For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ വയറില്‍ ക്യാന്‍സറുണ്ടോ..

By Sruthi K M
|

നിങ്ങളുടെ വയറില്‍ ക്യാന്‍സര്‍ ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം. മാരകമായ ക്യാന്‍സറിനു ഫലപ്രദമായ ചികിത്സയില്ലെന്ന് വാദമൊക്കെ മാറി. സമയത്ത് ചികിത്സ നല്‍കിയാല്‍ ക്യാന്‍സര്‍ പൂര്‍ണമായും മാറ്റാന്‍ സാധിക്കും. വയറ്റിലുണ്ടാകുന്ന ക്യാന്‍സറാണ് അപകടകാരി. കണ്ടെത്താന്‍ വളരെ വൈകിപ്പോകുന്ന ക്യാന്‍സറാണ് വയറ്റിലുണ്ടാകുന്നത്.

ബ്രോയ്‌ലര്‍ ചിക്കന്‍ ക്യാന്‍സറിന്...

നെഞ്ചെരിച്ചലും, ഛര്‍ദ്ദിയും പതിവായി നിങ്ങള്‍ക്ക് ഉണ്ടോ..എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ക്യാന്‍സര്‍ ഉണ്ടെന്ന് തെളിയിക്കുന്ന ചില ലക്ഷണങ്ങള്‍ വായിച്ചറിയൂ..

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത് സ്ഥിരമായി ഉള്ളവര്‍ ഒന്നു സൂക്ഷിക്കണം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഇത്.

ദഹനക്കേട്

ദഹനക്കേട്

പതിവായ ദഹനക്കുറവുണ്ടെങ്കിലും പ്രശ്‌നമാണ്. ട്യൂമറില്‍ നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടഞ്ഞുനിര്‍ത്തും.

ലഘുഭക്ഷണം വയറുനിറയ്ക്കുന്നുവോ

ലഘുഭക്ഷണം വയറുനിറയ്ക്കുന്നുവോ

ലഘുഭക്ഷണം കഴിച്ചാല്‍ വയറുനിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നത് അപകടമാണ്. ട്യൂമറിന്റെ വളര്‍ച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിലെത്തുന്നതു തടയുന്നതും വയറു നിറഞ്ഞു എന്നു തോന്നിക്കും.

ഭാരം കുറയല്‍

ഭാരം കുറയല്‍

പെട്ടെന്ന് ഭാരം കുറയുന്നതും ഇതിന്റെ ലക്ഷണമാവാം.

മൂക്കൊലിപ്പും ഛര്‍ദ്ദിയും

മൂക്കൊലിപ്പും ഛര്‍ദ്ദിയും

പതിവായി ഛര്‍ദ്ദിക്കുന്നുണ്ടോ. ഛര്‍ദ്ദിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണപദാര്‍ത്ഥങ്ങളാണോ പുറത്തുവരുന്നത്. ഇതും വയറ്റിലെ ക്യാന്‍സര്‍ ലക്ഷണമാകാം. പതിവായുള്ള മൂക്കൊലിപ്പിനെയും ഭയക്കണം.

അലസത

അലസത

അലസതയും ക്ഷീണവും വയറിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം.

മലബന്ധം

മലബന്ധം

മലബന്ധം, വയറിളക്കം, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവുയും ക്യാന്‍സര്‍ ലക്ഷണമാണ്.

പനി

പനി

ശരീരത്തിലെ അണുബാധയുടെ മുന്നറിയിപ്പാണ് ഇടയ്ക്കിടെയുള്ള പനി. വയറില്‍ ട്യൂമറും അതുവഴി അണുബാധയും ഉണ്ടാകുമ്പോള്‍ പനി ഉണ്ടാകാം. ക്ഷീണംവും പനിയും ഒപ്പം നെഞ്ചെരിച്ചിലും ഉള്ളവര്‍ പ്രത്യേകം സൂക്ഷിക്കണം.

വയറുവേദന

വയറുവേദന

അടിവയറിനു കനം വയ്ക്കുന്നതും വേദനയുണ്ടാകുന്നതും ട്യൂമറിന്റെ ലക്ഷണമാകാം. അടിവയറില്‍ അമര്‍ത്തിനോക്കുമ്പോള്‍ തടിപ്പ് തോന്നുകയാണങ്കില്‍ ഡോക്ടറോട് പറയുക.

മലത്തോടൊപ്പം രക്തം

മലത്തോടൊപ്പം രക്തം

മലത്തോടൊപ്പം രക്തം വരുന്നത് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. ട്യൂമര്‍ വളര്‍ന്നുവരുമ്പോള്‍ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട്.

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്

ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നതും ലക്ഷണമാകാം.

English summary

People with stomach cancer may experience the following symptoms or signs.

Stomach cancer symptoms can include frequent indigestion, acidity, burping, feeling full, tiredness, breathlessness and no appetite.
Story first published: Friday, July 3, 2015, 17:23 [IST]
X
Desktop Bottom Promotion