For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്ലുകളുടെ ബലം നഷ്ടപ്പെടാതിരിക്കാന്‍..

By Sruthi K M
|

യുവത്വത്തില്‍ നിങ്ങളുടെ എല്ലുകള്‍ക്ക് നല്ല ബലം സാധാരണ ഉണ്ടാകേണ്ടതാണ്. പ്രായമാകുമ്പോഴാണ് അസ്ഥിക്ഷയം സംഭവിക്കാറുള്ളത്. എന്നാല്‍ ഇന്ന് മിക്കവര്‍ക്കും ആവശ്യത്തിനുള്ള കരുത്ത് ഇല്ല. ശരീരത്തിന്റെ പ്രധാന ഘടകമായ എല്ലുകള്‍ക്ക് ബലം ഇല്ലെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് നിലനില്‍പ്പ് തന്നെ ഉണ്ടാകില്ല.

ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാല്‍..

ആവശ്യത്തിന് പ്രോട്ടീനും അയേണും കാത്സ്യവും വിറ്റാമിനുകളും ഇല്ലാത്തതാണ് എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുന്നത്. അസ്ഥികളുടെ ശക്തിയെല്ലാം ക്ഷയിക്കുന്നതിനുമുന്‍പ് സംരക്ഷിച്ചു നിര്‍ത്തണം.

സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷമാണ് അസ്ഥിക്ഷയം കൂടുതലായുണ്ടാകുന്നത്. ഭക്ഷണക്രമീകരണമാണ് ഇതില്‍ പ്രധാനമായും ചെയ്യേണ്ടത്.

പാല്‍

പാല്‍

കാത്സ്യമാണ് എല്ലുകളുടെ ബലത്തിന് കരുത്തേകുന്നത്. പാലില്‍ ആവശ്യത്തിന് കാത്സ്യം ഉണ്ട്. ഒരു കപ്പ് പാല്‍ എന്നും കുടിക്കുക.

തൈര്

തൈര്

പാല്‍ കുടിക്കാന്‍ ഇഷ്ടപ്പെടാത്തവരാണെങ്കില്‍ തൈര് ഭക്ഷണത്തിനോടൊപ്പം കൂട്ടാം. ഇതിലും ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

മത്തി

മത്തി

മത്തിയെന്ന മീനില്‍ കൂടിയതോതില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. മീന്‍ വര്‍ഗത്തില്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്ന മീനാണ് മത്തി.

കാബേജ്

കാബേജ്

പച്ചക്കറി ഇനത്തില്‍ കാബേജില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

ചീര

ചീര

ചീര, ബ്രൊക്കോളി എന്നിവയും നല്ലതാണ്. എല്ലുകള്‍ക്ക് ബലം നല്‍കും.

ഓട്‌സ്

ഓട്‌സ്

സംസ്‌ക്കരിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങളും എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കും. ഓറഞ്ച് ജ്യൂസ്, ഓട്‌സ് എന്നിവയിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.

കാത്സ്യം ഗുളികകള്‍

കാത്സ്യം ഗുളികകള്‍

കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാനുള്ള എളുപ്പവഴി കാത്സ്യം ഗുളികകള്‍ കഴിക്കുക എന്നതാണ്.

സോയാബീന്‍

സോയാബീന്‍

സോയാബീന്‍ ആര്‍ത്തവവിരാമത്തിനും സ്ത്രീകളുടെ അസ്ഥിക്ഷയത്തിനും പരിഹാരം നല്‍കും.

നട്‌സ്

നട്‌സ്

പലതരം നട്‌സുകള്‍ കഴിക്കുന്നതും എല്ലുകള്‍ക്ക് ശക്തി നല്‍കും. ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, നിലക്കടല എന്നിവയൊക്കെ കഴിക്കാം.

ഉപ്പ് കുറയ്ക്കാം

ഉപ്പ് കുറയ്ക്കാം

കാത്സ്യത്തിന്റെ ശത്രുവാണ് ഉപ്പ്. അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക.

English summary

some tips for healthy bones

What are the best foods for healthy bones? You can take steps to halt the “thinning” of your bones.
Story first published: Thursday, April 23, 2015, 17:47 [IST]
X
Desktop Bottom Promotion