For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നായയെ വളര്‍ത്തിയാലുള്ള ആരോഗ്യഗുണം

By Sruthi K M
|

നായയെ വീട്ടില്‍ വളര്‍ത്തിയാല്‍ ഗുണങ്ങള്‍ പലതുണ്ട്. കള്ളന്‍മാരെ മണത്തറിയാന്‍ മാത്രമല്ല നായകള്‍ക്ക് കഴിവ്. നിങ്ങള്‍ക്ക് ആരോഗ്യകരമായ പല ഗുണങ്ങളും വളര്‍ത്തു നായകളെക്കൊണ്ട് ലഭിക്കും. മനുഷ്യരിലെ രോഗങ്ങള്‍ തിരിച്ചറിയാനും നായകള്‍ക്ക് കഴിവുണ്ടെന്നാണ് പറയുന്നത്.

ഇളനീര്‍ കുടിക്കണമെന്ന് പറയുന്നത്..

നല്ല രീതിയിലുള്ള പരിചരണം ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും നായയെ വാങ്ങി വളര്‍ത്താം. ശ്വചിത്വമാണ് ഇതില്‍ വളരെ പ്രധാനം, അങ്ങനെയാകുമെങ്കില്‍ നിങ്ങളുടെ ശരീരത്തിന് വളര്‍ത്തു നായ ഒരു ദോഷവും ഏല്‍പ്പിക്കില്ല, മറിച്ച് ഗുണങ്ങളായിരിക്കും ലഭിക്കുക. ഒരു നായയെ വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് കിട്ടുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

സ്‌ട്രെസ്സ് കുറയ്ക്കും

സ്‌ട്രെസ്സ് കുറയ്ക്കും

വളര്‍ത്തു നായകള്‍ നിങ്ങളുടെ സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്. സ്‌ട്രെസ്സ് കൂടുമ്പോള്‍ അല്‍പനേരം വളര്‍ത്തു നായകളുടെ കൂടെ സമയം ചിലവഴിച്ചാല്‍ മാത്രം മതി. നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയുകയും സ്‌ട്രെസ്സ് ഇല്ലാതാകുകയും ചെയ്യുന്നു.

പ്രവര്‍ത്തനശക്തി

പ്രവര്‍ത്തനശക്തി

ദിവസം ഒരു 20 മിനിട്ട് വളര്‍ത്തു നായകളുടെ കൂടെ നടന്നാല്‍ നിങ്ങള്‍ക്ക് പ്രവര്‍ത്തനശക്തിയും ഉന്മഷവും കൂടും. നിങ്ങള്‍ക്ക് ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ചെയ്യുവാന്‍ സാധിക്കും.

മാനസികാവസ്ഥ

മാനസികാവസ്ഥ

നിങ്ങള്‍ക്ക് സന്തോഷവും സുഖകരവുമായ മനസ്സ് നല്‍കാന്‍ ഇവയ്ക്ക് സാധിക്കും. നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമങ്ങളും ക്ഷീണങ്ങളും വരുമ്പോള്‍ കുറച്ച് സമയം വളര്‍ത്ത് നായയോടൊപ്പം ചിലവഴിച്ചു നോക്കൂ. നിങ്ങളുടെ മനസ്സിന് നല്ല സുഖം കിട്ടും. നിങ്ങള്‍ മൃഗങ്ങളെ വെറുക്കുകയാണെങ്കില്‍ നിങ്ങളുടെ മൂഡും മാറും. 15 മിനിട്ട് അവരോടൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടുക.

വിഷാദം

വിഷാദം

നിങ്ങള്‍ക്കുണ്ടാകുന്ന ഉത്കണഠകളോടും വിഷാദത്തോടും പോരാടാന്‍ ഇവയ്ക്ക് സാധിക്കും. നായ ഒരു മികച്ച തെറാപിസ്റ്റ് ആണെന്നാണ് പറയുന്നത്. നിങ്ങളുടെ വിഷമങ്ങള്‍ മാറ്റി ജഡ്ജ് ചെയ്യാന്‍ ഇവയ്ക്ക് കഴിവുണ്ട്.

തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കും

തുടക്കത്തില്‍ തന്നെ മുന്നറിയിപ്പ് നല്‍കും

നായകള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗ ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ കാണിച്ചു തരുമെന്നാണ് പറയുന്നത്. പല മുന്നറിയിപ്പുകളും ഇവ നിങ്ങള്‍ക്ക് കാണിച്ചു തരും. അപകടകരമായ കാര്യങ്ങള്‍ പെട്ടെന്ന് മനസ്സിലാക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ഒരു ഡോക്ടര്‍ ആണെന്ന് വേണമെങ്കില്‍ നായയെ പറയാം..

പ്രമേഹം

പ്രമേഹം

മനുഷ്യരിലെ രോഗങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നായയ്ക്കുണ്ടെന്ന്ാണ് പറയുന്നത്. വര്‍ധിച്ച ഘ്രാണശേഷിയുള്ള ഇവ പ്രമേഹബാധയുണ്ടോയെന്ന കാര്യം മണത്തറിയും. പ്രമേഹം കണ്ടെത്താന്‍ പരിശീലനം നല്‍കിയിരിക്കുന്ന നായകളുണ്ട്. ശരീരഗന്ധവും ശ്വാസവും മണത്താണ് ഇവ പ്രമേഹം കണ്ടെത്തുന്നത്. ഇത്തരം ആള്‍ക്കാരുമായി കൂടുതല്‍ കളിയും ചിരിയും ആയിരിക്കും ഇവയ്ക്ക്. അങ്ങനെ മനസ്സിലാക്കാം നിങ്ങള്‍ക്ക് പ്രമേഹം ഉണ്ടോയെന്ന്.

English summary

health benefits of pets at home

Much has been written about how we can take care of our dogs but little about the benefits of having pets at home.
X
Desktop Bottom Promotion