For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമൊഴിവാക്കാന്‍ ചിട്ടകള്‍

|

ഇന്നത്തെ യുവതലമുറയെക്കൂടി പ്രമേഹം കീഴ്‌പ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്. നിസാരമെന്നു തോന്നാമെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്കു വഴി വയ്ക്കാവുന്നതാണ് ഈ രോഗം.

പ്രമേഹത്തിന് പ്രധാന കാരണങ്ങള്‍ ജീവിതശൈലി, ഭക്ഷണക്രമം, പാരമ്പര്യം എന്നിവയാണ്. ഇവയില്‍ മൂന്നാമത്തേത് നമുക്കു മാറ്റാന്‍ കഴിയില്ലെങ്കിലും ആദ്യത്തെ രണ്ടു ഘടകങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രമേഹം നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുക തന്നെ ചെയ്യും. ശരീരം പറയുന്നു, വെള്ളം കുടിയ്ക്കൂ

ജീവിതശൈലിയില്‍ നിയന്ത്രണങ്ങള്‍ വരുത്തി എങ്ങനെയാണ് പ്രമേഹം തടയുകയെന്നറിയൂ,

കാര്‍ബോഹൈഡ്രേറ്റ്‌

കാര്‍ബോഹൈഡ്രേറ്റ്‌

കാര്‍ബോഹൈഡ്രേറ്റിന്റെ അളവു നിയന്ത്രിയ്ക്കുക. കൃത്യമായ അളവു കാത്തു സൂക്ഷിയ്ക്കുക. ഉദാഹരണത്തിന് രാത്രി ചോറു കഴിയ്ക്കുകയാണെങ്കില്‍ ഉരുളക്കിഴങ്ങ് ഒഴിവാക്കുക. ഇതേ രീതിയില്‍ നിയന്ത്രണം വയ്ക്കണം. പകരം പച്ചക്കറികളോ അനുവദനീയമായ പഴങ്ങളോ കഴിയ്ക്കാം.

തടി

തടി

തടി നിയന്ത്രിയ്ക്കാന്‍ ശ്രമിയ്ക്കുക. തടി കൂടുന്നത് പ്രമേഹത്തിലേയ്ക്കുള്ള പടിവാതിലാണ്.

ഉറക്കം

ഉറക്കം

ആവശ്യത്തിനുള്ള ഉറക്കം പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. ദിവസം ഏഴെട്ടു മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാന്‍ പ്രധാനമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണമാണ്. ഇത് ഒഴിവാക്കുക.

പുകവലി

പുകവലി

പുകവലി മറ്റു രോഗങ്ങള്‍ക്കു മാത്രമല്ല, പ്രമേഹത്തിനും അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു. പുകവലി ഉപേക്ഷിയ്ക്കുക.

ഉപ്പ്

ഉപ്പ്

ഉപ്പ് ബിപി കൂട്ടും. ഇതുവഴി രക്തത്തിലെ ഗ്ലൂക്കോസ് തോതും വര്‍ദ്ധിപ്പിയ്ക്കും. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക.

ആള്‍ക്കഹോള്‍ ഉപയോഗം

ആള്‍ക്കഹോള്‍ ഉപയോഗം

ആള്‍ക്കഹോള്‍ ഉപയോഗം കുറയ്ക്കുക. ഇതും പരോക്ഷമായി പ്രമേഹത്തിലേയ്ക്കു നയിക്കും.

കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍

കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍

കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ ശ്രദ്ധയോടെ തെരഞ്ഞെടുക്കുക. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിയ്ക്കുക. മധുരവും എണ്ണയില്‍ വറുത്തതും പ്രോസസ്ഡ് ഭക്ഷണങ്ങളുമെല്ലാം ഒഴിവാക്കുകയും ചെയ്യുക.

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ്

രക്തത്തിലെ ഗ്ലൂക്കോസ് തോത് കൃത്യമായി പരിശോധിയ്ക്കുക. ഇതിന്റെ അളവു കൂടുകയാണെങ്കില്‍ നിയന്ത്രിയ്ക്കാനുള്ള വഴികള്‍ തേടാനാകും.

ദിവസവുമുള്ള വ്യായാമം

ദിവസവുമുള്ള വ്യായാമം

ദിവസവുമുള്ള വ്യായാമം പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്.

മുന്‍കരുതലുകള്‍

മുന്‍കരുതലുകള്‍

പാരമ്പര്യമായി പ്രമേഹമുള്ളവരെങ്കില്‍ നേരത്തെ തന്നെ ഡോക്ടറെ കണ്ട് സാധ്യതകള്‍ വിലയിരുത്തുകയും പ്രമേഹം തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുകയും ചെയ്യുക.

English summary

Lifestyle Tips To Avoid Diabetes

Here is a list of life style tips that you need to avoid to get rid of diabeties. Avoid these un healthy life style habits to get rid diabeties.
Story first published: Thursday, May 21, 2015, 11:20 [IST]
X
Desktop Bottom Promotion