For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുത്തശ്ശി പറഞ്ഞ മരുന്നുകള്‍..

By Sruthi K M
|

ചെറിയ ജലദോഷമോ, പനിയോ വന്നാല്‍ നിങ്ങള്‍ എന്തിനാണ് മെഡിക്കല്‍ സ്‌റ്റോറുകളിലേക്ക് ഓടുന്നത്. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ നിങ്ങള്‍ കഴിക്കുന്ന ഓരോ മരുന്നും നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തില്‍ കേടുവരുത്താം. രോഗങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ നാട്ടുമരുന്നുകള്‍ ധാരാളം ഇപ്പോള്‍ ലഭ്യമാണ്. ഒരുകാലത്ത് വീട്ടിലെ പ്രായമായ മുത്തശ്ശിമാരുടെ കൈകളില്‍ പല വൈദ്യങ്ങളും ഉണ്ടായിരുന്നു.

ഉദരരോഗങ്ങള്‍ക്ക് ചില ഒറ്റമൂലികള്‍

അവയില്‍ ചിലത് ഓര്‍മിപ്പിക്കുകയാണ് ഞാനിവിടെ. എല്ലാ രോഗങ്ങള്‍ക്കും നാട്ടുമരുന്നുകളുണ്ട്. ആര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലെന്നതാണ് സത്യം. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ശ്വാസകോശ പ്രശ്‌നങ്ങള്‍, ചുമ, കഫക്കെട്ട്, പൊണ്ണത്തടി, ആര്‍ത്തവം തുടങ്ങി പല രോഗങ്ങള്‍ക്കും പരിഹാരമുണ്ട്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

ആറ് അല്ലി വെളുത്തുള്ളി ചുട്ട് കിടക്കുന്നതിനുമുന്‍പ് കഴിച്ചാല്‍ വെറും ഒരു മാസത്തിനുള്ളില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദത്തെയും പിടിച്ചപിടിയില്‍ നിര്‍ത്താന്‍ വെളുത്തുള്ളിക്ക് സാധിക്കും.

ജലദോഷം

ജലദോഷം

ചെറുനാരങ്ങാനീരില്‍ മൂന്ന് നുള്ള് രാസ്‌നാദി ചൂര്‍ണം ചാലിച്ച് പഴുത്ത പ്ലാവില കുമ്പിളിലാക്കി ചൂടാക്കുക. ഇത് ചൂടാറിയശേഷം നെഞ്ചില്‍ വയ്ക്കുക. ഒരു മണിക്കൂര്‍ പ്ലാവില വയ്ക്കുക.

ചുമ,കഫക്കെട്ട്

ചുമ,കഫക്കെട്ട്

ചുക്ക്, കുരുമുളക്,ഗ്രാമ്പൂ, ഏലയ്ക്ക ഇവ വറുത്തു പൊടിച്ച് അരിച്ചെടുത്ത് കല്‍ക്കണ്ടത്തില്‍ ചേര്‍ത്ത് ഇടയ്ക്കിടെ കഴിക്കുന്നത് നല്ലതാണ്. ഒച്ചയടപ്പിനും ശ്വാസം മുട്ടലിനും നല്ല മരുന്നാണ്.

മൂത്രത്തിലെ പഴുപ്പ്

മൂത്രത്തിലെ പഴുപ്പ്

ചെറൂള എന്നൊരു ഔഷധം ചെറുതായി അരിഞ്ഞ് അര ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. ഇത് അരിച്ചെടുത്ത് ദിവസവും കുടിച്ചാല്‍ മൂത്രത്തിലെ പഴുപ്പ് മാറികിട്ടും.

ആര്‍ത്തവം

ആര്‍ത്തവം

അമിതമായി ആര്‍ത്തവം പോകുന്നത് മറ്റൊരു പ്രശ്‌നമാണ്.

നെല്ലിക്ക കുരു വലുപ്പത്തില്‍ ചന്ദനവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ആര്‍ത്തവ ദിവസങ്ങളില്‍ രാവിലെ കഴിക്കുക.

കേശ സംരക്ഷണം

കേശ സംരക്ഷണം

ചെമ്പരത്തി താളി ദിവസവും തലയില്‍ തേക്കുക. 10 ദിവസം കൊണ്ട് താരന്‍, മുടി കൊഴിച്ചില്‍, തല ചൊറിച്ചില്‍ എന്നിവയൊക്കെ മാറി കിട്ടും. പണ്ടത്തെ സ്ത്രീകളുടെ മുടി അഴകിന്‍രെ പ്രധാന രഹസ്യം ഇതായിരുന്നു.

പൊണ്ണത്തടി

പൊണ്ണത്തടി

പത്ത് ഗ്രാം ചുവന്ന വേങ്ങ കാതല്‍ അരലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് ചൂടാറിയശേഷം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക. ഈ ദിവസങ്ങളില്‍ പകല്‍ ഉറങ്ങാതിരിക്കുക. ഒരുമാസം കൊണ്ട് അഞ്ച് കിലോ തൂക്കം കുറയും.

ശരീരം വണ്ണം വയ്ക്കാന്‍

ശരീരം വണ്ണം വയ്ക്കാന്‍

അശ്വഗന്ധം ഒരു ലിറ്റര്‍ പാലില്‍ പുഴുങ്ങി വറ്റിക്കുക. ഇത് ഉണക്കി പൊടിച്ച ശേഷം ഒരു ടീസ്പൂണ്‍ പൊടി പാലില്‍ കാച്ചി ദിവസവും കുടിക്കുക.

English summary

natural ayurvedic home remedies for health

Ayurvedic home remedies for healthy lifestyle. Free Ayurveda herbal remedies health guide of natural herbs, diagnosis, medicine and treatment.
Story first published: Saturday, May 16, 2015, 17:28 [IST]
X
Desktop Bottom Promotion