For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നട്ടുച്ചയ്ക്കു പതിവായി ക്ഷീണം ഈ രോഗലക്ഷണം

നട്ടുച്ചയ്ക്കു പതിവായി ക്ഷീണം ഈ രോഗലക്ഷണം

|

വല്ലാത്ത ക്ഷീണം, ഇതു ജീവിതത്തില്‍ ഒരിക്കലെങ്കിലും പറയാത്തവര്‍ ചുരുങ്ങും. ഇത് ഒരു രോഗമല്ല, ഒരു ശാരീരിക അവസ്ഥയാണ്. ശരീരത്തിന് അനുഭവപ്പെടുന്ന തളര്‍ച്ചയെ ക്ഷീണം എന്നു പൊതുവേ പറയും, ഇതല്ലാതെ മെലിച്ചിലിനേയും ക്ഷീണം എന്നു ചിലര്‍ വിശേഷിപ്പികയ്ക്കാറുണ്ട്.

ക്ഷീണത്തിന് പല കാരണങ്ങളുമുണ്ടാകാം, അമിതമായ ഭക്ഷണം മുതല്‍ ചില ഗുരുതരമായ രോഗങ്ങളുടെ ലക്ഷണങ്ങള്‍ വരെയാകാ, ക്ഷീണം എന്ന അവസ്ഥയ്ക്കു പുറകില്‍. ശാരീരീക അധ്വാനം വര്‍ദ്ധിച്ചാല്‍, ചൂടു കൂടുതലെങ്കില്‍, ഉറക്കമില്ലെങ്കില്‍, ഭക്ഷണം കഴിഞ്ഞാല്‍ എല്ലാം ക്ഷീണം തോന്നുന്നവരുണ്ട്. പൊതുവേ പ്രത്യേകിച്ചൊന്നും ഭയക്കാനില്ലാത്ത, പ്രത്യേകിച്ചു രോഗ കാരണങ്ങളിലാത്ത അവസ്ഥയാണിതെന്നു പറയാം.

എന്നാല്‍ ക്ഷീണം ഗുരുതരമാകുന്ന അവസ്ഥയുമുണ്ട്. പല രോഗങ്ങളുടേയും ലക്ഷണമായി വരുന്ന ഒന്നു കൂടിയാണ് ക്ഷീണം. ശരീരത്തെ ബാധിയ്ക്കുന്ന മിക്കവാറും രോഗങ്ങള്‍ക്കുള്ള പൊതുവായ ലക്ഷണമാണ് ക്ഷീണമെന്നു വേണം, പറയാന്‍.

അതിഥിയ്ക്ക് 1 ഗ്ലാസ് വെള്ളം കൊടുക്കും രഹസ്യംഅതിഥിയ്ക്ക് 1 ഗ്ലാസ് വെള്ളം കൊടുക്കും രഹസ്യം

ചില പ്രത്യേക തരത്തിലുള്ള ക്ഷീണം ചില പ്രത്യേക രോഗങ്ങളുടെ ലക്ഷണമായി വൈദ്യശാസ്ത്രം പറയുന്നുണ്ട്. പ്രത്യേകിച്ചും ചില പ്രത്യേക സമയങ്ങളില്‍ ദിവസവും ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍.

നിങ്ങള്‍ക്ക് നട്ടുച്ചയ്ക്ക് ദിവസവും, അല്ലെങ്കില്‍ മിക്കവാറും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ, പ്രത്യേകിച്ചു കാരണങ്ങളില്ലാതെ. ഇത് പ്രമേഹ ലക്ഷണമാണെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇതനുള്ള പല വിശദീകരണങ്ങളും ശാസ്ത്രം തരുന്നുമുണ്ട്.

ഏതു പ്രായക്കാരേയും ബാധിയ്ക്കാവുന്ന, കുട്ടികളിലും ഗര്‍ഭിണികളിലും ചെറുപ്പക്കാരിലും പ്രായമായവരില്‍ പോലും കാണപ്പെടുന്ന ഒന്നാണ് പ്രമേഹം അഥവാ ഡയബെറ്റിസ്. പാരമ്പര്യം പ്രധാന കാരണമായി വരുന്ന ഇതിന് ജീവിത ശൈലി, ഭക്ഷണ ശീലം, സ്‌ട്രെസ്, വ്യായാമക്കുറവ് തുടങ്ങിയ ഒരു പിടി കാരണങ്ങളുമുണ്ട്.

ഒരിക്കല്‍ വന്നു പെട്ടാല്‍ ഒരിക്കലും പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധിയ്ക്കാത്ത ഒന്നാണ് പ്രമേഹം. കൃത്യമായ ചിട്ടകളോടെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുമെന്നു മാത്രം. വേണ്ട കരുതലുകളെടുത്തില്ലെങ്കില്‍ ഹൃദയത്തെ വരെ ബാധിയ്ക്കുന്ന രോഗവും.

പ്രമേഹം എങ്ങനെ നട്ടുച്ചയ്ക്കുള്ള ക്ഷീണവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നറിയൂ,

നട്ടുച്ചയ്ക്കു തോന്നുന്ന ക്ഷീണം

നട്ടുച്ചയ്ക്കു തോന്നുന്ന ക്ഷീണം

പ്രമേഹ രോഗികളുടെ രക്തത്തിലെ ഗ്ലൂക്കോസ് തോത് ക്രമാതീതമായി ഉയര്‍ന്ന നിലയിലായിരിയ്ക്കും. ഇത് പല ലക്ഷണങ്ങളുമായി ശരീരത്തില്‍ പ്രത്യക്ഷപ്പെടും. ഇതിലൊന്നാണ് നട്ടുച്ചയ്ക്കു തോന്നുന്ന ക്ഷീണം. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു ദിവസം തോന്നുന്ന ക്ഷീണമല്ല, മിക്കവാറും അല്ലെങ്കില്‍ അടുപ്പിച്ചു തോന്നുന്ന ക്ഷീണമാണ് പ്രമേഹ ലക്ഷണമായി എടുക്കേണ്ടത്.

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ്

നട്ടുച്ചയ്ക്ക്, പ്രത്യേകിച്ചു ഭക്ഷണ ശേഷം ക്ഷീണം കൂടുതലെങ്കില്‍ ഇത് പ്രമേഹമാകാം. കാരണം ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഈ സമയത്ത് രക്തത്തിലെ ഗ്ലൂക്കോസ് തോതു ക്രമാതീതമായി ഉയരുന്നു. ഇതു കാരണം ഇതു കുറയ്ക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യുകയും ചെയ്യും. ഇന്‍സുലിന്‍ തോതു വര്‍ദ്ധിപ്പിച്ച് ഗ്ലൂക്കോസ് തോതു കുറച്ചാണ് ശരീരം പ്രമേഹത്തെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ ശ്രമിയ്ക്കുന്നത്. ഇത് സ്വാഭാവികമായും ശരീരത്തിനു ക്ഷീണം വരുത്തും. ഇതാണ് നട്ടുച്ചയ്ക്ക്, പ്രത്യേകിച്ചും ഭക്ഷണ ശേഷം ശരീരത്തിന് ക്ഷീണം പതിവായി തോന്നുന്നുവെങ്കില്‍ ഇത് പ്രമേഹ ലക്ഷണമായി കരുതാനാകുമെന്നു പറയുന്നത്.

ഒരു പിടി ലക്ഷണങ്ങളും

ഒരു പിടി ലക്ഷണങ്ങളും

ഇതു മാത്രമല്ല, മറ്റു ഒരു പിടി ലക്ഷണങ്ങളും പ്രമേഹത്തിന്റേതായി ശരീരത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയെ്‌ക്കൊപ്പം ഇത്തരം ക്ഷീണവുമുണ്ടെങ്കില്‍ ഇത് പ്രമേഹ ലക്ഷണമായി എടുക്കാം.

കഠിനമായ ദാഹം

കഠിനമായ ദാഹം

പ്രമേഹമുള്ളവര്‍ക്ക് കഠിനമായ ദാഹം മിക്കവാറും സമയത്ത് അനുഭവപ്പെടുന്നത് സാധാരണയാണ്. ശരീരത്തില്‍ നിന്നും ജലാംശം കുറയുന്നതാണ് കാരണം. ദാഹം കൂടുന്നതിനൊപ്പം വായ വരളുക, എപ്പോഴും മൂത്രശങ്ക തുടങ്ങിയ ലക്ഷണങ്ങളും പ്രമേഹ ലക്ഷണമാണ്. പ്രത്യേകിച്ചും ടൈപ്പ് 2 പ്രമേഹ ബാധയെങ്കില്‍ ഇത്തരം ലക്ഷണം പതിവാണ്. പ്രമേഹം രക്തത്തിലെ സ്രവങ്ങളുടെ അളവു കൂട്ടുന്നതാണ് മൂത്രശങ്ക വര്‍ദ്ധിയ്ക്കാന്‍ കാരണം. ഇത് കിഡ്‌നിയ്ക്കു മര്‍ദമേല്‍പ്പിയ്ക്കുന്നു. എപ്പോഴും മൂത്രമൊഴിയ്ക്കാന്‍ തോന്നുന്നു.

ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍

ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍

ശരീരത്തിലുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാനുള്ള താമസം പ്രമേഹ രോഗത്തിന്റെ വ്യക്തമായ ലക്ഷണമാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നത് അണുബാധകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിയ്ക്കും. ഇതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ മുറിവുകള്‍ കൃത്യമായി ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അണുബാധയുണ്ടായി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും പടരാന്‍ കാരണമാകും.

അമിതമായ വിശപ്പും

അമിതമായ വിശപ്പും

അമിതമായ ദാഹം മാത്രമല്ല, അമിതമായ വിശപ്പും പ്രമേഹത്തിന്റെ വ്യക്തമായ ലക്ഷണമാണ്. പ്രമേഹം രോഗികളുടെ കോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ലഭ്യമാകുന്നത് തടയും. ഇതു വഴി ഊര്‍ജോല്‍പാദനം തടസപ്പെടും. ശരീരം ഊര്‍ജോല്‍പാദനത്തിനായി കൂടുതല്‍ ഭക്ഷണത്തിനായി ആഗ്രഹിയ്ക്കും.

കിഡ്‌നി

കിഡ്‌നി

പ്രമേഹം കിഡ്‌നിയേയും ദോഷകരമായി ബാധിയ്ക്കും. ശരീരത്തിലെ സ്രവങ്ങളുടെ ഉല്‍പാദനം കുടൂന്നത് കിഡ്‌നിയിലേയ്ക്കു കൂടുതല്‍ ദ്രാവകമെത്തിയ്ക്കുവാന്‍ കാരണമാകും. കിഡ്‌നി പ്രവര്‍ത്തനം അമിതമാകും. ശരീരത്തില്‍ നിന്നും ജലം പുറന്തള്ളാന്‍ കിഡ്‌നി കൂടുതല്‍ പ്രവര്‍ത്തിയ്ക്കും. അമിതമായ ഗ്ലൂക്കോസ് തോത് ശരീരത്തില്‍ നിന്നും ജലം പുറന്തള്ളാനുള്ള കിഡ്‌നിയുടെ കഴിവിനേയും ബാധിയ്ക്കുന്ന ഒന്നാണ്.

കാഴ്ച

കാഴ്ച

കാഴ്ചയെ ബാധിയ്ക്കുന്ന ഒന്നു കൂടിയാണ് പ്രമേഹ ബാധ. കണ്ണിലെ കോശങ്ങളെ അമിതമായ ഗ്ലൂക്കോസ് ബാധിയ്ക്കുന്നതാണ് കാരണം. വേണ്ട രീതിയില്‍ ചികിത്സ നേടാതിരുന്നാല്‍, പ്രമേഹം ക്രമാതീതമായി ഉയര്‍ന്നാല്‍ കാഴ്ച ശക്തി വരെ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും.

നാഡികളുടെ ആരോഗ്യത്തേയും

നാഡികളുടെ ആരോഗ്യത്തേയും

നാഡികളുടെ ആരോഗ്യത്തേയും പ്രമേഹം ബാധിയ്ക്കും. രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവ് നാഡീവ്യവസ്ഥയെ തകരാറിലാക്കും. കൈകള്‍, കാലുകള്‍, വിരലുകള്‍, കാല്‍വിരല്‍ എന്നിവയിലെല്ലാം തരിപ്പും മരവിപ്പും അനുഭവപ്പെടും. തരിപ്പ്‌, മരവിപ്പ്‌, സൂചികൊണ്ട്‌ കുത്തുന്ന വേദന എന്നിവയെല്ലാം ഡയബറ്റിക്‌ ന്യൂറോപതിയുടെ ലക്ഷണങ്ങളാണ്‌. പ്രമേഹം മൂലം നാഡികള്‍ക്ക്‌ സംഭവിക്കുന്ന തകരാറാണ്‌ ഇതിന്‌ കാരണം.

ശരീര ഭാരം

ശരീര ഭാരം

അമിതമായ ശരീര ഭാരം, അല്ലെങ്കില്‍ ശരീര ഭാരം വല്ലാതെ കുറയുക എന്നീ രണ്ട് അവസ്ഥകളില്‍ ഏതെങ്കിലും ഒന്നിനും പ്രമേഹം വഴി വച്ചേക്കാം. ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസ് തോതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് ഇതിനു കാരണം. പോരാത്തതിന് പ്രമേഹം അമിത വിശപ്പിനും അമിത ഭക്ഷണത്തിനും കാരണമാക്കും. ശരീരത്തിന്റെ അപചയ പ്രക്രിയ ദുര്‍ബലമാകാനും പ്രമേഹം കാരണമാകും. ഇവയെല്ലാം തടി കൂട്ടുന്ന ഘടകങ്ങളാണ്.

English summary

Feeling Tired At Mid Noon Can Be A Sign Of Diabetes

Feeling Tired At Mid Noon Can Be A Sign Of Diabetes, Read more to know about,
X
Desktop Bottom Promotion