For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കുട്ടിക്ക് ഓട്ടിസം ഉണ്ടോ..?

By Sruthi K M
|

മൂന്ന് വയസ്സായിട്ടും ചില കുട്ടികള്‍ക്ക് ഒരു കാര്യത്തിലും താത്പര്യമുണ്ടാകില്ല. എപ്പോഴും ഒരു സ്വപ്‌നലോകത്തിലാണിവര്‍. ഇത്തരം ലക്ഷണമാണ് ഓട്ടിസത്തിന്റെ തുടക്കം. നിങ്ങളുടെ കുട്ടിക്കും ഇത്തരം ലക്ഷണങ്ങളുണ്ടോയെന്ന് നോക്കുക. ഒരു വയസ് കഴിഞ്ഞ കുട്ടി യാതൊരു ശബ്ദവും പുറപ്പെടാതിരിക്കുക, ആംഗ്യഭാഷ കാണിക്കാതിരിക്കുക, ഒരു വാക്കുപോലും പറയാതിരിക്കുക, കേല്‍വിക്കുറവ്, മറ്റ് കുട്ടികള്‍ക്കൊപ്പം കളിക്കാതിരിക്കുക ഇതൊക്കെ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാണ്.

പഠനം മെച്ചപ്പെടുത്താന്‍ എളുപ്പവഴി...

ഓട്ടിസം സാധാരണയായി മൂന്നു വയസിനുള്ളിലാണ് തിരിച്ചറിയുന്നത്. കൃത്യമായി പ്രതികരിക്കാതിരിക്കുകയാണ് ഓട്ടിസമുള്ള കുട്ടിയുടെ പ്രധാന സവിശേഷത. ഓട്ടിസത്തോടൊപ്പം ഡൈലെക്‌സിയ, ഫിറ്റ്‌സ് തുടങ്ങിയ പ്രശ്‌നങ്ങളും ചില കുട്ടികളില്‍ കാണാറുണ്ട്. ആണ്‍കുട്ടികളിലാണ് സാധ്യത കൂടുതല്‍.

തലച്ചോറിലുണ്ടാകുന്ന അസ്വാഭാവികതയാണ് കാരണം. ചിലരില്‍ ഗുരുതരമായ രോഗാവസ്ഥകള്‍ ഉണ്ടാകാം. ഓട്ടിസത്തെക്കുറിച്ച് ആദ്യം തിരിച്ചറിയാം..

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

സാമൂഹിക ശേഷിക്കുറവാണ് ആദ്യലക്ഷണം. പരസ്പരബന്ധമായി ഇടപ്പെടാനുള്ള കഴിവില്ലായ്മയാണിത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

വിളിക്കുമ്പോള്‍ മുഖത്ത് നോക്കാതിരിക്കുക, വൈകാരികാവസ്ഥകള്‍ പങ്കുവയ്ക്കാന്‍ കഴിയാതെ വരിക എന്നിവയൊക്കെ ചിലര്‍ കാണിച്ചേക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഒരു സംഭാഷണം ആരംഭിക്കാനും അത് തുടര്‍ന്നുകൊണ്ട് പോകാനുമുള്ള കഴിവ് കുറവായിരിക്കും.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഓട്ടിസമുള്ള കുട്ടി പ്രത്യേക ലക്ഷ്യമില്ലാതെ പ്രവൃത്തി ആവര്‍ത്തിച്ചുക്കൊണ്ടിരിക്കും.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഒരു കാര്യത്തെപ്പറ്റി ആവശ്യമില്ലാത്ത സംശയങ്ങളും ചോദ്യങ്ങളും ഉണ്ടാകാം.

ഓട്ടിസം പലതരത്തില്‍

ഓട്ടിസം പലതരത്തില്‍

മുതിര്‍ന്ന കുട്ടികളിലുണ്ടാകുന്നതാണ് അസ്‌പെര്‍ജേഴ്‌സ് സിന്‍ഡ്രോം. ഇവര്‍ക്ക് സംസാര ശേഷിയും ഇടപെടാനുള്ള കഴിവും കുറവായിരിക്കും. പൊതുസ്ഥലങ്ങളില്‍ ഇവര്‍ ഒറ്റപ്പെട്ടവരായി നില്‍ക്കും.

ഓട്ടിസം പലതരത്തില്‍

ഓട്ടിസം പലതരത്തില്‍

പെണ്‍കുട്ടികളില്‍ കണ്ടുവരുന്നതാണ് റെറ്റ്‌സ് ഡിസോര്‍ഡര്‍. ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും സന്തുലിതാവസ്ഥ നഷ്ടപ്പെടുക, കൈകാലുകള്‍ക്ക് വിറയലുണ്ടാകുക തുടങ്ങി തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങളാകും.

ഓട്ടിസം പലതരത്തില്‍

ഓട്ടിസം പലതരത്തില്‍

മറ്റൊരു ഓടിസമാണ് ചൈല്‍ഡ്ഹുഡ് ഡിസോര്‍ഡര്‍. മാനസിക വളര്‍ച്ച അതിവേഗം പിന്നോട്ട് പോകുന്ന അവസ്ഥയാണിത്. ആര്‍ജിച്ചെടുത്ത കഴിവുകള്‍ നഷ്ടമായിക്കൊണ്ടിരിക്കും.

ചികിത്സകള്‍

ചികിത്സകള്‍

ബിഹേവിയര്‍ തെറാപ്പിയാണ് പ്രധാന ചികിത്സ. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും കണ്ടെത്തുക.

ചികിത്സകള്‍

ചികിത്സകള്‍

ഡവലപ്‌മെന്റല്‍ തെറാപ്പിയിലൂടെയും ഓട്ടിസം ഒരു പരിധിവരെ മാറ്റിയെടുക്കാം. കുട്ടിയെ സ്വന്തം കാര്യം ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ടത്.

ചികിത്സകള്‍

ചികിത്സകള്‍

ഫാമിലി തെറാപ്പിയും ഗുണം ചെയ്യും. മാതാപിതാക്കന്‍മാരെ രോഗത്തെക്കുറിച്ച് ബോധവാന്‍മാരാക്കുകയാണ് ഇതില്‍ ചെയ്യുന്നത്.

ചികിത്സകള്‍

ചികിത്സകള്‍

ഓട്ടിസത്തിന് ഇതുവരെ ഫലപ്രദമായ മരുന്നുകള്‍ കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ കുട്ടിയിലെ ഹൈപ്പര്‍ ആക്ടിവിറ്റി, ശ്രദ്ധക്കുറവ്, ആക്രമണ സ്വഭാവം ഇവയ്ക്കുള്ള മരുന്നുകള്‍ നല്‍കുന്നു.

ചികിത്സകള്‍

ചികിത്സകള്‍

പഠന പരിശീലനമാണ് അടുത്തതായി ചെയ്യാവുന്ന ചികിത്സ. ബുദ്ധി പരമായി പരിശീലനം നല്‍കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക് പ്രത്യേക ക്ലാസുകള്‍ ഉണ്ട്. അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും അക്കങ്ങളിലേക്കും കുട്ടിയുടെ പഠനം വികസിപ്പിക്കുക.

English summary

learn the early signs of autism

autism is a mental condition, present from early childhood, characterized by great difficulty in communicating and forming relationships with other people and in using language and abstract concepts.
Story first published: Tuesday, May 12, 2015, 13:14 [IST]
X
Desktop Bottom Promotion