For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ പ്രശ്‌നങ്ങള്‍ ക്യാന്‍സറിലേക്ക്..

By Sruthi K M
|

പതിവായി ചില അസ്വസ്ഥതകളും ലക്ഷണങ്ങളും ഒന്നില്‍ കൂടുതല്‍ തവണ നിങ്ങള്‍ക്ക് അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ എത്രയും വേഗം പരിശോധന നടത്തേണ്ടതാണ്. ചില സാധാരാണ ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തെ എന്നും ക്ഷീണിപ്പിക്കുന്നുണ്ടോ? എന്നാല്‍ ഇത്തരം സാധാരണ പ്രശ്‌നങ്ങള്‍ വലിയ അപകടത്തിന്റെ മുന്നറിയിപ്പുകളാകാം എന്നാണ് വിദഗ്ധര്‍ പറയുന്നത്.

<strong>ബീഫ് കഴിക്കാമോ..?</strong>ബീഫ് കഴിക്കാമോ..?

നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന ചില മാറ്റങ്ങള്‍ ആശങ്ക ഉണര്‍ത്തുന്നതാണ്. ഒരു ചെറിയ പ്രശ്‌നമായി നിങ്ങള്‍ തള്ളാതിരിക്കുക. ചെറിയ വേദനകളും, പനികളും വരെ ക്യാന്‍സര്‍ എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ആയേക്കാം എന്നാണ് പറയുന്നത്. പറയാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ പതിവായി നിങ്ങളുടെ ശരീരത്തിനുണ്ടെങ്കില്‍ നിങ്ങള്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്...

പെട്ടെന്ന് ഭാരം കുറയുന്നു

പെട്ടെന്ന് ഭാരം കുറയുന്നു

ഡയറ്റോ, വ്യായാമമോ ചെയ്തിട്ട് നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് കുറഞ്ഞാല്‍ പ്രശ്‌നമില്ല.. എന്നാല്‍ ഇതൊന്നും ചെയ്യാതെ പെട്ടെന്ന് നിങ്ങളുടെ ഭാരം കുറയുന്നുണ്ടോ? എന്നാല്‍ ഇത് ക്യാന്‍സറിന്റെ മുന്നറിയിപ്പുകളാകാം. പാന്‍ക്രിയാസ് ക്യാന്‍സര്‍ വയറ്റിലെ ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണങ്ങളാകാം.

പനി

പനി

തുടര്‍ച്ചയായ പനിയും ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. ബ്ലഡ് ക്യാന്‍സറിന് സാധ്യതയുണ്ടാക്കുന്നു. തുടര്‍ച്ചയായി പനി നിങ്ങള്‍ക്ക് പിടിപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.

വേദന

വേദന

ശരീര വേദനകള്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. തുടര്‍ച്ചയായ തലവേദന ബ്രെയ്ന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം എന്നാണ് പറയുന്നത്. പുറം വേദനയും ക്യാന്‍സര്‍ ലക്ഷണമാകാം.

വിട്ടുമാറാത്ത ചുമ

വിട്ടുമാറാത്ത ചുമ

വിട്ടുമാറാത്ത ചുമ നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ഇത് ശ്വാസകേശ, ശ്വാസനാള ക്യാന്‍സറിന്റെ മുന്നറിയിപ്പാകാം. ചില അലര്‍ജികള്‍ മൂലവും ചുമ ഉണ്ടാകാം. എന്നാല്‍ അത് ഗൗരവമുള്ള കാര്യമായി എടുത്ത് പരിശോധന നടത്തേണ്ടതാണ്.

ശരീരത്തിലുണ്ടാകുന്ന മുഴ

ശരീരത്തിലുണ്ടാകുന്ന മുഴ

നിങ്ങളുടെ ചര്‍മത്തില്‍ മുഴകള്‍ ഉണ്ടോ? നിങ്ങളുടെ നെഞ്ചിന്റെ ഭാഗത്ത്, വൃഷണത്തില്‍ ഇത്തരം ഭാഗങ്ങളിലാണ് മുഴകള്‍ എങ്കില്‍ നിങ്ങള്‍ പെട്ടെന്ന് ഡോക്ടറിന്റെ അടുത്ത് പോകേണ്ടതാണ്. ശരീരത്തിന്റെ ഏത് ഭാഗത്തായാലും മുഴ ഉണ്ടെങ്കില്‍ അത് ക്യാന്‍സര്‍ ലക്ഷണമാകാം.

അസാധാരണ രക്തസ്രാവം

അസാധാരണ രക്തസ്രാവം

അസാധാരണമായി ഉണ്ടാകുന്ന രക്തസ്രാവം പല ക്യാന്‍സറിന്റെയും ലക്ഷണമാകാം. ചുമ മൂലം രക്തപ്രവാഹം താളം തെറ്റുകളും ഇത് ശ്വാസകോശ ക്യാന്‍സറിന് ഇടയാക്കുകയും ചെയ്യാം. റെക്ടല്‍ ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍, സര്‍വിക്കല്‍ ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ എന്നിവയ്‌ക്കൊക്കെ കാരണമാകാം.

മൂത്രത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

മൂത്രത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

പെട്ടെന്ന് നിങ്ങളുടെ മൂത്രത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായോ? മൂത്രത്തില്‍ രക്തം, നിറം മാറ്റം, അമിതമായി മൂത്രം പോകുന്നത്, മൂത്രം പോകാത്തത് എന്നിവയൊക്കെ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ ലക്ഷണങ്ങളാണ്.

വ്രണങ്ങള്‍ ഉണങ്ങാത്തത്

വ്രണങ്ങള്‍ ഉണങ്ങാത്തത്

ചില മുറിവുകള്‍ വ്രണങ്ങള്‍ ഉണങ്ങാതിരിക്കുകയാണെങ്കില്‍ നിങ്ങള്‍ ഡോക്ടറിന്റെ സഹായം തേടേണ്ടതാണ്. വായയില്‍ ഉണ്ടാകുന്ന വ്രണങ്ങള്‍ ഓറല്‍ ക്യാന്‍സറിന് കാരണമാകാം.

ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

ചര്‍മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

നിങ്ങളുടെ ചര്‍മത്തില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉള്ളതായി നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? മെലനോമ എന്ന ലക്ഷണമാണ് സ്‌കിന്‍ ക്യാന്‍സറിന് കാരണമാക്കുന്നത്.

തളര്‍ച്ച

തളര്‍ച്ച

തുടര്‍ച്ചയായി നിങ്ങളുടെ ശരീരത്തിന് തളര്‍ച്ചയുണ്ടാകുന്നുണ്ടോ? എപ്പോഴും നിങ്ങള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.

English summary

some alarming signs that points to cancer disease

If you've been experiencing more than one of these symptoms regularly, get yourself checked
X
Desktop Bottom Promotion