For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് പരിഹാരം 12ദിവസം 12 ഭക്ഷണം

പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന 12 ആഹാരങ്ങള്‍

By Lekhaka
|

ആഹാരത്തിലൂടെ പ്രമേഹം നിയന്ത്രിച്ച്‌ നിര്‍ത്താന്‍ കഴിയുമോ എന്ന സംശയം പൊതുവെ എല്ലാവര്‍ക്കും ഉണ്ടാകുന്നതാണ്‌. ശരിയായ ആഹാരം കഴിക്കാന്‍ തിരഞ്ഞെടുക്കുന്നതിലൂടെ പ്രമേഹത്തിന്റെ സങ്കീര്‍ണതകളെ നിയന്ത്രിക്കാന്‍ കഴിയും. പച്ചക്കായ; ഏത് കൂടിയ പ്രമേഹത്തിനും മിനുട്ട്ചികിത്സ

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ നില നിര്‍ത്താനും ഹൃദയത്തെ സംരക്ഷിക്കാനും പ്രമേഹത്തിന്റെ ദൂഷ്യഫലങ്ങളില്‍ നിന്നും കാഴ്‌ച ശക്തിയെ സംരക്ഷിക്കാനും കഴിവുള്ള പോഷകങ്ങള്‍ ചില ആഹാരങ്ങളില്‍ അടങ്ങിയിട്ടുണ്ട്‌. പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന 12 ആഹാരങ്ങള്‍.

 ആപ്പിള്‍

ആപ്പിള്‍

ആപ്പിളും ക്യെര്‍സെട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുന്നവരില്‍ പ്രമേഹവും ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യത 20 ശതമാനം കുറവായിരിക്കും എന്നാണ്‌ ഫിന്നിഷ്‌ പഠനം പറയുന്നത്‌. ഉള്ളി, തക്കാളി, ഇലക്കറികള്‍, ബെറി എന്നിവയാണ്‌ ക്യെര്‍സെട്ടിന്റെ മറ്റ്‌ പ്രധാന സ്രോതസ്സുകള്‍.

 കറുവപ്പട്ട

കറുവപ്പട്ട

ദിവസം അരടീസ്‌പൂണ്‍ വീതം കറുവപ്പട്ട ഉപയോഗിക്കുകയാണെങ്കില്‍ ഇന്‍സുലീനോടുള്ള കോശങ്ങളുടെ സംവേദന ക്ഷമത കൂടമെന്ന്‌ മെരിലാഡിലെ ഹ്യുമന്‍ ന്യൂട്രീഷന്‍ റിസര്‍ച്ച്‌ സെന്റര്‍ കണ്ടെത്തിയിരുന്നു. അങ്ങനെ കോശങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ ഊര്‍ജമായി മാറ്റും.

40 ദിവസം

40 ദിവസം

40 ദിവസം നിശ്ചിത അളവില്‍ കറുവപ്പട്ട സത്ത കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരുന്നതില്‍ കുറവ്‌ വരും , പുറമെ ഹൃദയത്തിന്റെ ആരോഗ്യവും മെച്ചപ്പെടും. ഏത്‌ ആഹരത്തിലും കറുവപ്പട്ട ചേര്‍ത്ത്‌ കഴിക്കാം.

നാരങ്ങ

നാരങ്ങ

പ്രമേഹമുള്ളവരുടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ്‌ കുറയാനുള്ള പ്രവണത സാധാരണ കാണപ്പെടാറുണ്ട്‌. അതിനാല്‍ ആന്റി ഓക്‌സിഡന്റ്‌ ധാരാളം അടങ്ങിയിട്ടുള്ള നാരങ്ങയും സമാനമായ ഫലങ്ങളും ധാരാളം കഴിക്കുക. ഗുളികയിലൂടെ ഇത്‌ പെട്ടെന്ന്‌ ലഭ്യമാകും, എന്നാല്‍ പഴങ്ങള്‍ കൊഴുപ്പ്‌ കുറഞ്ഞവയും ഫൈബര്‍ സമൃദ്ധവുമാണ്‌. കൂടാതെ ആരോഗ്യദായകങ്ങളായ മറ്റ്‌ നിരവധി പോഷകങ്ങളും ഇതില്‍ ധാരാളം കാണപ്പെടും.

കായല്‍ മത്സ്യങ്ങള്‍

കായല്‍ മത്സ്യങ്ങള്‍

പ്രമേഹമുള്ളവരെ അതില്ലാത്തവരേക്കാള്‍ വേഗത്തില്‍ ഹൃദ്രോഗങ്ങള്‍ ബാധിക്കും എന്നാണ്‌ അമേരിക്കന്‍ ഡയബെറ്റെസ്‌ അസ്സോസിയേഷന്‍ പറയുന്നത്‌. നല്ല കൊഴുപ്പായ ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരളം അടങ്ങിയിട്ടുള്ള കായല്‍ മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ധമനികളില്‍ അടിഞ്ഞ്‌ കൂടുന്ന എല്‍ഡിഎല്‍(ചീത്ത)കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്‌സിന്റെയും അളവ്‌ കുറയ്‌ക്കാനും എച്ച്‌ഡിഎല്‍( നല്ല) കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്താനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

നിത്യേന കഴിക്കുന്ന ഫൈബറിന്റെ അളവ്‌ 24 ഗ്രാമില്‍ നിന്നും 50 ഗ്രാമിലേക്ക്‌ ഉയര്‍ത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ മാറ്റം ഉണ്ടാകുന്നത്‌ കാണാന്‍ കഴിയുമെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസ്‌ സൗത്ത്‌ വെസ്റ്റേണ്‍ സെന്ററില്‍ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രമേഹത്തിനുള്ള ചില മരുന്നു പോലെ തന്നെ ഫലപ്രദമാണ്‌ ഫൈബര്‍ സമൃദ്ധമായ ആഹാര രീതിയും.

എത്രവീതം ഫൈബര്‍

എത്രവീതം ഫൈബര്‍

ഓരോന്നിലും എത്രവീതം ഫൈബര്‍ ഉണ്ടെന്ന്‌ നോക്കുന്നതിന്‌ പകരം പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്‌, തവിടുള്ള അരി, സമ്പൂര്‍ണ ധാന്യം അടങ്ങിയ പാസ്‌ത, ഭക്ഷ്യധാന്യങ്ങള്‍, ബ്രഡ്‌ എന്നിവ പല മിശ്രിതമാക്കി കഴിക്കാന്‍ ശ്രമിക്കുക.

 പയര്‍

പയര്‍

വെള്ളക്കടല, ബീന്‍സ്‌, വന്‍ പയര്‍, അച്ചിങ്ങ തുടങ്ങി എല്ലാത്തരം പയറുകളും സൂപ്പ്‌, സാലഡ്‌ തുടങ്ങി പലതരം വിഭവങ്ങളാക്കി ദിവസവും കഴിക്കാവുന്നതാണ്‌. കൊഴുപ്പും കലോറിയും കുറഞ്ഞ ഫൈബറും പ്രോട്ടീനും കൂടിയ ഈ ഭക്ഷണം പ്രമേഹവും ഹൃദ്രോഗവും വരാനുള്ള സാധ്യത കുറയ്‌ക്കും.

രക്തത്തില്‍ ഗ്ലൂക്കോസ്‌

രക്തത്തില്‍ ഗ്ലൂക്കോസ്‌

രക്തത്തില്‍ ഗ്ലൂക്കോസ്‌ പ്രത്യക്ഷപ്പെടുന്നത്‌ സാവധാനത്തിലാക്കാന്‍ ഫൈബര്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഉയരുന്നത്‌ തടസ്സപ്പെടുത്തി പ്രമേഹം നിയന്ത്രണത്തിലാക്കാനും വിശപ്പ്‌ തോന്നിപ്പിക്കാനും ഇത്‌ നല്ലതാണ്‌.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

കൊഴുപ്പു കൂടിയ ഭക്ഷണങ്ങള്‍, വ്യായാമത്തിന്റെ ആഭാവം, പഴങ്ങളും പച്ചക്കറികളും വളരെ കുറച്ച്‌ മാത്രം കഴിക്കുക എന്നിവ മൂലം ഉണ്ടാകുന്ന വിട്ടുമാറാത്ത കോശജ്വലനം ഹൃദയാഘാതത്തിനുള്ള സാധ്യത ഉയര്‍ത്തും. കൂടാതെ രക്തത്തിലെ പഞ്ചസാരയെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ തടസ്സപ്പെടുത്താനുള്ള സാധ്യതയും ഇത്‌ ഉയര്‍ത്തും.

അണ്ടിപരിപ്പുകള്‍

അണ്ടിപരിപ്പുകള്‍

അണ്ടി പരിപ്പുകള്‍ പതിവായി കഴിക്കുന്നവര്‍ക്ക്‌ കഴിക്കാത്തവരേക്കാള്‍ ഹൃദ്രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. പ്രമേഹം ഉള്ളവര്‍ക്ക്‌ ഹൃദ്രോഗ സാധ്യത കൂടുതലായിരിക്കും. അണ്ടിപരിപ്പ്‌ ആരോഗ്യത്തിന്‌ മികച്ചതാണ്‌. ഇതില്‍ അടങ്ങിയിട്ടുള്ള ടോകോട്രയിനോള്‍ എന്ന സംയുക്തമാണ്‌ ഇതിന്‌ ഒരു കാരണം.

കലോറി വളരെ കൂടുതല്‍

കലോറി വളരെ കൂടുതല്‍

എന്നാല്‍ കലോറി വളരെ കൂടുതല്‍ ആയതിനാല്‍ ഇവ അമിതമായി കഴിക്കരുത്‌. രണ്ട്‌ ടേബിള്‍സ്‌പൂണില്‍ കൂടുതല്‍ കഴിക്കാന്‍ പാടില്ല. ഭക്ഷ്യധാന്യങ്ങള്‍, തൈര്‌, പച്ചക്കറികള്‍, സാലഡ്‌, തുടങ്ങി ഇഷ്ടമുള്ള എന്ത്‌ വിഭവത്തിലും അണ്ടിപരിപ്പുകള്‍ ചേര്‍ത്ത്‌ കഴിക്കാം.

ഇലക്കറികള്‍

ഇലക്കറികള്‍

ചീര ഉള്‍പ്പടെയുള്ള ഇലക്കറികള്‍ ലുട്ടീന്റെ സ്രോതസ്സുകളാണ്‌. കണ്ണുകള്‍ക്ക്‌ ആരോഗ്യം നല്‍കുന്ന കരോട്ടിനോയ്‌ഡ്‌ ആണിവ്‌. പ്രമേഹം മൂര്‍ച്ഛിക്കുമ്പോള്‍ കണ്ണിനും കാഴ്‌ച ശക്തിയ്‌ക്കും പ്രശ്‌നമുണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ഇതിന്‌ പ്രാധാന്യം ഉണ്ട്‌. ഫൈബര്‍, വിറ്റാമിന്‍ ബി, ഇരുമ്പ്‌, കാത്സ്യം, വിറ്റാമിന്‍ സി എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌.

 ചോക്ലേറ്റ്‌

ചോക്ലേറ്റ്‌

ഇന്‍സുലിന്റെ സംവേദന ക്ഷമത മെച്ചപ്പെടുത്താന്‍ കറുത്ത ചോക്ലേറ്റ്‌ സഹായിക്കുമെന്ന്‌ ടഫ്‌സി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ടൈപ്പ്‌ 2 പ്രമേഹത്തിന്റെ ചികിത്സയ്‌ക്ക്‌ വളരെ പ്രധാനമാണിത്‌.

കൊളസ്ര്‌ടോള്‍

കൊളസ്ര്‌ടോള്‍

രക്ത സമ്മര്‍ദ്ദം, എല്‍ഡിഎല്‍(ചീത്ത) കൊളസ്ര്‌ടോള്‍ എന്നിവ കുറയ്‌ക്കാനും രക്ത ധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കറുത്ത ചോക്ലേറ്റ്‌ മികച്ചതാണ്‌.അതേസമയം കൊഴുപ്പും , കലോറിയും ധാരളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ അമിതമായി കഴിക്കരുത്‌.

 മാംസം

മാംസം

പ്രോട്ടീന്‍, ഇരുമ്പ്‌, വിറ്റാമിന്‍ ബി എന്നിവയ്‌ക്ക്‌ പുറമെ ഇതിടങ്ങിയിട്ടുള്ള മറ്റ്‌ ചില ഘടകങ്ങളും ആരോഗ്യദാകമാണ്‌. മൃഗകൊഴുപ്പിലടങ്ങിയിട്ടുള്ള സംയോജിത ലിനോലെയ്‌ക്‌ ആസിഡ്‌(സിഎല്‍എ) ആണിത്‌. രക്തത്തിലെ പഞ്ചസാരയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാക്കാന്‍ സിഎല്‍എ സഹായിക്കുമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തെിയിട്ടുണ്ട്‌്‌. കൂടാതെ അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്‌.

 മാംസം

മാംസം

കൂടാതെ ശരീര ഭാരം കുറയ്‌ക്കാനും ഇത്‌ വളരെ മികച്ചതാണന്ന്‌ അടുത്തിടെ നോര്‍വെയില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.പഠനത്തിന്റെ ഭാഗമായി 180 പേരുടെ ഭക്ഷണത്തില്‍ പതിവായി കുറച്ച്‌ സിഎല്‍എ കൂടി ഉള്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഇവരുടെ ശരീര ഭാരത്തില്‍ 9 ശതമാനത്തോളം കുറവ്‌ പ്രകടമായി. 200 പൗണ്ടുള്ള ഒരാള്‍ക്ക്‌ 19 പൗണ്ടോളം കുറയ്‌ക്കാന്‍ കഴിഞ്ഞു.

സിഎല്‍എ

സിഎല്‍എ

സിഎല്‍എ ലഭിക്കുന്നതിന്‌ സ്വാഭാവിക സാഹചര്യത്തില്‍ വളരുന്ന മൃഗങ്ങളുടെ മാസം തിരഞ്ഞെടുക്കുക.മറ്റുള്ളവയെക്കാള്‍ ആരോഗ്യദായകമായ സിഎല്‍എ ലഭ്യമാക്കാന്‍ കഴിയുന്നത്‌ ഇവയ്‌ക്കായിരിക്കും. 3-4 ഔണ്‍സ്‌ വരെ കഴിക്കാം.

വിനാഗിരി

വിനാഗിരി

ഭക്ഷണത്തിന്‌ മുമ്പ്‌ രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ വിനാഗിരി കഴിക്കുന്നത്‌ രക്തത്തില പഞ്ചസാരയുടെ അളവ്‌ താഴാന്‍ സഹായിക്കം. കുറച്ച്‌ ആളുകളെ പ്രമേഹം ഇല്ലാത്തവര്‍, പ്രമേഹ സാധ്യത ഉള്ളവര്‍, പ്രമേഹം ഉള്ളവര്‍ എന്നിങ്ങനെ മൂന്നായി തരം തിരിച്ച്‌ ഇത്‌ സംബന്ധിച്ച്‌ ഒരു പഠനം അരിസോണ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയിരുന്നു . എല്ലാ ദിവസവും രണ്ട്‌ ഭക്ഷണങ്ങള്‍ക്കിടയില്‍ ഓരോ വിഭാഗത്തിനും രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ വീതം വിനാഗിരി നല്‍കി.

English summary

foods to beat diabetes

These 12 foods can give you an extra edge against diabetes and its complications.
Story first published: Friday, June 2, 2017, 14:03 [IST]
X
Desktop Bottom Promotion