For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്ത് കഴിയ്ക്കാം? എന്ത് കഴിയ്ക്കരുത് ?

By Staff
|

Food
ഭക്ഷണക്കാര്യം നിയന്ത്രിയ്ക്കുകയും ക്രമീകരിക്കുകയും ചെയ്താല്‍ പ്രമേഹം ഒരു പരിധിവരെ നിയന്ത്രിക്കാമെന്നകാര്യം നമ്മള്‍ നേരത്തേ പറഞ്ഞു. ഇനി ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ എന്താണെന്ന് നോക്കാം.

പലഹാരങ്ങള്‍(സ്‌നാക്‌സ്) എന്തെല്ലാം കഴിയ്ക്കാം

പഞ്ചാസാരയുടെ അളവ് കുറഞ്ഞതുവേണമെന്നകാര്യത്തില്‍ സംശയം വേണ്ട, അല്ലാത്തത് പൂര്‍മായും ഒഴിവാക്കിയേയ്ക്കുക. വീട്ടില്‍ത്തന്നെയുണ്ടാക്കുന്ന സാന്റ് വിച്ച്. നൂഡില്‍സ്, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, ഇടത്തരം വലിപ്പമുള്ള ആപ്പിള്‍, മധുരമില്ലാത്ത ബിസ്‌കറ്റുകള്‍(ഷുഗര്‍ഫ്രീ ബിസ്‌കറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്) എന്നിവ ഇടനേരങ്ങളില്‍ കഴിയ്ക്കുന്നതില്‍ കുഴപ്പമില്ല. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക കുപ്പികളില്‍ കിട്ടുന്ന പാനീയങ്ങള്‍ ഒഴിവാക്കുക, ഇവയില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണ്. ചായയിലും മധുരം കുറച്ചുമാത്രം ഉപയോഗിക്കു, ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ എന്നിവ മധുമില്ലാതെ ഉപയോഗിക്കാവുന്നതാണ്.

പ്രമേഹത്തിന്റെ അളവ് കുറയുമ്പോള്‍ കഴിയ്ക്കാമോ എന്നൊരു ചോദ്യം വരും. പക്ഷേ പാടില്ലെന്നാണ് ഉത്തരം. പ്രമഹം വന്ന്് പഞ്ചസായുടെ അളവ് കുറച്ചു കഴിഞ്ഞ് പിന്നീട് അസുഖം ഭേദമായാലും ഈ ഡയറ്റ് തുടരുന്നതാണ് നല്ലത്. അല്ലാത്തപക്ഷം പെട്ടെന്ന് പ്രമേഹം കൂടാന്‍ ഇടയുണ്ട്.

ഭക്ഷണം മുടക്കുമ്പോള്‍ സംഭവിക്കുന്നത്

ഡയറ്റ് എന്നാല്‍ ഭക്ഷണം കഴിയ്ക്കാതിരിക്കലല്ല, ആരോഗ്യകരമായ ഭക്ഷണം വേണ്ട അളവില്‍ കഴിയക്കുകയെന്നതാണ് ഡയറ്റിന്റെ അടിസ്ഥാനതത്വം. ഡയറ്റെന്നും പറഞ്ഞ് ഭക്ഷണം ഉപേക്ഷിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ഇങ്ങനെചെയ്യുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ എളവില്‍ ഏറ്റക്കുറച്ചിലുണ്ടാകും, ഇത് നല്ലതല്ല. പ്രത്യേകിച്ചും കൗമാരക്കാരാണ് ഡയറ്റിന്റെ പേരില്‍ പട്ടിണി കിടക്കുന്നത്. ഇത് നല്ലശീലമല്ല, ഒടുക്കം പോഷകാഹാരക്കുറവിന് ചികിത്സ തേടേണ്ട അവസ്ഥയുണ്ടാകും.

ഭക്ഷണസമയം തെറ്റുമ്പോള്‍

എല്ലാവര്‍ക്കും കൃത്യമായ ഭക്ഷണസമയം സൂക്ഷിക്കാന്‍ പൊതുവേ കഴിയാറില്ല. എങ്കിലും എന്നും കൃത്യസമയത്ത് ഭക്ഷണം കഴിയ്ക്കുകയെന്നത് കൃത്യമായി വിശപ്പുണ്ടാകാനും സഹായിയ്ക്കും. ജോലിത്തിരക്കാണെങ്കില്‍പ്പോലും ഭക്ഷണത്തിന്റെ ഇടവേളകള്‍ തെറ്റിക്കാതിരിക്കുക. ജോലിസമയത്തിനനുസരിച്ച് ഭക്ഷണസമയവും പ്ലാന്‍ ചെയ്യുക

പുറത്തുനിന്നുള്ള ഭക്ഷണം

പലര്‍ക്കും വീട്ടില്‍ വച്ചുണ്ടാക്കിയ ഭക്ഷണം എപ്പോഴും കഴിയ്ക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അപ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുകയാണ് പലരും ചെയ്യുന്നത്. ഇത് പാടില്ലെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ല, കാരണം ഇത് സാഹചര്യം അനുസരിച്ചിരിക്കും. എന്നാലും പുറത്തുനിന്നുള്ള ഭക്ഷണം വീട്ടിലുള്ളതിന്റെയത്ര ശുചിത്വമുള്ള സാഹചര്യത്തിലുണ്ടാക്കുന്നതായിരിക്കില്ല, മാത്രമല്ല മായം ചേര്‍ക്കലും, പഴകിയ വസ്തുക്കളുടെ ഉപയോഗവുമെല്ലാം ഭയക്കേണ്ടതുതന്നെ.

English summary

Food, Diabetes, Diabetic Patients, Diet, Health, Snacks, പ്രമേഹം, ഭക്ഷണം, ആരോഗ്യം, ഇന്‍സുലിന്‍, രോഗം

diabetes is a common disease, here are some eating habits for diabetic patients to control diabetes.
X
Desktop Bottom Promotion