Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ശരീരം പറയുന്നു, വെള്ളം കുടിയ്ക്കൂ
ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണം മാത്രമല്ല, വെള്ളവും വളരെ പ്രധാനമാണ്. ശരീരികാരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിന്റെ ആരോഗ്യത്തിനും വെള്ളം വളരെ പ്രധാനമാണ്.
ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കണമെന്നാണ് പറയുക. എന്നാല്‍ ഇത് പാലിക്കാത്തവരാണ് ഭൂരിഭാഗം പേരും.
നിങ്ങളുടെ ശരീരം തന്നെ ആവശ്യത്തിനു വെള്ളം ലഭിയ്ക്കാതാകുമ്പോള് ചില ലക്ഷണങ്ങള്‍ കാണിയ്ക്കും. നിങ്ങള്‍ വെള്ളം കൂടുതല്‍ കുടിയ്ക്കണമെന്നാണ് ഇത് കാണിയ്ക്കുന്നത്. ശരീരം വെള്ളമാവശ്യപ്പെടുകയാണ് ഇതുവഴി ചെയ്യുന്നത്.

ദാഹം
ദാഹമനുഭവപ്പെടുകയെങ്കില് നിങ്ങള്‍ കൂടുതല്‍ വെള്ളം കുടിയ്ക്കേണ്ടതുണ്ടെന്നു പറയാതെ പറയുകയാണ് ശരീരം ചെയ്യുന്നത്.

വായ വരണ്ടാല്‍
വായ വരണ്ടതായി തോന്നുന്നുവെങ്കില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കൂ എന്നാണ് ശരീരം പറയുന്നത്.

മഞ്ഞ നിറത്തില്‍ മൂത്രം
കടുത്ത മഞ്ഞ നിറത്തില്‍ മൂത്രം പോകുന്നത് ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിയ്ക്കുന്നതില്ലെന്നതിന്റെ മറ്റൊരു തെളിവാണ്.

കണ്ണുനീര്
കരയുമ്പോള്‍ കണ്ണുനീര് വരുന്നില്ലേ, നിങ്ങളുടെ ശരീരത്തില്‍ വെള്ളത്തിന്റെ അളവു കുറവാണ്.

തളര്‍ച്ച
ഊര്‍ജത്തിന്റെ മറ്റൊരു ഉറവിടമാണ് വെള്ളം. തളര്‍ച്ച തോന്നുന്നതിന്റെ ഒരു കാരണം ആവശ്യത്തിന് വെള്ളം ലഭിയ്ക്കാത്തതു തന്നെയായിരിക്കും.

വിശപ്പ്
ഭക്ഷണം കഴിച്ചാലും ചിലപ്പോള്‍ വിശപ്പു കുറയുന്നില്ലെന്നു തോന്നിയേക്കാം. ഇത് ചിലപ്പോള്‍ വെള്ളം കുടിയ്ക്കാത്തതു കൊണ്ടായിരിക്കും. ഒരു ഗ്ലാസ് വെള്ളം കുടിച്ചു നോക്കൂ.

വരണ്ട ചര്‍മം
വരണ്ട ചര്‍മം ശരീരത്തില്‍ വെള്ളം കുറവാണെന്നതിന്റെ മറ്റൊരു തെളിവാണ്.

വിയര്‍പ്പ് കുറവ്
വെള്ളം കുറയുമ്പോള്‍ വിയര്‍പ്പും കുറയും. ശരീരത്തിന്റെ ചൂടും വിഷാംശവും നീക്കം ചെയ്യാനുള്ള ഒരു വഴി കൂടിയാണിത്.

മസിലുകള്‍ക്ക് വേദന
മസിലുകള്‍ക്ക് വേദനയും വെള്ളം കുറയുമ്പോള്‍ അനുഭവപ്പെടും.

രക്തപ്രവാഹം
രക്തപ്രവാഹം ശരിയായി നടക്കാന്‍ വെള്ളം അത്യാവശ്യമാണ്. ഹൃദയത്തിന്റെ പ്രവര്ത്തിനാകട്ടെ, രക്തം അത്യാവശ്യവും. വെള്ളത്തിന്റെ കുറവ് ഇതുവഴി ഹൃദയമിടിപ്പിനേയും ബാധിയ്ക്കും.

ചര്‍മത്തില്‍ ചുളിവ്
ചര്‍മത്തില്‍ ചുളിവ് വീഴാനും വെള്ളംകുറയുന്നത് ഇട വരുത്തും.

മലബന്ധം
മലബന്ധം വെള്ളംകുടിയ്ക്കാത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.

ശരീരോഷ്മാവ്
ആവശ്യത്തിന് വെള്ളം ലഭിയ്ക്കാതാകുമ്പോള് ശരീരോഷ്മാവ് പെട്ടെന്നുയരുന്നതായി അനുഭവപ്പെടും.

തലവേദന
തലവേദനയ്ക്കും ശരീരത്തില്‍ വെള്ളത്തിന്റെ അംശം കുറയുന്നത് വഴിയൊരുക്കും.



Click it and Unblock the Notifications
