം കുറയ്ക്കുന്നതിന് ഗുണം ചെയ്യുന്ന, ദഹനത്തെ ഉത്തേജിപ്പിക്കാന്‍ ഇഞ്ചി ചായ സഹായിക്കുന്നു.
* നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, ഒരു ആയുര്‍വേദ വിദഗ്ദ്ധനെ സന്ദര്‍ശിച്ച് തീരുമാനങ്ങള്‍ കൈക്കൊള്ളുക.
* പ്രമേഹരോഗികള്‍ വേണ്ട പഥ്യങ്ങളും ചികിത്സകളും ചെയ്യാതെയിരുന്നാല്‍ അത് മറ്റ് പല മാരക രോഗങ്ങളെയും ക്ഷണിച്ചുവരുത്താന്‍ കാരണമാകും.
Most read: ആരോഗ്യം അരികില്‍: വെറും വയറ്റില്‍ ഇവ കഴിക്കൂ

പഥ്യവും ചികിത്സകളും
മദ്യം, പാല്, എണ്ണ, നെയ്യ്, ശര്‍ക്കര, പഞ്ചസാര, തൈര്, അരി പലഹാരങ്ങള്‍, പഴങ്കഞ്ഞി, കൊഴുപ്പ് അധികമടങ്ങിയ മാംസങ്ങള്‍ എന്നിവ പ്രമേഹ രോഗികള്‍ ഉപയോഗിക്കരുത്. ചെന്നല്ല്, നവര, യവം, ഗോതമ്പ്, വരക്, മുളയരി, മുതലായവയുടെ അരികൊണ്ട് ഉള്ള ആഹാരം, ചണമ്പയര്‍, തുവര, മുതിര, ചെറുപയര്‍, എന്നിവയാല്‍ തയാറാക്കിയ ആഹാരങ്ങളും കറികളും കയ്പുരസമുള്ളതും ചവര്‍പ്പുരസമുള്ളതുമായ ഇലവര്ഗങ്ങള് ഓടല്, കടുക്, അതസി എന്നിവയുടെ എണ്ണയില്‍ വറുത്ത് ഉപയോഗിക്കാം.

പഥ്യവും ചികിത്സകളും
ഞാവല്‍, തേന്‍, ത്രിഫല എന്നിവയും പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. പ്രമേഹരോഗമുള്ളവര്‍ വേങ്ങ, കരിങ്ങാലി മുതലായവയുടെ കാതലിട്ട് തിളപ്പിച്ച വെള്ളം, ദര്‍ഭയുടെ വേരിട്ടു തിളപ്പിച്ച വെള്ളം, തേന്‍ചേര്‍ത്ത വെള്ളം എന്നിവ കുടിക്കുക. ഭക്ഷണകാര്യത്തിലും പ്രമേഹ രോഗികള്‍ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. നിങ്ങളെ സഹായിക്കുന്ന ചില ആഹാരസാധനങ്ങള്‍ ഇതാ.

ധാന്യങ്ങള്‍
ധാന്യങ്ങളില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ സഹായിക്കും. ഇത് പ്രമേഹരോഗികള്‍ക്ക് അപകടകരമായേക്കാവുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനുള്ള സാധ്യത കുറയ്ക്കും. ഓട്സ്, ബ്രൗണ്‍ റൈസ് എന്നിവ കുറഞ്ഞ ഗ്ലൈസെമിക് ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയുകയും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
Most read: ഭക്ഷണം ശ്രദ്ധിക്കാം ഹീമോഫീലിയ ചെറുക്കാം

നട്സ്
രുചികരമായ നട്സ് പ്രമേഹ രോഗികള്‍ക്ക് വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു. നട്സ് ആരോഗ്യകരമായ കൊഴുപ്പുകള്‍ നല്കുന്നു, പ്രോട്ടീനുകള്‍ സമ്പുഷ്ടമാണ്, കാര്‍ബോഹൈഡ്രേറ്റ് വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ നട്സ് നിയന്ത്രിത അളവില്‍ മാത്രം കഴിക്കുക.

കയ്പക്ക
പ്രസിദ്ധമായ ഇന്ത്യന്‍ പച്ചക്കറിയാണ് കയ്പക്ക. ഇന്‍സുലിന്‍ പോലുള്ള സംയുക്തമായ പോളിപെപ്റ്റൈഡ് പി അല്ലെങ്കില്‍ പിഇന്സുലിന് ഇതിലുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

നെല്ലിക്ക
ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയ്ക്കെതിരായ ഫലപ്രദമായ വീട്ടുവൈദ്യമാണ് നെല്ലിക്ക. പ്രമേഹ രോഗത്തിന്റെ പിടിയിലുള്ളവര്‍ക്ക് ഉത്തമ ഔഷധമാണ് നെല്ലിക്ക.
Most read: തണുത്തതോ ചൂടോ? പാലില്‍ മികച്ചത് ഇത്

വാഴപ്പഴം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതില്‍ വാഴപ്പഴം പോലുള്ള ഭക്ഷണങ്ങളില്‍ അടങ്ങിയിരിക്കുന്ന അന്നജത്തിന്റെ കഴിവ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ഒരു നിശ്ചിത അളവില്‍ മാത്രം ഇവ കഴിക്കുക