For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവനെടുക്കുന്നത്ര ഗുരുതര രോഗം; ലക്ഷണം, പ്രത്യാഘാതം

|

ടൈപ്പ് 2 ഡയബറ്റിസ് എന്ന രോഗത്തെ പറ്റി എല്ലാവരും കേട്ടിട്ടുണ്ടാവും. അമിതവണ്ണമുള്ളവരില്‍, കൂടിയ രക്തസമ്മര്‍ദ്ദമുള്ളവരില്‍, രക്തത്തില്‍ കൊഴുപ്പ് കൂടുതലുള്ളവരില്‍, അണ്ഡാശയ മുഴകള്‍ ഉള്ളവരില്‍, മാനസികസമ്മര്‍ദ്ദം കൂടുതലുള്ളവരില്‍ എല്ലാം ടൈപ്പ് ടു ഡയബറ്റിസിന്റെ വിളയാട്ടം കാണപ്പെടുന്നുണ്ട്. പ്രമേഹത്തിന്റെ പ്രതിസന്ധികള്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും എങ്ങനെ ഇത് നിയന്ത്രിക്കാം എന്ന കാര്യം പലരും ശ്രദ്ധിക്കുന്നില്ല. എന്തുകൊണ്ട് പ്രമേഹം നിയന്ത്രിക്കണം എന്നുള്ളത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്.

പ്രമേഹം വരാതെ സൂക്ഷിക്കുക, വന്നവരില്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുക, മാത്രമല്ല പൂര്‍ണമായും നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. എന്നാല്‍ പ്രമേഹത്തോട് അനുബന്ധിച്ച് പല അനാരോഗ്യകരമായ അവസ്ഥകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്നുണ്ട്. എപ്പോഴും പ്രമേഹം ശ്രദ്ധിക്കണം. പരിശോധിച്ച് കൊണ്ടിരിക്കണം. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ ശീലവും എല്ലാം നമ്മളെയെല്ലാവരേയും വലക്കുന്ന ഒന്നാണ്.

എന്നാല്‍ ഇനി ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് നമ്മുടെ ശരീരത്തില്‍ കൂടെക്കൂട്ടിയിരിക്കുന്ന ടൈപ്പ് ടു പ്രമേഹത്തെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഒന്ന് അറിഞ്ഞിരിക്കാവുന്നതാണ്.

<strong>Most read: ഈ പച്ചക്കറിയില്‍ ഹൃദയാരോഗ്യവും മേനിയഴകും</strong>Most read: ഈ പച്ചക്കറിയില്‍ ഹൃദയാരോഗ്യവും മേനിയഴകും

അല്ലെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ അവസ്ഥകളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ടൈപ്പ് ടു ഡയബറ്റിസ് അനാരോഗ്യകരമായ ചില പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ഹൃദയാഘാതം

ഹൃദയാഘാതം

ഹൃദയാഘാതം ടൈപ്പ് ടു ഡയബറ്റിസ് ഉള്ളവര്‍ അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവരില്‍ ഹൃദയത്തിന്റെ അനാരോഗ്യം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹത്തിന്റെ അളവ് എപ്പോഴും ശ്രദ്ധിച്ച് കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ അത് അല്‍പം ഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ നെഞ്ചില്‍ തോന്നുന്നുണ്ടെങ്കിലും അമിതക്ഷീണവും തളര്‍ച്ചയും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ടൈപ്പ് 2 പ്രമേഹം പോലുള്ളവരില്‍ ഇത്തരം അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പക്ഷാഘാതം

പക്ഷാഘാതം

പക്ഷാഘാതം പോലുള്ള പ്രതിസന്ധികളും പരിഹരിക്കുന്നതിന് നമുക്ക് പല മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ പ്രമേഹ രോഗികളില്‍ പ്രതീക്ഷിക്കേണ്ട ഒരു പ്രധാന അപകടമാണ്പലപ്പോഴും പക്ഷാഘാതം ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വില്ലനാവുന്നുണ്ട് ടൈപ്പ് 2 പ്രമേഹം. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കുക.

പക്ഷാഘാതത്തെ പേടിക്കേണ്ടവര്‍

പക്ഷാഘാതത്തെ പേടിക്കേണ്ടവര്‍

മുഖത്തും കൈകാലുകളിലും തളര്‍ച്ചയും ക്ഷീണവും ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോവുന്നത് പോലെ തോന്നുക, എപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുക,, സംസാരിക്കുന്നതിനും കാര്യങ്ങള്‍ ചെയ്യുന്നതിനും ശേഷിക്കുറവ് അനുഭവപ്പെടുക എന്നതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹബാധിതരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇവര്‍ പക്ഷാഘാതത്തെ പേടിക്കേണ്ടവര്‍ തന്നെയാണ്.

<strong>Most read: ഞൊടിഞെട്ടയിലെ ഒറ്റമൂലിയിലുണ്ട് പ്രമേഹ പരിഹാരം</strong>Most read: ഞൊടിഞെട്ടയിലെ ഒറ്റമൂലിയിലുണ്ട് പ്രമേഹ പരിഹാരം

ഞരമ്പുകള്‍ക്ക് തളര്‍ച്ചയും പ്രശ്‌നങ്ങളും

ഞരമ്പുകള്‍ക്ക് തളര്‍ച്ചയും പ്രശ്‌നങ്ങളും

ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവരില്‍ ഞരമ്പുകള്‍ക്ക് തളര്‍ച്ചയും ക്ഷീണവും തകരാറുകളും സംഭവിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത് കാലുകള്‍ നിലത്ത് ഉറക്കാത്ത തരത്തിലുള്ള ക്ഷീണത്തിലേക്കും പ്രശ്‌നത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. മാത്രമല്ല പല വിധത്തിലുള്ള പേശീവേദനകള്‍ മറ്റ് അനാരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവക്കെല്ലാം ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാലുകളില്‍ പലപ്പോഴും മുഴയും വീക്കവും നടക്കാന്‍ ആവാത്ത അവസ്ഥയും എല്ലാം ടൈപ്പ് 2 പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

കിഡ്‌നി രോഗങ്ങള്‍

കിഡ്‌നി രോഗങ്ങള്‍

ടൈപ്പ് ടു ഡയബറ്റിസും കിഡ്‌നിയും തമ്മില്‍ എന്താണ് ബന്ധം എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? എന്നാല്‍ കിഡ്‌നി രോഗത്തിനുള്ള ഒരു ലൈസന്‍സ് ആണ് ടൈപ്പ് ടു ഡയബറ്റിസ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പലപ്പോഴും രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതിനുള്ള കിഡ്‌നിയുടെ കഴിവിനെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. പലപ്പോഴും ഡോക്ടറെ കാണിക്കുന്നതിന് നമ്മള്‍ കാണിക്കുന്ന അനാസ്ഥ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ടൈപ്പ് ടു ഡയബറ്റിസിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

കാഴ്ച പ്രശ്‌നങ്ങള്‍

കാഴ്ച പ്രശ്‌നങ്ങള്‍

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്. അത് പലപ്പോഴും ടൈപ്പ് ടു ഡയബറ്റിസിന്റെ പ്രധാനപ്പെട്ട പ്രത്യാഘാതങ്ങളില്‍ ഒന്നാണ്. കാഴ്ച കൃത്യമല്ലാത്ത അവസ്ഥ, പെട്ടെന്ന കാഴ്ച നഷ്ടപ്പെടുക, കണ്ണില്‍ എന്തെങ്കിലും തരത്തിലുള്ള പാടുകള്‍, കണ്ണ് ചലിപ്പുക്കുമ്പോള്‍ വേദന അനുഭവപ്പെടുക എന്നിവയെല്ലാം ടൈപ്പ് ടു ഡയബറ്റിസ് നിങ്ങളില്‍ പിടിമുറുക്കിയിട്ടുണ്ട് എന്നതിന്റെ അര്‍ത്ഥമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

 ഹൈപ്പര്‍ഗ്ലൈസിമീയ

ഹൈപ്പര്‍ഗ്ലൈസിമീയ

ഹൈപ്പര്‍ഗ്ലൈസീമിയ എന്നാല്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലുള്ള ഒരു അവസ്ഥയാണ്. ഇടക്കിടെയുള്ള മൂത്രശങ്ക, അതികഠിനമായ ദാഹം, എപ്പോഴും ക്ഷീണം, കാഴ്ച കൃത്യമല്ലാത്ത അവസ്ഥ, എപ്പോഴും വിശപ്പ് എന്നിവയെല്ലാം ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ ചിലതാണ്. ഇത് ഉയര്‍ന്ന അളവില്‍ വളരെ ഉയര്‍ന്ന അളവില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉണ്ട് എന്ന് സൂചിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പ്രമേഹം ശരീരത്തില്‍ അല്‍പമൊന്ന് കൂടുമ്പോള്‍ ഉണ്ടാവുന്ന ടെന്‍ഷന്‍ ഒഴിവാക്കാന്‍ സാധിക്കുന്നു.

English summary

Emergency complications of type 2 diabetes

In this article we explain the emergency complications of type 2 diabetes. Read on.
X
Desktop Bottom Promotion