എപ്പോഴും തണുപ്പ്‌ തോന്നുന്നത്‌ എന്തു കൊണ്ട്‌ ?

Posted By: Archana V
Subscribe to Boldsky

ശരീര ഭാരക്കുറവ് മൂലവും ബി.എം.ഐ 18 ന് താഴെയാകുന്നതും ചിലരിൽ എപ്പോഴും തണുപ്പ് അനുഭവപ്പെടാനുള്ള കാരണങ്ങളാണ്.പോഷകാഹാരങ്ങളുടെ കുറവ് ശരീര ഭാരം കുറയ്ക്കുന്നത് പോലെതന്നെ ശരീരത്തിൽ ചൂട് ഉൽപാദിപ്പിക്കപ്പെടുന്നതും മന്ദഗതിയിലാക്കുന്നു.

എല്ലായ്പ്പോഴും തണുപ്പും അടുത്തിരിക്കുന്നവർക്കൊക്കെ ചൂടും ആണ് അനുഭവപ്പെടുന്നതെങ്കിലോ?അതിനെ അത്ര നിസാരമായി തള്ളിക്കളയാനാവില്ല, ഒരുപക്ഷെ അതിനു പിന്നിൽ വ്യക്തമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം

അനീമിയ

അനീമിയ

എപ്പോഴും തണുക്കുന്നതായി തോന്നാറുണ്ടോ ? ഇതിന്‌ പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടായേക്കാം. ശരീരത്തിന്‌ പൂര്‍ണമായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ ആവശ്യമായത്ര ചുവന്ന രക്താണുക്കള്‍ ഇല്ല എങ്കില്‍ ആണ്‌ അനീമിയ അനുഭവപ്പെടുന്നത്‌. ക്ഷീണം, തളര്‍ച്ച, തലകറക്കം, ശ്വാസം മുട്ടല്‍ എന്നിവയാണ്‌ സാധാരണ ലക്ഷണങ്ങള്‍. ഇതിന്‌ പുറമെ ശരീരത്തിന്‌ തണുപ്പും അനുഭവപ്പെടും പ്രത്യേകിച്ച്‌ കൈപ്പത്തികളിലും കാല്‍പാദങ്ങളിലും. ഡോക്ടര്‍ക്ക്‌ ഇത്‌ കണ്ടെത്താന്‍ കഴിയും. ആഹാരക്രമത്തില്‍ മാറ്റം വരുത്തുക, സപ്ലിമെന്റുകള്‍ കഴിക്കുക , അല്ലെങ്കില്‍ മറ്റ്‌ ചികിത്സാ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഡോക്ടര്‍ നിര്‍ദ്ദേശിക്കും.

ഹൈപ്പോതൈറോയ്‌ഡിസം

ഹൈപ്പോതൈറോയ്‌ഡിസം

കഴുത്തിലെ തൈറോയ്‌ഡ്‌ ഗ്രന്ഥിക്ക്‌ ചില ഹോര്‍മോണുകള്‍ മതിയായ അളവില്‍ നിര്‍മ്മിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണിത്‌. തണുപ്പ്‌ അനുഭവപ്പെടാന്‍ ഇത്‌ കാരണമായേക്കാം. സന്ധിവേദന, മലബന്ധം, വരണ്ട ചര്‍മ്മം, ശരീരഭാരം കൂടുക എന്നിവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ പ്രകടമാകാന്‍ വര്‍ഷങ്ങള്‍ എടുക്കും.

ചില രോഗങ്ങളും രോഗങ്ങള്‍ക്കുള്ള ചികിത്സകളും കാരണം ഹൈപ്പോതൈറോയ്‌ഡിസം ഉണ്ടാകാം. നിങ്ങളുടെ ശരീരത്തിന്‌ ഉത്‌പാദിപ്പിക്കാന്‍ കഴിയാത്ത ഹോര്‍മോണിന്‌ പകരമായി ഗുളികകള്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കും.

റെയ്‌നോഡ്‌ സിന്‍ഡ്രോം

റെയ്‌നോഡ്‌ സിന്‍ഡ്രോം

റെയ്‌നോഡ്‌ സിന്‍ഡ്രോം ഉള്ളവരുടെ കൈകളിലെ രക്ത ധമനികള്‍ തണുപ്പിനോടും സമ്മര്‍ദ്ദത്തോടും അമിതമായി പ്രതികരിക്കും. ഏതാനം മിനുട്ടുകള്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഈ അവസ്ഥ നീണ്ട്‌ നില്‍ക്കാം, ഇത്‌ രക്തയോട്ടം കുറയാന്‍ കാണമാകും. അതിനാല്‍ കാല്‍ വിരലുകളും കൈവിരലുകളും തണുത്ത്‌ മരവിക്കുകയും വെളുപ്പ്‌ അല്ലെങ്കില്‍ നീല നിറമായി മാറുകയും ചെയ്യും. രക്തം തിരിച്ചെത്തുമ്പോള്‍ തരിപ്പും വേദനയും അനുഭവപ്പെടും. മരുന്നിലൂടെ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും കോശങ്ങള്‍ നശിക്കുന്നത്‌ തടയാനും കഴിയും. പ്രശ്‌നം ഗുരുതരമാവുകയാണെങ്കില്‍ ശസ്‌ത്രക്രിയ നടത്തേണ്ടതായി വരും.

വൃക്ക രോഗങ്ങള്‍

വൃക്ക രോഗങ്ങള്‍

പ്രമേഹവും ഉയര്‍ന്ന രക്തസ്സമ്മര്‍ദ്ദവും വൃക്ക രോഗത്തിന്‌ കാരണമാകാം. വൃക്കകളുടെ പ്രവര്‍ത്തനം കുറയന്നതോടെ ശരീരത്തില്‍ മാലിന്യം അടിഞ്ഞ്‌ കൂടാന്‍ തുടങ്ങും. ഇത്‌ ശരീര ഊഷ്‌മാവ്‌ കുറയ്‌ക്കുകയും മറ്റ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്യും. വൃക്ക രോഗവും അനീമിയയും തമ്മില്‍ ബന്ധമുണ്ട്‌, പുറമെ ചൂടാണെങ്കിലും നിങ്ങള്‍ക്ക്‌ തണുപ്പ്‌ അനുഭവപ്പെടാന്‍ ഇതും കാരണമാകാം. വൃക്ക രോഗത്തിന്‌ ചികിത്സിക്കുന്നതോടെ ഇതിന്‌ പരിഹാരം ലഭിച്ചേക്കാം.

ടൈപ്പ്‌ 2 പ്രമേഹം

ടൈപ്പ്‌ 2 പ്രമേഹം

ടൈപ്പ്‌ 2 പ്രമേഹം ഉള്ളവരില്‍ അനീമിയ, വൃക്ക രോഗങ്ങള്‍ ,രക്തചംക്രമണ പ്രശ്‌നങ്ങള്‍ എന്നിവ അനുഭവപ്പെട്ടേക്കാം. ഇത്‌ ശരീരത്തിന്‌ തണുപ്പ്‌ അനുഭവപ്പെടാന്‍ കാരണമാകും. പ്രമേഹം മൂലം നാഡിയ്‌ക്ക്‌ നാശം സംഭിവിക്കുന്നതും തണുപ്പിന്‌ കാരണമാകാം. ജീവിതശൈലിയില്‍ മാറ്റം വരുത്തിയും മരുന്നുകള്‍ കഴിച്ചും രക്തത്തിലെ പഞ്ചാസാരയുടെ അളവ്‌ നിയന്ത്രിക്കുന്നതിലൂടെ ഇതിന്‌ പരിഹാരം കാണാന്‍ കഴിയും.

ബാഹ്യധമനീ രോഗം

ബാഹ്യധമനീ രോഗം

രക്തധമനികള്‍ ചുരുങ്ങുന്ന അവസ്ഥയാണിത്‌. പ്ലാക്‌ അടിഞ്ഞ്‌ കൂടുന്നത്‌ കാരണം കാലുകളിലേക്കും ചിലപ്പോള്‍ കൈകളിലേക്കും ഉള്ള രക്തയോട്ടം കുറയും. ഒരു കാല്‌ മറ്റേ കാലിനേക്കാള്‍ തണുത്തിരിക്കുകയും വേദന, മരവിപ്പ്‌, തളര്‍ച്ച എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നത്‌ ഈ രോഗത്തിന്റെ ലക്ഷണമാണ്‌. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിര ചികിത്സാസഹായം തേടുക. ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതും വ്യായാമവും ചിലപ്പോള്‍ പ്രോജനം ചെയ്യും. ചിലപ്പോള്‍ ഡോക്ടര്‍മാര്‍ മരുന്നുകള്‍ നിര്‍ദ്ദേശിക്കും. ചിലപ്പോള്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയരാകേണ്ടി വരും.

വിശപ്പില്ലായ്‌മ

വിശപ്പില്ലായ്‌മ

ഭക്ഷണത്തോട്‌ വിരക്തി തോന്നുന്ന അവസ്ഥയാണിത്‌. ഇത്‌ ക്രമേണ കലോറി കുറയാനും അപകടകരമാം വിധം മെലിയാനും കാരണമാകും. ശരീരത്തില്‍ കൊഴുപ്പ്‌ ഇല്ലാതാകുന്നത്‌ എപ്പോഴും തണുപ്പ്‌ അനുഭവപ്പെടാന്‍ കാരണമാകും, പ്രത്യേകിച്ച്‌ കാല്‍പാദങ്ങളിലും കൈയ്യിലും. ഈ അവസ്ഥ ജീവിന്‌ ഭീഷണി ആയേക്കാം. നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്‌ ഈ രോഗം ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

പകര്‍ച്ചപനി

പകര്‍ച്ചപനി

വൈറസ്‌ ആണ്‌ പകര്‍ച്ചപ്പനിയ്‌ക്ക്‌ കാരണം.മൂക്ക്‌, തൊണ്ട്‌, ശ്വാസകോശം ഉള്‍പ്പടെ ശരീരത്തെ പൂര്‍ണമായും ഇത്‌ ബാധിക്കും.തലവേദന, പേശീവേദന, ചുമ , ക്ഷീണം എന്നിവയോടൊപ്പം ഉയര്‍ന്ന പനിയും തണുപ്പും അനുഭവപ്പെടും. കുട്ടികളിലും പ്രായമായവരിലും ഇത്‌ ഗുരുതരമായേക്കാം. ആരോഗ്യത്തോടെ ഇരിക്കുന്നതിന്‌ വര്‍ഷം തോറും പകര്‍ച്ചപ്പനിയ്‌ക്കുള്ള പ്രതിരോധ കുത്തിവെയ്‌പ്പ്‌ എടുക്കുക.

നാഡീരോഗം

നാഡീരോഗം

(പെരിഫെറല്‍ ന്യൂറോപതി) തൊടുമ്പോള്‍ തണുപ്പ്‌ തോന്നാതെ കാല്‍പാദങ്ങളില്‍ തണുപ്പ്‌ അനുഭവപ്പെടുന്നത്‌ ഈ രോഗത്തിന്റെ ലക്ഷണമാണ്‌. കാല്‍ വിരലുകളില്‍ നിന്നാണ്‌ ഇത്‌ തുടങ്ങുക. പിന്നീട്‌ കാലുകള്‍ വരെ അനുഭവപ്പെടും. ഏതെങ്കിലും ക്ഷതങ്ങളോ രോഗാവസ്ഥയോ കാരണം നാഡികള്‍ക്കുണ്ടാകുന്ന തകരാര്‍ ആണ്‌ ഇതിന്‌ കാരണം. പ്രമേഹം മൂലവും ഇത്‌ സംഭവിക്കാം. അണുബാധ, കരള്‍, വൃക്ക രോഗങ്ങള്‍ എന്നിവയിലൂടെയും ഇത്‌ ഉണ്ടാകാം. മതിയായ അളവില്‍ വിറ്റാമിനുകള്‍ ലഭ്യമാകാതിരിക്കുക, വിഷാംശമുള്ള രാസവസ്‌തുക്കളുമായുള്ള സമ്പര്‍ക്കം എന്നിവയാണ്‌ മറ്റ്‌ ചില കാരണങ്ങള്‍.

ഈ പ്രശ്‌നത്തിന്റെ കാരണം എന്താണന്ന്‌ കണ്ടെത്തി ചികിത്സിക്കുന്നതിന്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക .

വിറ്റാമിന്‍ ബി12ന്റെ ലഭ്യത കുറയുക

വിറ്റാമിന്‍ ബി12ന്റെ ലഭ്യത കുറയുക

ഇത്‌ അനീമിയക്ക്‌ കാരണം ആകും, അങ്ങനെ തണുപ്പ്‌ അനുഭവപ്പെടും. കോഴിയിറച്ചി, മുട്ട, മത്സ്യം എന്നിവ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ വിറ്റാമിന്‍ ബി12 ലഭ്യമാകും. ചില ഭക്ഷ്യധാന്യങ്ങളിലും ഇതടങ്ങിയിട്ടുണ്ട്‌.

ഇതടങ്ങിയ ധാരാളം ഭക്ഷണം കഴിച്ചാലും ചിലപ്പോള്‍ ആവശ്യത്തിന്‌ വിറ്റാമിന്‍ ബി12 ലഭിച്ചു എന്ന്‌ വരില്ല. ചില രോഗങ്ങള്‍ ഉള്ളവര്‍ക്കും മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന്‌ വിഷമം നേരിടാറുണ്ട്‌.

ഇരുമ്പ്‌ മതിയായ അളവില്‍ ലഭിക്കാതിരിക്കുക

ഇരുമ്പ്‌ മതിയായ അളവില്‍ ലഭിക്കാതിരിക്കുക

മതിയായ അളവില്‍ ഇരുമ്പ്‌ ലഭ്യമായില്ല എങ്കില്‍ ഇരുമ്പിന്റെ ആഭാവം മൂലമുള്ള അനീമിയ ഉണ്ടാകും. ഇതും ശരീരത്തിന്‌ തണുപ്പ്‌ അനുഭവപ്പെടാന്‍ കാരണമാകും.

രക്തം നഷ്ടപ്പെടുക, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം എന്നിവ മൂലം ഇത്‌ സംഭവിക്കാം. ചിലപ്പോള്‍ ശരീരത്തിന്‌ ഇരുമ്പ്‌

ആഗിരണം ചെയ്യാന്‍ കഴിയാതെ വരുന്നതും കാരണമാകാം. ചുവന്ന മാംസമാണ്‌ ഇരുമ്പിന്റെ ഏറ്റവും വലിയ സ്രോതസ്സ്‌. കോഴിയിറച്ചി, പന്നിയിറച്ചി, മത്സ്യം എന്നിവയിലും അടങ്ങിയിട്ടുണ്ട്‌. ബ്രഡ്‌, ഭക്ഷ്യധാന്യങ്ങള്‍, പയര്‍, സോയബീന്‍, വെള്ളക്കടല, പച്ച ഇലക്കറികള്‍ എന്നിവയിലും ഇരുമ്പ്‌ അടങ്ങിയിട്ടുണ്ട്‌.

ഹൈപ്പോപിറ്റിയൂട്ടറിസം

ഹൈപ്പോപിറ്റിയൂട്ടറിസം

പിറ്റിയൂട്ടറി ഗ്രന്ഥി മതിയായ അളവില്‍ ചില ഹോര്‍മോണുകള്‍ ലഭ്യമാക്കാതെ വരുന്ന അവസ്ഥയാണിത്‌. അമിതമായി തണുപ്പ്‌ അനുഭവപ്പെടുകയും ചൂട്‌ ഒട്ടും സഹിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതാണ്‌ പ്രധാന ലക്ഷണങ്ങള്‍ . അനീമിയ, വിശപ്പില്ലായ്‌മ, ഭാരക്കുറവ്‌ എന്നിവയാണ്‌ മറ്റ്‌ ലക്ഷണങ്ങള്‍. ഹൈപ്പോപിറ്റിയൂട്ടറിസത്തിന്‌ കാരണം കണ്ടെത്തി ചികിത്സിക്കുന്നതിന്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. ഹോര്‍മോണ്‍ കുറവ്‌ പരിഹരിക്കാനുള്ള മരുന്ന്‌ കഴിക്കേണ്ടി വരും.

 മരുന്നുകള്‍

മരുന്നുകള്‍

ചില മരുന്നുകളുടെ പാര്‍ശ്വഫലം കാരണം തണുപ്പ്‌ അനുഭവപ്പെടാം.ഉദാഹരണത്തിന്‌ ബീറ്റ -ബ്ലോക്കേഴ്‌സ്‌ ഹൃദയത്തെ ശാന്തമാക്കുകയും ഹൃദ്രോഗത്തിന്റെ ഫലമായി ഹാനികരമായ രാസവസ്‌തുക്കള്‍ ഉണ്ടാക്കുന്നതില്‍ നിന്നും ശരീരത്തെ തടയുകയും ചെയ്യും. എന്നാല്‍, ഇത്‌ കഴിക്കുമ്പോള്‍ തളര്‍ച്ച, ക്ഷീണം, മനംപുരട്ടല്‍, കൈപ്പത്തിയിലും പാദങ്ങളിലും തണുപ്പ്‌ എന്നിവ അനുഭവപ്പെട്ടേക്കാം. ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. മരുന്ന്‌്‌ മാറ്റുകയോ അളവ്‌ കുറയ്‌ക്കുകയോ ചെയ്യുന്നതിലൂടെ പ്ര്‌ശ്‌നം പരിഹരിക്കാന്‍ കഴിയും.

മദ്യപാനം

മദ്യപാനം

തുടക്കത്തില്‍ ഇത്‌ നിങ്ങളുടെ ശരീരത്തെ ചൂടാക്കിയേക്കാം . ചര്‍മ്മത്തിന്‌ തൊട്ട്‌ താഴെയുള്ള വികസിച്ച രക്തധമനികളിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുന്നതാണ്‌ കാരണം. എന്നാല്‍, ചര്‍മ്മത്തിന്റെ ഉപരിതലം ചൂടാക്കുന്നതിന്‌ വേണ്ടി രക്തപ്രവാഹം സുപ്രധാന ഭാഗങ്ങളില്‍ നിന്നും മാറുന്നതിനാല്‍ ക്രമേണ ശരീരോഷ്‌മാവ്‌ താഴാന്‍ തുടങ്ങും.മാത്രമല്ല മദ്യം ശരീര ഊഷ്‌മാവ്‌ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക ഭാഗത്തെ ദുര്‍ബലമാക്കുകയും ചെയ്യും. തണുത്ത കാലാവസ്ഥയില്‍ ഇത്‌ അപകടകരമായ തണുപ്പിന്‌ കാരണമായേക്കാം. ഈ അവസ്ഥയാണ്‌ ഹൈപ്പോതെര്‍മിയ എന്നറിയപ്പെടുന്നത്‌.

English summary

Why You Always Feel Cold?

Are you feel chilly always? Your doctor will find the cause and tell you if you need changes in your diet, supplements, or another treatment.
Story first published: Saturday, March 24, 2018, 18:30 [IST]