For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റോസിന്‍റെ വളര്‍ച്ചക്ക് പ്രകൃതിദത്ത വളങ്ങള്‍

By Super
|

പ്രണയത്തിന്‍റെ പ്രതീകമായാണ് ലോകമെങ്ങും റോസപ്പൂവിനെ കാണുന്നത്. നിങ്ങളുടെ പ്രണയം സാവധാനം വളര്‍ന്ന് വരുന്നത് പോലെ റോസച്ചെടിയും വളര്‍ത്തിയെടുക്കാന്‍ അതേ പോലുള്ള പരിശ്രമം ആവശ്യമാണ്.

പൂന്തോട്ടത്തില്‍ റോസപ്പൂവുകള്‍ വളര്‍ന്ന് നിറയാന്‍ സഹായിക്കുന്ന എട്ട് പ്രകൃതിദത്ത വളങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി

മണ്ണിലേക്ക് പൊട്ടാസ്യം, മഗ്നീഷ്യം, നൈട്രജന്‍ തുടങ്ങിയവ നല്കുന്നതിനാല്‍ ഒരു പ്രധാന വളമാണ് കാപ്പിപ്പൊടി.

വെള്ള വിനാഗിരി

വെള്ള വിനാഗിരി

നിങ്ങളുടെ അടുക്കളയില്‍ എല്ലായ്പ്പോഴും ലഭ്യമായ ഒന്നാണിത്. വെള്ള വിനാഗിരി മണ്ണിലെ ആസിഡിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് റോസിന്‍റെ വളര്‍ച്ചക്ക് അത്യാവശ്യമാണ്.

കെല്‍പും മൊളാസ്സസ്സും

കെല്‍പും മൊളാസ്സസ്സും

റോസിന് ഏറ്റവും അനുയോജ്യമായ വളമാണിത്. കെല്‍പ് എന്നത് ഒരു കടല്‍ച്ചെടിയാണ്. ഇവ രണ്ടും പോഷകസമൃദ്ധവും, പൂക്കളുടെയും ഇലകളുടെയും വളര്‍ച്ച വേഗത്തിലാക്കുന്നതുമാണ്.

വാഴപ്പഴത്തിന്‍റെ തൊലി

വാഴപ്പഴത്തിന്‍റെ തൊലി

വാഴപ്പഴം ശരീരത്തിന് ഉത്തമമാണെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ വാഴപ്പഴത്തിന്‍റെ തൊലി റോസിന് ആവശ്യമായ പ്രോട്ടീനുകള്‍ അടങ്ങിയതാണ്. പഴത്തൊലി പൊട്ടാസ്യത്താല്‍ സമ്പന്നമാണ്.

മത്സ്യ ടാങ്കിലെ വെള്ളം

മത്സ്യ ടാങ്കിലെ വെള്ളം

റോസിന് ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത വളമാണ് ഇത്. നിങ്ങള്‍ക്ക് അക്വേറിയമുണ്ടെങ്കില്‍ അത് പതിവായി വൃത്തിയാക്കേണ്ടതുണ്ട്. അതിലെ വെള്ളം വെറുതെ കളയുന്നതിന് പകരം റോസിന് ചുവട്ടില്‍ ഒഴിക്കുക. ഇതിലടങ്ങിയ നൈട്രജന്‍ പൂക്കളുടെ വളര്‍ച്ചക്ക് ഉത്തമമാണ്. എന്നാല്‍ ഏറെ മലിനമായ ജലം ഉപയോഗിക്കരുത്.

മുട്ടത്തോട്

മുട്ടത്തോട്

ഒരു സംശയവുമില്ലാതെ ഉപയോഗിക്കാവുന്ന വളമാണിത്. മുട്ടത്തോടിലെ കാല്‍സ്യം കാര്‍ബണേറ്റ് റോസിന്‍റെ വളര്‍ച്ചയില്‍ പ്രധാനമാണ്.

ഇന്തുപ്പ്

ഇന്തുപ്പ്

റോസിന് വേണ്ടി ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഓര്‍ഗാനിക് വളമാണ് ഇന്തുപ്പ്. മഗ്നീഷ്യവും, സള്‍ഫേറ്റും നിറഞ്ഞ ഇന്തുപ്പ് സസ്യങ്ങളുടെ വളര്‍ച്ചക്ക് സഹായിക്കും. മഗ്നീഷ്യം ഫോട്ടോസിന്തസിസിന് സഹായിക്കുമ്പോള്‍ സള്‍ഫേറ്റ് പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള കഴിവ് വര്‍ദ്ധിപ്പിക്കും.

Read more about: garden തോട്ടം
English summary

Natural Fertilisers For Rose Soil

We tell you the natural fertilisers for rose soil. Take a look at the natural fertilizers for rose soil.
Story first published: Monday, September 14, 2015, 15:40 [IST]
X
Desktop Bottom Promotion