പ്രമേഹമുള്ളവര്‍ ഇതു ശ്രദ്ധിക്കുക

Posted By: Archana V
Subscribe to Boldsky

പ്രമേഹം ഉള്ളവര്‍ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ നിരവധിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നോക്കണം, മരുന്ന് കഴിക്കണം, ആഹാരക്രമം ശ്രദ്ധിക്കണം, വ്യായാമം ചെയ്യണം തുടങ്ങി ദിവസവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്.

ഇതെല്ലാം നിങ്ങളെ വല്ലാതെ പരിഭ്രമിപ്പിക്കുകയും തളര്‍ത്തുകയും ചെയ്‌തേക്കാം. ഇതില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമാണന്ന് നോക്കാം.

ആരും പൂര്‍ണ്ണരല്ല

ആരും പൂര്‍ണ്ണരല്ല

പ്രമേഹത്തില്‍ നിന്നും ഒഴിവാകാന്‍ ആര്‍ക്കും കഴിയില്ല. വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കും, എല്ലാ കാലത്തും രക്തത്തിലെ പഞ്ചസാരയുടെ അളവും ആഹാരക്രമവും വ്യായാമ ക്രമവും മറ്റും കൃത്യമായ രീതിയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന് വരില്ല. പ്രമേഹം മാനസികമായി സമ്മര്‍ദ്ദത്തിന് കാരണമാകാം.

 എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടാകുന്നു എന്ന് ശ്രദ്ധിക്കുക

എത്രത്തോളം സമ്മര്‍ദ്ദം ഉണ്ടാകുന്നു എന്ന് ശ്രദ്ധിക്കുക

പ്രമേഹത്തോട് കൂടിയുള്ള ജീവിതം ഭയം, ദേഷ്യം, വിഷമം, ദുഖം എന്നിവയ്ക്കെല്ലാം കാരണമാകാം.

ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ കാണപ്പെടുന്ന വൈഷമ്യം സംബന്ധിച്ച് യുസിഎസ്എഫ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ബിഹേവിയറല്‍ ഡയബെറ്റെസ് റിസര്‍ച്ച് ഗ്രൂപ്പ് വിഭാഗം ഡറക്ടര്‍ ലോറന്‍സ് ഫിഷര്‍ പഠനം നടത്തിയിരുന്നു.പ്രമേഹ ദുഖം എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്. ഏത് 18 മാസകാലയളവിലും പ്രമേഹമുള്ള മൂന്നില്‍ ഒന്ന് മുതല്‍ പകുതി വരെ ആളുകള്‍ക്കും ഇത് നന്നായി അനുഭവപ്പെടാറുണ്ട് എന്നാണ് അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിഞ്ഞത്.

ടൈപ്പ് 1 പ്രമേഹമുള്ളവരിലെ പ്രമേഹ വൈഷമ്യത്തിന്റെ ഏഴോളം കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

നിസ്സഹായത അനുഭവപ്പെടുന്നതാണ് ഇതില്‍ ഏറ്റവും സാധാരണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് തനിയെ മാറി കൊണ്ടിരിക്കും അത് ചിലപ്പോള്‍ ഉയരും ചിലപ്പോള്‍ താഴും നിങ്ങള്‍ പതിവായി ക്രമീകരിക്കേണ്ടതായി വരും ' ഫിഷര്‍ പറയുന്നു. ' ഊര്‍ജമില്ലാത്തതായി അനുഭവപ്പെടുന്നത് സഹിക്കാന്‍ വളരെ പ്രയാസമാണ് '

ടൈപ്പ് 1 പ്രമേഹമുള്ളവരിലെ പ്രമേഹ വിഷമതകളുടെ സാധാരണ കാരണങ്ങള്‍ താഴെ പറയുന്നവയാണ്

എന്താണ് ചുറ്റും സംഭവിക്കുന്നത് എന്ന് ആചോലിച്ചുള്ള വിഷമംമികച്ച ആരോഗ്യസംരക്ഷണം നേടുന്നത് സംബന്ധിച്ചുള്ള ആശങ്ക.കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉള്ള പിന്തുണയുടെ ആഭാവം അല്ലെങ്കില്‍ അവരാണ് പ്രമേഹത്തിന്റെ രക്ഷാപുരഷന്‍മാര്‍ എന്ന് അനുഭവപ്പെടുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി താഴുന്നത് ഓര്‍ത്തുള്ള ഭയം

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നത് മൂലമുള്ള സമ്മര്‍ദ്ദം. എപ്പോള്‍ എന്ത് കഴിക്കും എന്നത് സംബന്ധിച്ചുള്ള ആശങ്ക.പ്രമേഹം ഉള്ളവര്‍ അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണന്ന് ശ്രദ്ധിക്കണം എന്നും അതിന് പരിഹാരം കണ്ടെത്തണം . സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന പരിപാടികളിലും വര്‍ക് ഷോപ്പുകളിലും പങ്കെടുക്കാന്‍ ശ്രമിക്കുക.

നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍.

ടൈപ്പ് 2 പ്രമേഹം ഉള്ളവരിലും നിസ്സഹായത അനുഭവപ്പെടാറുണ്ട്‌

. പരാജയപ്പെടുമെന്ന തോന്നലും പ്രതികൂലമായ സാമൂഹിക കാഴ്ചപ്പാടുകളുമാണ് ടൈപ്പ് 2 പ്രമേഹം ഉള്ളവരെ വിഷമിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍. പ്രമേഹത്തെ സംബന്ധിച്ച് നിങ്ങള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദത്തിന് ശ്രദ്ധ നല്‍കേണ്ടത് വളരെ പ്രധാനമാണ്. സമ്മര്‍ദ്ദം ഏത്രത്തോളം കുറയുന്നവോ അത്രത്തോളം പ്രമേഹത്തെ നിങ്ങള്‍ക്ക് നിയന്ത്രിക്കാനും കഴിയും.

യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക

യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക

സമ്മര്‍ദ്ദവും തകര്‍ച്ചയും ഒഴിവാക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ഒരു വലിയ ലക്ഷ്യം നിശ്ചയിക്കുക, കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ഇതിനെ വിഭജിക്കുക. ടൈപ്പ് 1 പ്രമേഹം ഉള്ളവര്‍ ചെറിയ ശ്രമങ്ങളിലൂടെ വലിയ ലക്ഷ്യത്തിലേക്ക് എത്തുന്നതാണ് ഉചിതമായ തീരുമാനം.നിങ്ങള്‍ക്ക് 50 പൗണ്ട് കുറയ്ക്കണം എന്നുണ്ടെങ്കില്‍ മാസം രണ്ട് പൗണ്ട് വീതം കുറയ്ക്കാന്‍ ശ്രമം നടത്തുക. പതിവായി സോഡ കുടിക്കുന്നവരാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ ശ്രമിക്കുക, സാധാരണ ഒരു ബൗള്‍ ഐസ്‌ക്രീം കഴിക്കുന്ന ആളാണെങ്കില്‍ അര ബൗള്‍ ഐസ്‌ക്രീം ആയി കുറയ്ക്കുക. നിങ്ങളുടെ ജീവിതശൈലിക്ക് ചേരുന്ന തരത്തിലുള്ള ചിക്തിസാ പദ്ധതികള്‍ സ്വീകരിക്കുക.

English summary

Tips To Resist Diabetics

Your life style and food habits may be the reason for diabetic issues. Here are some tips to control your diabetics.