For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹരോഗികള്‍ ചെയ്തിരിക്കേണ്ട പരിശോധനകള്‍

By Super
|

നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ പതിവായുള്ള രക്തത്തിലെ പഞ്ചസാര പരിശോധനകളും പഞ്ചസാരയുടെ തോത് നിയന്ത്രിക്കലും മാത്രം പോര.

ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് ന്യൂറോപ്പതി, ഡയബറ്റിക് ഫൂട്ട്, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ മൂലമുണ്ടാകാവുന്ന പ്രശ്നങ്ങള്‍ പതിവായി നിരീക്ഷിച്ചുകൊണ്ടിരിക്കണം.

പ്രമേഹരോഗികള്‍ വീഴ്ച വരുത്താതെ നടത്തേണ്ടുന്ന ഏഴ് പരിശോധനകളെക്കുറിച്ച് അറിയുക.

എച്ച്ബിഎ1സി ടെസ്റ്റ്

എച്ച്ബിഎ1സി ടെസ്റ്റ്

നല്കുന്ന ചികിത്സ ഫലപ്രദമാണോ അല്ലയോ എന്ന് ഓരോ മൂന്ന് മാസം കൂടുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച് കണ്ടെത്താന്‍ ഡോക്ടറെ സഹായിക്കുന്ന ടെസ്റ്റാണിത്. ഇതിനെ വീട്ടില്‍ നടത്തുന്ന രക്തപരിശോധനയുമായി തെറ്റിദ്ധരിക്കരുത്. കഴിഞ്ഞ ഏതാനും മാസങ്ങളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച വിശദമായ വിവരം എച്ച്ബിഎ1സി ടെസ്റ്റ് നല്കും.

രക്ത സമ്മര്‍ദ്ധം

രക്ത സമ്മര്‍ദ്ധം

ഓരോ തവണയും ഡോക്ടറെ കാണുമ്പോള്‍ രക്തസമ്മര്‍ദ്ധം പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിയന്ത്രണവിധേയമല്ലെങ്കില്‍ ശരിയായ ഭക്ഷണക്രമവും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനുള്ള മരുന്നുകളും തുടരുക. ഉയര്‍ന്ന രക്തസമ്മര്‍ദ്ധം പൊതുവെ ലക്ഷണങ്ങള്‍ കാണിക്കില്ല. എന്നാല്‍ ഹൃദയസംബന്ധമായ തകരാറുകള്‍ക്കും ഹൃദയാഘാതത്തിനും ഇടയാക്കുകയും ചെയ്യും.

ലിപിഡ് പ്രൊഫൈല്‍

ലിപിഡ് പ്രൊഫൈല്‍

നിങ്ങള്‍ അമിതവണ്ണമുള്ള അലസജീവിതം നയിക്കുന്ന ആളാണെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ് തോതും പരിശോധിക്കണം. കാരണം രക്തത്തിലെ പഞ്ചസാരയുടെ തോത് അമിതമായി വര്‍ദ്ധിക്കുന്നത് കൊളസ്ട്രോളിന്‍റെ തോത് വര്‍ദ്ധിപ്പിക്കും. ഇത് ഹൃദയസംബന്ധമായ തകരാറുകള്‍ക്കും കാരണമാകും. ഇക്കാരണത്താല്‍ കര്‍ശനമായ ഭക്ഷണക്രമം പിന്തുടരുകയും പതിവായി വ്യായാമം ചെയ്യുകയും വഴി രക്തസമ്മര്‍ദ്ധവും കൊളസ്ട്രോളും നിയന്ത്രിക്കാനാവും.

നേത്രപരിശോധന

നേത്രപരിശോധന

നിയന്ത്രിക്കാത്ത രക്തസമ്മര്‍ദ്ധം റെറ്റിനയിലെ രക്തക്കുഴലുകള്‍ക്ക് തകരാറുണ്ടാക്കുകയും ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥക്ക് കാരണമാവുകയും ചെയ്യും. കൂടാതെ ഗ്ലൂക്കോമയും തിമിരവും ഉണ്ടാകാനും കാരണമാകും. ഇക്കാരണത്താലാണ് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കണ്ണും കാഴ്ചയും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

വൃക്ക പരിശോധന

വൃക്ക പരിശോധന

നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വൃക്ക പരിശോധന നടത്തേണ്ടത് വളരെ പ്രധാനമാണ്. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് വൃക്കയിലെ രക്തക്കുഴലുകള്‍ക്ക് തകരാറുണ്ടാക്കുകയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. രക്താതിസമ്മര്‍ദ്ധമുണ്ടെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുമെന്ന് ഓര്‍മ്മിക്കുക.

ഞരമ്പ് തകരാറുണ്ടോയെന്ന പരിശോധന

ഞരമ്പ് തകരാറുണ്ടോയെന്ന പരിശോധന

മരവിപ്പ്, അതിസാരം, മൂത്രം നിയന്ത്രിക്കാന്‍ സാധിക്കാതിരിക്കുക, തലകറക്കം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം ഞരമ്പുകളെ ബാധിക്കുന്നതിനാല്‍ സംഭവിക്കുന്നതാണ്. മേല്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക. ഒരു ശാരീരിക പരിശോധനയ്ക്ക് വിധേയമാകുകയും ഞരമ്പ് തകരാറ് സംഭവിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെങ്കില്‍ ഇഎംജി(ഇലക്ട്രോമ്യോഗ്രാം) പോലുള്ള പരിശോധനകള്‍ക്കും ഞരമ്പ് സംബന്ധമായ പഠനങ്ങള്‍ക്കും വിധേയമാവുക.

ദന്തപരിശോധന

ദന്തപരിശോധന

പ്രമേഹ രോഗികളില്‍ പല്ലില്‍ പോടുകളും ദന്തക്ഷയവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മോണരോഗങ്ങള്‍ ഇടക്കിടെ ഉണ്ടാവുകയും, ഭേദമാകാന്‍ ഏറെ സമയമെടുക്കുകയോ, കൂടുതല്‍ വഷളാവുകയോ ചെയ്യാം. ഇക്കാരണങ്ങളാല്‍ പ്രമേഹമുണ്ടെങ്കില്‍ ഓരോ ആറുമാസത്തിലും ദന്തഡോക്ടറെ കണ്ട് പരിശോധന നടത്തണം.

English summary

Life Saving Testes for every diabetic in hindi boldsky

Here are some of the life saving tests for every diabetic. Read more to know about,
Story first published: Sunday, November 29, 2015, 11:31 [IST]
X
Desktop Bottom Promotion