നിങ്ങള്‍ക്ക് ഡയബെറ്റിസ് മെലിറ്റസ് സാധ്യതയോ?

Posted By:
Subscribe to Boldsky

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോഴാണ് ഒരാള്‍ പ്രമേഹരോഗിയാകുന്നത്. പ്രമേഹം സ്ത്രീ-പുരുഷ ഭേദമില്ലാതെ വരുന്ന ഒരു അസുഖമാണ്. ഒരിക്കല്‍ ഇതിന്റെ കുരുക്കില്‍ അകപ്പെട്ടാല്‍ പിന്നെ ഊരി പോരാന്‍ പറ്റില്ലെന്നാണ് പറയപ്പെടുന്നത്. രണ്ട് തരത്തില്‍ പ്രമേഹമുണ്ട്. ടൈപ്പ് വണ്‍(ജുവൈനല്‍ ഡയബെറ്റിസ്), ടൈപ്പ് 2( ഡയബെറ്റിസ് മെലിറ്റസ്) പ്രമേഹങ്ങള്‍. ടൈപ്പ് വണ്‍ പ്രമേഹം ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഉണ്ടാകുന്നതാണ്. ടൈപ്പ് 2 പ്രമേഹം സാധാരണ മുതിര്‍ന്നവര്‍ക്കിടയില്‍ ഉണ്ടാകുന്ന ഒന്നാണ്.

എല്ലാവരും പ്രമേഹം ഉണ്ടോയെന്ന് പരിശോധിക്കുന്നു. എന്നാല്‍ പരിശോധനയില്‍ പ്രമേഹമില്ലെന്ന് കണ്ടെത്തിയതിന്റെ സമാധാനത്തിലാണോ നിങ്ങള്‍? എന്നാല്‍ സമാധാനിക്കാന്‍ വരട്ടെ. പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ പതുക്കയെ അത് നിങ്ങളില്‍ നിന്നും പോകുകയുള്ളൂ. എന്നാല്‍ പലരും ഇതിനെക്കുറിച്ച് ബോധവാന്മാരല്ല. പ്രമേഹ ലക്ഷങ്ങളെക്കുറിച്ച് ആര്‍ക്കും അറിവും ഇല്ല. പ്രമേഹ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ അറിയുകയാണ് ആദ്യം വേണ്ടത്.

അങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ പ്രമേഹ രോഗത്തിന് അടിമപ്പെടേണ്ടിവരില്ല. നിങ്ങള്‍ക്ക് ഡയബെറ്റിസ് മെലിറ്റസ് പ്രമേഹ സാധ്യതയുണ്ടോയെന്ന് എങ്ങനെ അറിയും. എന്തൊക്കെ ലക്ഷണങ്ങളാണ് ഉണ്ടാവുകയെന്ന് ഇത് വായിച്ചാല്‍ മനസിലാകും. ഇത്തരം ലക്ഷണങ്ങല്‍ നിങ്ങളില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ മനസിലാക്കുക നിങ്ങളെ പ്രമേഹം പിടികൂടും. ഇത്തരം പ്രശ്‌നങ്ങളെ നിങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ആരോഗ്യം തുടക്കത്തില്‍ തന്നെ പരിരക്ഷിക്കാം. ചില മുന്നറിയിപ്പുകള്‍ പറഞ്ഞു തരാം..

ഇടയ്ക്കിടെ മൂത്രം ഒഴിക്കല്‍

ഇടയ്ക്കിടെ മൂത്രം ഒഴിക്കല്‍

ഡയബെറ്റിസ് മെലിറ്റസ് ഉള്ളവര്‍ക്ക് ഉണ്ടാകുന്ന ലക്ഷണമാണ് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത്. രാത്രി കിടക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് അളവിലുണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം.

അമിതമായ ദാഹം

അമിതമായ ദാഹം

അമിതമായ ദാഹം പ്രമേഹത്തിന്റെ ആദ്യ ലക്ഷണമാണ്. ശരീരത്തില്‍ നിന്നും വെള്ളം മൂത്രമായി ധാരാളം പുറത്തു പോകുമ്പോള്‍ സാധാരണ വെള്ളം കുടിക്കണമെന്ന തോന്നല്‍ ഉണ്ടാകും. ദാഹം കൂടുകയാണ് പ്രമേഹരോഗിയുടെ പ്രധാന ലക്ഷമം.

അമിതമായ വിശപ്പ്

അമിതമായ വിശപ്പ്

എപ്പോഴും അനുഭവപ്പെടുന്ന മറ്റൊരു ലക്ഷണമാണ് അമിതമായ വിശപ്പ്. നന്നായി ഭക്ഷണം കഴിച്ചിട്ടും വിശപ്പ് മാറാത്ത ഒരു അവസ്ഥ ഉണ്ടെങ്കില്‍ അറിയുക നിങ്ങള്‍ ഡയബെറ്റിസ് മെലിറ്റസ് രോഗിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയും കുറഞ്ഞും വരുന്നതാണ് വിശപ്പിനുള്ള കാരണം.

വായ വരളുക

വായ വരളുക

എങ്ങനെയാണ് നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെന്ന് തിരിച്ചറിയുന്നത്. വായയുടെ പ്രവര്‍ത്തനത്തിലൂടെയും ഇത് തിരിച്ചറിയാം. വായ അപ്പോഴും വരളുന്നത് ഇതിന്റെ മറ്റൊരു ലക്ഷണമാണ്. വായ എന്നും വരണ്ടിരിക്കുകയും വെള്ളം കുടിക്കാന്‍ തോന്നുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ പല്ലിനും മോണയ്ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

തൂക്കം

തൂക്കം

ശരീരത്തിലുണ്ടാകുന്ന വ്യത്യാസമാണ് മറ്റൊരു ലക്ഷണം. പെട്ടെന്ന് തടി കുറയുകയും കൂടുകയും ചെയ്യുന്നു.

ക്ഷീണം

ക്ഷീണം

പെട്ടെന്നുള്ള ക്ഷീണവും ഇതിന്റെ സാധ്യതയാണ്. ജോലി ചെയ്യാന്‍പോലും ആകാത്തത്ര ക്ഷീണം ചിലപ്പോള്‍ അനുഭവപ്പെട്ടേക്കാം.

കണ്ണിന്റെ കാഴ്ച

കണ്ണിന്റെ കാഴ്ച

രക്തത്തിലെ പഞ്ചസാരയുടെ തോത് കൂടുമ്പോള്‍ നിങ്ങള്‍ക്ക് കണ്ണിന്റെ കാഴ്ച കുറഞ്ഞേക്കാം. കണ്ണിന് ഒരു മങ്ങല്‍ അനുഭവപ്പെടുന്നു.

തലവേദന

തലവേദന

നിങ്ങള്‍ക്ക് കഠിനമായ തലവേദന അനുഭവപ്പെടുന്നുണ്ടോ. എന്നാല്‍ നിങ്ങള്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ഡോക്ടറെ കണ്ട് പരിശോധിക്കൂ.

മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം

മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം

ചില മുറിവുകള്‍ ഭേദമാകാന്‍ കാലതാമസമെടുക്കുന്നതും പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണമാണ്. രക്തത്തില്‍ അളവില്‍ കൂടുതല്‍ പഞ്ചസാര അടങ്ങിയതാണ് ഇതിനു കാരണം.

അണുബാധ

അണുബാധ

മൂത്രനാളത്തിലെ അണുബാധയും ത്വക്കിന് ചൊറിച്ചിലും മറ്റ് ചില ലക്ഷണങ്ങളാണ്.

കാലുകള്‍

കാലുകള്‍

കാലുകളിലെ രക്തയോട്ടത്തില്‍ കുറവ് വരും. അപ്പോള്‍ കാലുകളിലുണ്ടാകുന്ന വ്രണങ്ങള്‍ പഴുക്കുകയും ഉണങ്ങാന്‍ കാലതാമസം ഉണ്ടാകുകയും ചെയ്യുന്നു. കാലുകള്‍ മുറിച്ച് മാറ്റേണ്ട അവസ്ഥ വരെ ഉണ്ടാകുന്നു.

ചര്‍മത്തിലെ മാറ്റം

ചര്‍മത്തിലെ മാറ്റം

പ്രമേഹ സാധ്യതയുള്ളവരില്‍ സാധാരണയായി കണ്ടുവരുന്ന ഒരു ത്വക്ക് രോഗമാണ് അക്കാന്തോസിസ് നീഗ്രിക്കന്‍സ്. ഇത് ചര്‍മം ചുളുങ്ങാനും കറുത്തപാടുകള്‍ ഉണ്ടാക്കാനും കാരണമാക്കുന്നു. കഴുത്തിന് താഴെയും, മുഖത്തിലും, വയറിന്റെ ഭാഗത്തും, കക്ഷത്തിലും കാണപ്പെടാം.

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക പ്രശ്‌നങ്ങള്‍

ലൈംഗിക അവയവങ്ങളിലെ രക്ത ധമനികളെയും നാഡികളെയും നശിപ്പിക്കാന്‍ പ്രമേഹത്തിന് കഴിയുന്നതിനാല്‍ സംവേദനശേഷി കുറഞ്ഞു വരികയും ലൈംഗിക പ്രശ്ങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. സ്ത്രീകളില്‍ സോനി വരള്‍ച്ചക്കും പുരുഷന്‍മാരില്‍ വന്ധ്യതയ്ക്കും കാരണമാകാം.

English summary

thirteen early warning signs of diabetes mellitus

Have a look at some important warning signs of diabetes.
Story first published: Wednesday, February 18, 2015, 13:32 [IST]