പ്രമേഹം; മിഥ്യയും യാഥാര്‍ത്ഥ്യവും

Posted By: Staff
Subscribe to Boldsky

പ്രമേഹം ഒരു പകരുന്ന രോഗമാണ്, പഞ്ചസാര അമിതമായി കഴിക്കുന്നത് പ്രമേഹത്തിന് കാരണമാകും, നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ ഒരിക്കലും പഞ്ചസാര ഉപയോഗിക്കാനാവില്ല, കുടുംബത്തില്‍ പാരമ്പര്യമായില്ലെങ്കില്‍ പ്രമേഹം ബാധിക്കില്ല, ഇന്‍സുലിന്‍ പ്രമേഹത്തെ ഭേദമാക്കും എന്നിങ്ങനെ പ്രമേഹം സംബന്ധിച്ച് അനേകം കാര്യങ്ങള്‍ പ്രചരിക്കപ്പെട്ടിട്ടുണ്ട്.

പ്രമേഹവുമായി ബന്ധപ്പെട്ട കെട്ടുകഥകളും യാഥാര്‍ത്ഥ്യവും തമ്മില്‍ നിങ്ങള്‍ക്ക് തിരിച്ചറിയാമോ? അറിയില്ലെങ്കില്‍ അനേകം തെറ്റിദ്ധാരണകളില്‍ പെട്ട ഒരാളായിരിക്കും നിങ്ങളും. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യം തിരിച്ചറിയുകയും എന്താണ് ആരോഗ്യത്തിന് ശരിയായിട്ടുള്ളത് എന്ന് തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. പ്രമേഹം സംബന്ധിച്ച സാധാരണമായി കാണുന്ന ചില സങ്കല്പങ്ങളും അവയുടെ യാഥാര്‍ത്ഥ്യവും ഇവിടെ പരിചയപ്പെടാം.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

1. സങ്കല്പം - പഞ്ചസാര അമിതമായി കഴിക്കുന്നത് പ്രമേഹമുണ്ടാക്കും.

യാഥാര്‍ത്ഥ്യം - പഞ്ചസാര അമിതമായി കഴിക്കുന്നത് കൊണ്ടല്ല പ്രമേഹമുണ്ടാകുന്നത്. ടൈപ്പ് 1 പ്രമേഹത്തിന് കാരണമാകുന്നത് പാന്‍ക്രിയാസില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ നശിക്കുന്നതാണ്. ഇതിന് പഞ്ചസാര ഉപയോഗവുമായി ബന്ധമില്ല. ടൈപ്പ് 2 പ്രമേഹം ഇന്‍സുലിനോട് പ്രതികരിക്കാനുള്ള ശരീരത്തിന്‍റെ കഴിവില്ലായ്മ മൂലമുണ്ടാകുന്നതാണ്. മിക്കവാറും കേസുകളില്‍ ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നത് ജനിതക ഘടകങ്ങളാണ്. നിര്‍ദ്ദേശാനുസൃതമുള്ള വ്യായാമവും, ക്രമീകരിച്ച ഭക്ഷണരീതികളും പിന്തുടര്‍ന്നാല്‍ ഒരു ശരാശരി പ്രമേഹമുള്ള വ്യക്തിക്ക് പരിമിതമായ അളവില്‍ മധുരം കഴിക്കാനാവും.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - പ്രമേഹം സാംക്രമിക രോഗമാണ്.

യാഥാര്‍ത്ഥ്യം - പ്രമേഹം ഒരു സാംക്രമിക രോഗമല്ല. പാന്‍ക്രിയാസിലെ ബീറ്റ സെല്ലുകള്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍റെ അളവിലുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്. പ്രമേഹം എന്‍ഡോക്രൈന്‍ സംബന്ധമായ ഒരു രോഗമാണ്. പ്രമേഹം കുടുംബപാരമ്പര്യത്തിലൂടെ തുടര്‍ന്നുവരുന്നതായി കാണുന്നുണ്ട്.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - നിങ്ങള്‍ക്ക് പ്രമേഹം ബാധിച്ചാല്‍ പിന്നെയൊരിക്കലും പഞ്ചസാര ഉപയോഗിക്കാനാവില്ല.

യാഥാര്‍ത്ഥ്യം - പ്രമേഹം ശരീരത്തെയാകെ ബാധിക്കുമെന്നതിനാല്‍ പഞ്ചസാര മാത്രമല്ല കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗവും പ്രമേഹ നിയന്ത്രണത്തില്‍ പ്രധാനപ്പെട്ട കാര്യമാണ്. പ്രമേഹരോഗികള്‍ക്ക് പഞ്ചസാര ഉപയോഗിക്കാനാവുമെങ്കിലും കൃത്യമായ ആഹാരക്രമവും, വ്യായാമങ്ങളും ഇതൊടൊപ്പം പിന്തുടരേണ്ടതുണ്ട്. ഇത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ തോതില്‍ നിലനിര്‍ത്താനും, ആരോഗ്യത്തോടെയിരിക്കാനും, ഭാവിയിലുണ്ടാകാവുന്ന പ്രശ്നങ്ങളെ തടയാനുമാകും.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്‍പം:പ്രമേഹമുള്ള കുട്ടികള്‍ക്ക് ഒരിക്കലും മധുരം കഴിക്കാനാവില്ല.

യാഥാര്‍ത്ഥ്യം - പ്രമേഹമുള്ള കുട്ടികള്‍ക്കും നിശ്ചിത അളവില്‍ മധുരമുള്ള ഭക്ഷണങ്ങള്‍ കഴിക്കാമെങ്കിലും നിയന്ത്രിതമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. ഇതോടൊപ്പം പഞ്ചസാര ഉള്‍പ്പെടെയുള്ള കാര്‍ബോഹൈഡ്രേറ്റുകളുടെ ഉപയോഗവും നിയന്ത്രിക്കണം. കലോറിക്ക് പുറമേ ഒരു പോഷകവുമില്ലാത്ത മധുരമുള്ള ആഹാരസാധനങ്ങളെ നിയന്ത്രിക്കണമെന്നല്ലാതെ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതില്ല.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ക്രമീകരിച്ച് നിര്‍ത്തുന്നുവെന്നതിനാല്‍ നിങ്ങള്‍ക്ക് സുഖം തോന്നുന്നു. അതുകൊണ്ട് പരിശോധനകള്‍ തുടര്‍ന്ന് ആവശ്യമില്ല.

യാഥാര്‍ത്ഥ്യം - രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അല്ലെങ്കില്‍ കുറഞ്ഞ അളവ് എല്ലായ്പോളും ലക്ഷണങ്ങള്‍ കാണിക്കില്ല. പതിവായുള്ള നീരീക്ഷണമാണ് ഇത് കണ്ടെത്താനുള്ള വഴി. പ്രമേഹം എപ്പോഴും ഗൗരവമാര്‍ന്നതാണ്. ശരിയായ മരുന്നുകളും, ഭക്ഷണക്രമവും, വ്യായാമങ്ങളും പ്രമേഹമുള്ളയാള്‍ പിന്തുടരേണ്ടതുണ്ട്. നിങ്ങള്‍ ഇക്കാര്യം നന്നായി ശ്രദ്ധിക്കുന്നുവെങ്കിലും പതിവായുള്ള പരിശോധനകള്‍ ഒഴിവാക്കരുത്.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്‍പം: പ്രമേഹമുള്ളവര്‍ക്ക് തങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നാണോ താഴ്ന്നാണോ എന്ന് തിരിച്ചറിയാനാവും.

യാഥാര്‍ത്ഥ്യം - പരിശോധനയില്ലാതെ രക്തത്തിലെ പഞ്ചസാരയുടെ തോത് മനസിലാക്കാനാവില്ല. പ്രമേഹമുള്ള ഒരാള്‍ക്ക് ശാരീരികമായ ചില ലക്ഷണങ്ങള്‍( അമിതമായ ദാഹം, ക്ഷീ​ണം, വിളര്‍ച്ച എന്നിവ) പഞ്ചസാരയുടെ അളവ് കുറഞ്ഞാലും കൂടിയാലും ഉണ്ടാവും. എന്നാല്‍ ചിലര്‍ക്ക് പഞ്ചസാര കൂടിയാലും കുറ‍ഞ്ഞാലും ലക്ഷണങ്ങളൊന്നുമുണ്ടാകില്ല. അതുപോലെ കൂടിയാലും കുറഞ്ഞാലും ഒരേ ലക്ഷണങ്ങള്‍ കാണപ്പെടുകയും ചെയ്യാം. അതിനാല്‍ ഇവ തിരിച്ചറിയുക പ്രയാസമായിരിക്കും. അത് നിര്‍ണ്ണയിക്കാനുള്ള മാര്‍ഗ്ഗം രക്തത്തിലെ ഗ്ലൂക്കോസിന്‍റെ നില പരിശോധിക്കുക എന്നത് മാത്രമാണ്.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്‍പം:ചില ആളുകളുടെ രക്തത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര കാണപ്പെടുന്നത് സാധാരണമാണ്. അവ പ്രമേഹത്തിന്‍റെ സൂചനയല്ല.

യാഥാര്‍ത്ഥ്യം - രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സാധാരണമായ കാര്യമല്ല. ചില പ്രത്യേക അവസ്ഥകളും, മരുന്നുകളും താല്കാലികമായി പഞ്ചസാരയുടെ അളവ് ഉയര്‍ത്തും. ഇത് പ്രമേഹം മൂലമുണ്ടാകുന്നതല്ല. എന്നാല്‍ സാധാരണമായ അളവില്‍ കവിഞ്ഞ് രക്തത്തിലോ മൂത്രത്തിലോ പഞ്ചസാര കാണുന്നുവെങ്കില്‍ ഡോക്ടറെ സമീപിച്ച് പരിശോധിക്കേണ്ടതാണ്.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - ചെറിയ തോതിലുള്ള പ്രമേഹം എന്ന അവസ്ഥയുണ്ട്.

യാഥാര്‍ത്ഥ്യം - ചെറിയ തോതിലുള്ള പ്രമേഹം എന്നൊന്നില്ല. നിങ്ങള്‍ക്ക് പ്രമേഹമുണ്ടോ ഇല്ലയോ എന്നത് മാത്രമാണ് കാര്യം. പ്രമേഹത്തിന്‍റെ ഏത് അവസ്ഥയും (ടൈപ്പ് 1, ടൈപ്പ് 2) ആരോഗ്യപരമായ ശ്രദ്ധയും, ജീവിതരീതിയിലുള്ള ശ്രദ്ധാപൂര്‍വ്വമുള്ള തെരഞ്ഞെടുപ്പും ആവശ്യപ്പെടുന്നതുമാണ്.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - കുടുംബത്തില്‍ പാരമ്പര്യമായി പ്രമേഹമില്ലെങ്കില്‍ നിങ്ങള്‍ക്കും പ്രമേഹമുണ്ടാകില്ല.

യാഥാര്‍ത്ഥ്യം - പ്രമേഹം പാരമ്പര്യമായി കാണപ്പെടുന്നുണ്ട്. പാരമ്പര്യം ചിലരില്‍ പ്രമേഹരോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കുടുംബത്തില്‍ പ്രമേഹമില്ലാത്തവരിലും പ്രമേഹം കാണപ്പെടുന്നുണ്ട്. ശരീരഭാരവും, ജീവിതശൈലിയും ചിലരില്‍ പ്രമേഹരോഗബാധക്ക് കാരണമാകും.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - പ്രമേഹം നിയന്ത്രിക്കാന്‍ വളരെ പ്രയാസമാണ്

യാഥാര്‍ത്ഥ്യം - പ്രമേഹം ഭേദമാക്കാനാവാത്ത ഒരു ശാരീരിക തകരാറാണ്. എന്നാല്‍ രോഗികള്‍ തങ്ങളുടെ ഭക്ഷണം, വ്യായാമം, മരുന്നുകള്‍ എന്നിവ ഫലപ്രദമായി ഉപയോഗിച്ചാല്‍ ഇത് നിയന്ത്രിക്കാനാവും. ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, ബോധവത്കരണവും വഴി പ്രമേഹ സംബന്ധമായ പ്രശ്നങ്ങള്‍ തടയാനോ, കുറയ്ക്കാനോ സാധിക്കും.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - ഇന്‍സുലിന്‍ പ്രമേഹം സുഖപ്പെടുത്തും

യാഥാര്‍ത്ഥ്യം - പ്രമേഹം ശാരീരികമായ ഒരു തകരാറാണ്. ഇത് ചികിത്സയിലൂടെ ഭേദമാക്കാനാവില്ല. പ്രമേഹം ഭേദമാക്കാനല്ല, നിയന്ത്രിക്കാനാണ് ഇന്‍സുലിന്‍ ഉപയോഗിക്കുന്നത്. ശരീരത്തില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനുള്ള ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താന്‍ ഇന്‍സുലിന്‍ സഹായിക്കും. ഇത് വഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താനാവും. എന്നാല്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്നത് പ്രമേഹത്തിനുള്ള കാരണം ഇല്ലാതാക്കാന്‍ സഹായിക്കില്ല.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - പ്രമേഹമുള്ള എല്ലാ ആളുകളും എല്ലായ്പോഴും ഇന്‍സുലിന്‍ ഉപയോഗിക്കേണ്ടതുണ്ട്

യാഥാര്‍ത്ഥ്യം - പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കില്ല എന്നതിനാല്‍ ടൈപ്പ് 1 പ്രമേഹമുള്ളവര്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടതുണ്ട്. എന്നാല്‍ ടൈപ്പ് 2 പ്രമേഹമുള്ള ചിലര്‍(എല്ലാവരുമല്ല) ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഗുളികയോടൊപ്പമോ, അല്ലാതെയോ എടുക്കേണ്ടതുണ്ട്.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - പ്രമേഹത്തിനുള്ള ഗുളികകള്‍ ഇന്‍സുലിനാണ്

യാഥാര്‍ത്ഥ്യം - പ്രമേഹത്തിനുള്ള വായിലൂടെ കഴിക്കുന്ന മരുന്നുകള്‍ ഇന്‍സുലിനല്ല. ഇന്‍സുലിന്‍ എന്നത് ഒരു പ്രോട്ടീനാണ്. ഇത് നേരിട്ട് കഴിച്ചാല്‍ ഇവ വയറ്റിലെ എന്‍സൈമുകളുമായി പ്രവര്‍ത്തിച്ച് വിഘടിക്കുകയോ, നശിക്കുകയോ ചെയ്യും. ഇഞ്ചക്ഷന്‍, ഇന്‍ഹെയ്‍ലര്‍, പാച്ചുകള്‍ എന്നിവ വഴിയാണ് ഇന്‍സുലിന്‍ സ്വീകരിക്കുന്നത്, വായിലൂടെയല്ല.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്പം - കൂടുതല്‍ ഇന്‍സുലിന്‍ ഉപയോഗിക്കുക എന്നതിനര്‍ത്ഥം പ്രമേഹം വഷളായി എന്നതാണ്.

യാഥാര്‍ത്ഥ്യം - ഭക്ഷണക്രമം, വ്യായാമം, സമയം എന്നിവയൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്വാധീനിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യപരമായ നിലയില്‍‌ ക്രമീകരിച്ച് നിലനിര്‍ത്താന്‍ ഇന്‍സുലിന്‍ കൃത്യമായ അളവില്‍ ആവശ്യമാണ്. ആ അളവ് സംബന്ധിച്ച് ഡോക്ടര്‍മാര്‍ കൃത്യമായ നിര്‍ദ്ദേശം നല്കും.

പ്രമേഹം, ചില സത്യങ്ങള്‍

പ്രമേഹം, ചില സത്യങ്ങള്‍

സങ്കല്‍പം: കുട്ടികള്‍ പ്രമേഹത്തെ അതിജീവിക്കും

യാഥാര്‍ത്ഥ്യം - കുട്ടികള്‍ ഒരിക്കലും പ്രമേഹത്തെ അതിജീവിക്കില്ല. ടൈപ്പ് 1 പ്രമേഹത്തില്‍ പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ നശിച്ചിരിക്കും. ഇവ ഒരിക്കല്‍ നശിച്ചാല്‍ പിന്നീടൊരിക്കലും ഇന്‍സുലിന്‍ ഉത്പാദിപ്പിക്കില്ല. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടതുണ്ട് (ഭേദമാകുന്നത് വരെ). ടൈപ്പ് 2 പ്രമേഹമുള്ള കുട്ടികളില്‍ യൗവ്വനാരംഭത്തോടെയോ, ജീവിതശൈലിയിലെ മാറ്റം വഴിയോ പഞ്ചസാരയുടെ അളവില്‍ അല്പം മികവുണ്ടാകും. ശരീരഭാരം കൂടുതലായുണ്ടായാലും, ശാരീരികമായി തീരെ സജീവമല്ലെങ്കിലും രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം

Read more about: diabetes, പ്രമേഹം
English summary

Diabetes Myths And Facts

Can you differentiate between the myths and facts related to diabetes? If no, then you are the one amongst those diabetics who is lost in the huge list of these myths. So, get yourself acquainted with the diabetes facts so that the next time you can decide what is right for your health.
Subscribe Newsletter