For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ഫൈബ്രോമയാള്‍ജിയ രോഗമുണ്ടോ?

By Sruthi K M
|

ശരീരത്തിന് വിട്ടുമാറാത്ത വേദന നിങ്ങള്‍ക്കുണ്ടോ...? പല ചികിത്സകള്‍ ചെയ്തിട്ടും ഈ വേദന മാറിയില്ലേ...എന്നാല്‍ ഇത് ഫൈബ്രോമയാള്‍ജിയ എന്ന പേശീവാത രോഗത്തിന്റെ ലക്ഷണമായിരിക്കാം.. ദേഹമാസകലം പൊതിയുന്ന കഠിന വേദനയാണ് രോഗത്തിന്റെ പ്രധാനലക്ഷണം. രോഗിയെ ശരിക്കും ധര്‍മ്മസങ്കടത്തിലാക്കുന്ന ഒന്നാണ് ആ അവസ്ഥ.

ചില ആളുകളില്‍ വര്‍ഷങ്ങളായി വേദന നിലനില്‍ക്കും. നിരവധി പരിശോധനകള്‍ക്കുശേഷവും കാരണം കണ്ടെത്താനാകാത്ത അവസ്ഥയാണുണ്ടാവുക. മറ്റ് എല്ലാ വാതരോഗങ്ങളെയുംപോലെ ഇതും സ്ത്രീകളിലാണ് കൂടുതലായി കാണുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി തുടര്‍ച്ചയായി അനുഭവപ്പെടുന്ന വേദന ഫൈബ്രോമയാള്‍ജിയ ആണെന്ന് സംശയിക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മാറാത്ത ശരീരവേദനയാണ് പ്രധാന ലക്ഷണം. അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയും ഉണ്ടാകാം.

വിഷാദം

വിഷാദം

വിഷാദം, നിദ്രാ വൈകല്യങ്ങള്‍, തലവേദന എന്നിവയും ഫൈബ്രോമയാള്‍ജിയയുടെ ലക്ഷണമാകാം.

മരവിപ്പ്

മരവിപ്പ്

കൈകാല്‍ മരവിപ്പ്, അമിതമായ ആകാംക്ഷ തുടങ്ങിയവയും രോഗികളില്‍ കാണാറുണ്ട്.

ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരിക പ്രശ്‌നങ്ങള്‍

ആര്‍ത്തവ തകരാറുകള്‍, ഉദരരോഗങ്ങള്‍, മൂത്രാശയ തകരാറുകള്‍ എന്നിവയും രോഗികളില്‍ ഉണ്ടാകാം.

വേദന എവിടെ നിന്ന്

വേദന എവിടെ നിന്ന്

അരക്കെട്ടിന് മുകളിലും താഴെയുമായി, ശരീരത്തിന്റെ ഇരുവശങ്ങിലും അനുഭവപ്പെടുന്ന തുടര്‍ച്ചയായ വേദന എന്നിവ ഫൈബ്രോമയാള്‍ജിയ ആണെന്ന് സംശയിക്കാം.

ഏതുതരം ആളുകളില്‍

ഏതുതരം ആളുകളില്‍

കുട്ടികളിലും രോഗത്തിന്റെ സാന്നിധ്യമുണ്ടാകാമെങ്കിലും 25നും 65നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്.

കാരണങ്ങള്‍

കാരണങ്ങള്‍

തലച്ചോറിന്റെയും കേന്ദ്രനാഡീ വ്യവസ്ഥയുടെയും പാതകളിലെ പ്രവര്‍ത്തന വൈകല്യങ്ങള്‍ രോഗകാരണമായി പറയുന്നു.

രോഗസാധ്യതകള്‍

രോഗസാധ്യതകള്‍

തണുപ്പും ചൂടും ഫൈബ്രോമയാള്‍ജിയ എന്ന രോഗത്തിന്റെ സാധ്യതയുണ്ടാക്കാം.

രോഗസാധ്യതകള്‍

രോഗസാധ്യതകള്‍

ശാരീരിക അധ്വാനം കുറയല്‍, മാനസിക സമ്മര്‍ദ്ദം, ഉറക്കക്കുറവ് എന്നിവയും രോഗസാധ്യതകളാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഫൈബ്രോമയാള്‍ജിയ രോഗാവസ്ഥയുള്ളവരില്‍ നിദ്രാവൈകല്യങ്ങള്‍ സാധാരണ കണ്ടുവരുന്നു. ഉറക്കംവരാത്ത അവസ്ഥ, ഉറക്കത്തിനിടെ ഇടയ്ക്കിടെ എഴുന്നേല്‍ക്കല്‍ എന്നിവയുണ്ടാകുന്നു.

വ്യായാമം

വ്യായാമം

ക്രമമായുള്ള വ്യായാമം ഇത്തരം രോഗങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കും. നടപ്പ്, ജോഗിങ്, സൈക്ലിങ്, നീന്തല്‍ ഇവയൊക്കെ ഗുണകരമാണ്.

ഭക്ഷണക്രമം

ഭക്ഷണക്രമം

ഭക്ഷണ ക്രമീകരിക്കുന്നതിലൂടെ രോഗം ഭേദമാക്കാനാകും. കൃത്രിമ മധുരവും, രാസവസ്തുക്കള്‍ ചേര്‍ന്ന ഭക്ഷണവും ഒഴിവാക്കുക. കഫീന്‍, തക്കാളി എന്നിവ രോഗം രൂക്ഷമാക്കും.

English summary

what is fibromyalgia pain

a rheumatic condition characterized by muscular or musculoskeletal pain with stiffness and localized tenderness at specific points on the body.
Story first published: Friday, June 5, 2015, 16:55 [IST]
X
Desktop Bottom Promotion