മാങ്ങ കഴിക്കൂ, ഗുണങ്ങള്‍ നിരവധിയാണ്‌

Posted By: anjaly TS
Subscribe to Boldsky

രാത്രി ഭക്ഷണത്തിന്റെ കാര്യത്തില്‍ പൊതുവെ അലസരാണ് സ്ത്രീകള്‍. ഭക്ഷണം ഉണ്ടാക്കും,പക്ഷേ കഴിക്കാന്‍ മടി. മാത്രമല്ല, ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ലഘു ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഭാരം പെട്ടെന്ന് കൂടുന്നതിന് ഇടയാക്കും എന്ന പ്രചാരണവും സമൂഹത്തില്‍ ശക്തമാണ്.

mgo

എന്നാല്‍ ലഘു ഭക്ഷണത്തിന്റെ സ്ഥാനത്ത് പഴ വര്‍ഗങ്ങള്‍ കിടക്കുന്നതിന് തൊട്ടുമുന്‍പ് കഴിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മാങ്ങയുടെ മധുരം നിങ്ങളുടെ ഭക്ഷണത്തോടുള്ള ആസക്തിയെ തൃപ്തിപ്പെടുത്തുന്നു. മാത്രമല്ല, ശരീരത്തെ രാവിലെ ഉറക്കമുണരുന്നത് വരെ ഫ്രഷായി നിലനിര്‍ത്താനും രാത്രി മാങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. ഇതുകൂടാതെ ഇനിയുമുണ്ട് രാത്രി ഉറങ്ങുന്നതിന് മുന്‍പ് മാങ്ങ കഴിച്ചാലുള്ള ഗുണങ്ങള്‍.

mgo

ദഹന പ്രക്രീയക്ക് സഹായിക്കും

നല്ല ദഹനമാണ് നമ്മുടെ ശരീരത്തിന് അത്യാവശ്യമായി വേണ്ടത്. ദഹനം ആരോഗ്യത്തിന്റെ എല്ലാ മേഖലയേയും സ്വാധീനിക്കുന്ന ഒന്നാണ്. മാങ്ങയിലെ ഫൈബറിന്റെ അംശം ദഹനം ശരീയായ രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു. രാവിലെ ശരീയായ രീതിയിലുള്ള മലവിസര്‍ജനം ഉണ്ടാകുന്നതിനും ഇത് ഉപകരിക്കും. രാവിലെ ഉണര്‍ന്നതിന് ശേഷം ശരീരത്തിലെ മാലിന്യം കളയുന്നതിനേക്കാള്‍ നല്ല കാര്യം വേറെ എന്താണ്?

mgo

ഭാരം കൂടുന്നതിന് തടയിടും

മറ്റ് പഴ വര്‍ഗങ്ങളിലേത് പോലെ മാങ്ങയിലും കുറവ് കലോറിയാണ് അടങ്ങിയിരിക്കുന്നത്. രാത്രി ഉറങ്ങുന്നതിന് മുന്‍പ് മാങ്ങ കഴിക്കുന്നതിലൂടെ ശരീര ഭാരം കുടുന്നത് നിയന്ത്രിക്കാന്‍ സാധിക്കും. അളവില്‍ കൂടുതല്‍ മധുരവും കലോറിയും അടങ്ങിയ ലഘു ഭക്ഷണങ്ങള്‍ ഉറങ്ങുന്നതിന് മുന്‍പ് കഴിച്ച് ആരോഗ്യം കളയുന്നതിന് പകരം സുരക്ഷിതമായ മാങ്ങ തെരഞ്ഞെടുക്കുന്നതല്ലേ നല്ലത്?

mgo

നല്ല ഉറക്കം തരും

അനങ്ങാന്‍ വയ്യാത്ത വിധം വയറ് മുഴുവനായി നിറഞ്ഞിരിക്കുകയാണ് എന്ന തോന്നലുണ്ടാക്കാതെ തന്നെ നമ്മുടെ വിശപ്പിനെ പിടിച്ചു നിര്‍ത്താന്‍ രാത്രി മാങ്ങ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പറഞ്ഞല്ലോ. നാടി ഞെരമ്പുകളെ ശാന്തമാക്കുകയും, റിലാക്‌സ് ചെയ്യിക്കുകയും കൂടി ചെയ്യും ഈ മാങ്ങകള്‍. ഇത് നല്ല ഉറക്കത്തിലേക്ക് നിങ്ങളെ നയിക്കും. രാവിലെ ബ്രേക്ക്ഫാസ്റ്റിന് വേണ്ടി കാത്തിരുന്ന് കഷ്ടപ്പെട്ട് ഉറങ്ങുന്ന അവസ്ഥയില്‍ നിന്നും രക്ഷനേടാം എന്ന് ചുരുക്കം.

mgo

ഊര്‍ജം കൂട്ടും

മീനും, മാംസവും എല്ലാം അടങ്ങിയ കലോറി കൂടിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരത്തിന് ഊര്‍ജം ലഭിക്കുകയുള്ളു എന്നാണോ നിങ്ങളുടെ വിശ്വാസം? ആ ചിന്തയില്‍ തെറ്റില്ലാട്ടോ...പക്ഷേ അവയ്‌ക്കൊപ്പം ചില പഴ വര്‍ഗങ്ങള്‍ കൂടി ഈ ശരീരോര്‍ജം നല്‍കാന്‍ പ്രാപ്തമാണ് എന്നും അറിഞ്ഞോളു. മാങ്ങ ഇങ്ങനെ ഊര്‍ജം നല്‍കുന്ന കൂട്ടത്തില്‍ ഒന്നാണ്. ശരീര ഭാരം കൂട്ടുകയും, ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന കലോറികള്‍ കൂടിയ അളവിലുള്ള ഫാറ്റ് നിറഞ്ഞ ഭക്ഷണത്തില്‍ അഭയം തേടുന്നതിന് പകരം എന്തുകൊണ്ട് മാങ്ങ കൊണ്ട് എളുപ്പം കാര്യം സാധിച്ചുകൂടാ?

mgo

നല്ല ചര്‍മം വേണോ?

ആരോഗ്യവും, സൗന്ദര്യവും സംരക്ഷിക്കാനുള്ള ഘടകങ്ങളും മാങ്ങയിലുണ്ട്. മാങ്ങയിലെ വിറ്റാമിന്‍ സിയാണ് ഇതിന് ഉപകാരപ്പെടുന്നത്. വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. രാത്രി മാങ്ങ കഴിച്ചു കിടന്നാല്‍ പുലര്‍ച്ചെ ഉറക്കമുണരുമ്പോള്‍ നിങ്ങളുടെ ചര്‍മത്തിന് കൂടിയാണ് പോസിറ്റീവ് റിസല്‍ട്ട് കിട്ടുന്നത്. ഫ്രഷായി ഉറക്കമുണരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന

mgo

രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാം

പഥ്യാഹാരപരമായ ഫൈബര്‍ നല്ല അളവില്‍ മാങ്ങയില്‍ അടങ്ങിയിരിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിന് ഈ ഫൈബര്‍ മിടുക്കനാണ്. രാത്രി ഭക്ഷണത്തിന് ശേഷം ഇടവേള എടുത്ത് മാങ്ങ കൂടി കഴിച്ചു കഴിഞ്ഞാല്‍ രാത്രി നിങ്ങളുടെ രക്ത സമ്മര്‍ദ്ദം ശരിയായ അളവിലാക്കുക കൂടി ചെയ്യാം. മാര്‍ക്കറ്റില്‍ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്ന ഏത് തരം മാങ്ങ വേണമെങ്കിലും തിരഞ്ഞെടുക്കാം. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്ന അല്‍ഫോണ്‍സോ മാങ്ങ തിരഞ്ഞെടുക്കുന്നതാകും കൂടുതല്‍ ഉചിതം.

English summary

Benefits Of Eating Mangoes At Night

Generally, the earlier in the evening you can eat your last meal or snack of the day, the better. But it depends on how much you exercise and what you’re eating.Read out the benefits of eating mango before sleep.