For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുമ വിട്ടു മാറുന്നില്ലേ..പരിഹാരം വേണോ?

By Sruthi K M
|

വിട്ടു മാറാത്ത ചുമയാണോ നിങ്ങളുടെ പ്രശ്‌നം..? പരിഹാരം നിങ്ങളുടെ വീട്ടില്‍ നിന്നു തന്നെ കണ്ടെത്താം. ചുമ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. നിങ്ങളുടെ ശ്വാസകോശത്തില്‍ അണുബാധ ഉണ്ടാകുന്നതാണ് ചുമ മാറാതെ നിങ്ങളെ പിന്തുടരുന്നത്. ശ്വാസകോശം അസ്വസ്ഥമാകുകയും അത് ചുമയായി പുറത്തു കാണിക്കുകയുമാണ് ചെയ്യുന്നത്.

അമിതമായ ചുമ പല പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അലര്‍ജിയുണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്. അന്തരീക്ഷത്തിലെ പൊടി, പുകവലി, പാലന്‍ ഗ്രേന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് അലര്‍ജിയുണ്ടാകുന്നത്. ഇത്തരം വിട്ടുമാറാത്ത ചുമയ്ക്ക് വീട്ടില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം..

ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളം നിങ്ങളുടെ ചുമയ്ക്ക് നല്ല പരിഹാരം നല്‍കുന്നതാണ്. തൊണ്ടയ്ക്ക് നല്ല ആശ്വാസം നല്‍കും. ആയുര്‍വ്വേദ ചായകള്‍ കുടിക്കുന്നതും ചുമ മാറ്റാന്‍ സഹായിക്കും.

ചെറുനാരങ്ങ ചായ

ചെറുനാരങ്ങ ചായ

ചെറുനാരങ്ങ ചായയില്‍ ഇഞ്ചിനീരും ചേര്‍ത്ത് കുടിച്ചു നോക്കൂ. ചുമ മാറ്റാന്‍ മികച്ച ആയുര്‍വ്വേദ മാര്‍ഗമാണിത്. വിവിധ ശ്വാസകോശ അസുഖങ്ങള്‍ക്ക് ഇഞ്ചി അത്യുത്തമ ഫലം നല്‍കും.

തല ഉയരത്തില്‍വെച്ച് കിടക്കുക

തല ഉയരത്തില്‍വെച്ച് കിടക്കുക

ചുമ കാരണം നിങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുന്നില്ലേ..ഉറക്കത്തിന്റെ സ്ഥാനം മാറ്റിനോക്കൂ. ഉറങ്ങുമ്പോള്‍ തല കുറച്ച് ഉയരത്തില്‍വെച്ച് ഉറങ്ങാം. നന്നായി ഉറങ്ങാന്‍ കഴിയും.

തേനുകൊണ്ടുള്ള പരിഹാരം

തേനുകൊണ്ടുള്ള പരിഹാരം

തൊണ്ടയ്ക്കുണ്ടാകുന്ന അസ്വസ്ഥതയെ മാറ്റാന്‍ തേന്‍ മികച്ച മാര്‍ഗമാണ്. വ്യത്യസ്ത രീതിയില്‍ തേന്‍ ഉപയോഗിക്കാം. മുന്തിരി ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. ഉറങ്ങുന്നതിനുമുന്‍പ് ചൂടു പാലില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. ചെറുനാരങ്ങ ജ്യൂസില്‍ തേന്‍ ചേര്‍ത്ത് കഴിക്കാം. ഇവയില്‍ ഏതു വേണമെങ്കില്‍ തിരഞ്ഞെടുക്കാം. ദിവസവും മൂന്നു തവണയെങ്കിലും ചെയ്യണം. നിങ്ങളുടെ ചുമ മാറി കിട്ടും.

ഇഞ്ചി ചുമ മാറ്റും

ഇഞ്ചി ചുമ മാറ്റും

പെട്ടെന്ന് ചുമ മാറ്റാന്‍ കഴിയുന്ന വീട്ടുവൈദ്യമാണ് ഇഞ്ചി. ഇഞ്ചിയും ഉപ്പും ചേര്‍ത്ത് ചവയ്ക്കുക. ഇത് ചുമയ്ക്ക് ഉത്തമ പരിഹാരമാണ്. ഇഞ്ചി കൊണ്ടുണ്ടാക്കിയ ചായ കുടിക്കുന്നതും നല്ലതാണ്.

മഞ്ഞള്‍ കൊണ്ടുള്ള പരിഹാരം

മഞ്ഞള്‍ കൊണ്ടുള്ള പരിഹാരം

പരമ്പരാഗത പരിഹാരമാര്‍ഗമാണ് മഞ്ഞള്‍. ചൂടു പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് ചുമയ്ക്ക് അത്യുത്തമമാണെന്നാണ് പറയുന്നത്.

വെളുത്തുള്ളി ചുമയ്ക്ക്

വെളുത്തുള്ളി ചുമയ്ക്ക്

ചുമയോടു പോരാടാന്‍ കഴിവുള്ളതാണ് വെളുത്തുള്ളി. അഞ്ച് വെളുത്തുള്ളി എടുക്കുക, ഒരു ടീസ്പൂണ്‍ നെയ്യും എടുക്കാം. ഈ മിശ്രിതം കഴിക്കാം. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.

ഉള്ളി ചുമയ്ക്ക്

ഉള്ളി ചുമയ്ക്ക്

ഉള്ളിയും ചുമയ്ക്ക് പരിഹാരം തരും. ബാഷ്പീകരിക്കാന്‍ കഴിവുള്ള ഉള്ളി നിങ്ങളുടെ ചുമയെ ഇല്ലാതാക്കും. ഉള്ളി ജ്യൂസും, ഉള്ളി കൊണ്ടുള്ള ചായയും,തേന്‍ ചേര്‍ത്തും കഴിക്കാം. ഇത് നിങ്ങളുടെ ചുമയ്ക്ക് പെട്ടെന്ന് ആശ്വാസം തരും.

കറ്റാര്‍വാഴ ചുമയ്ക്ക്

കറ്റാര്‍വാഴ ചുമയ്ക്ക്

രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു ഗ്ലാസ് കറ്റാര്‍ വാഴ ജ്യൂസില്‍ ചേര്‍ത്ത് കഴിക്കാം. ഇത് ചുമയ്ക്ക് ഉത്തമ പരിഹാരമാണ്.

മുന്തിരി ചുമയ്ക്ക്

മുന്തിരി ചുമയ്ക്ക്

മുന്തിരി ചുമയ്ക്ക് മികച്ച പ്രതിരോധ മാര്‍ഗമാണ്. മുന്തിരി ജ്യൂസില്‍ തേന്‍ ചേര്‍ത്തും കഴിക്കാം.

English summary

home remedies for instant cough relief

A constant cough may be very frustrating and in addition,You can get them from your kitchen shelf itself.
Story first published: Friday, February 27, 2015, 12:33 [IST]
X
Desktop Bottom Promotion