For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈപ്പോതൈറോയിഡാണോ പ്രശ്‌നം, ഇത് ഒഴിവാക്കൂ..

By Sruthi K M
|

കഴുത്തിന്റെ മധ്യഭാഗത്തായി മുഴ പോലെ കാണപ്പെടുന്ന രോഗമാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം തകരാറിലാകുമ്പോഴാണ് തൈറോയ്ഡുണ്ടാകുന്നത്. ഇതില്‍ രണ്ട് തരം തൈറോയ്ഡുണ്ട്. ഒന്ന് ഹൈപ്പോതൈറോയ്ഡും മറ്റൊന്ന് ഹൈപ്പര്‍തോറോയ്ഡും. ഇതില്‍ ഹൈപ്പോതൈറോയ്ഡിനെ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല.

സ്ത്രീകളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പൊണ്ണത്തടി, മാനസിക പിരിമുറുക്കം, ക്ഷീണം, വേദന, മുടികൊഴിച്ചല്‍,തലവേദന, ജലദോഷം തുടങ്ങിയവയാണ് ഹൈപ്പോതൈറോയിഡിന്റെ ലക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ നിങ്ങള്‍ക്ക് ഹൈപ്പോതൈറോയിഡും നീക്കം ചെയ്യാം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്....

സോയയും ചോളവും

സോയയും ചോളവും

ഇതിലടങ്ങിയിരിക്കുന്ന ഫൈറ്റോഈസ്ട്രജന്‍ ഹൈപ്പോതൈറോയ്ഡിന് കാരണമാക്കുന്നു. ഈസ്ട്രജന്‍ അമിതമായി എത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയെ തകരാറിലാക്കും. അതുകൊണ്ടു ഇത്തരം ഭക്ഷമങ്ങള്‍ ഒഴിവാക്കുക.

ബ്രൊക്കോളിയും കാബേജും

ബ്രൊക്കോളിയും കാബേജും

അയഡിന്റെ കുറവാണ് ഹൈപ്പോതൈറോയിഡിന്റെ മറ്റൊരു കാരണം. ബ്രൊക്കോളി, കാബേജ്, കോളിഫഌര്‍, മധുരമുള്ളങ്കി തുടങ്ങിയവയൊന്നും ഹൈപ്പോതൈറോയ്ഡുള്ളവര്‍ കഴിക്കരുത്.

ഗ്ലുട്ടെന്‍

ഗ്ലുട്ടെന്‍

ഗ്ലൂട്ടെന്‍ അടങ്ങിയ ആഹാരങ്ങള്‍ ഹൈപ്പോതൈറോയിഡിന് കാരണമാക്കും. ബ്രെഡ്, റൊട്ടി എന്നിവ പൊലുള്ള ആഹാരങ്ങല്‍ കഴിക്കാതിരിക്കുക.

പ്രൊസസ്ഡ് ഫുഡ്

പ്രൊസസ്ഡ് ഫുഡ്

കൊഴുപ്പ് അടങ്ങിയ ഇത്തരം പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ തൈറോയ്ഡിന് കാരണമാകും.

ഫാറ്റി ഫുഡ്

ഫാറ്റി ഫുഡ്

ഫാറ്റി വിഭവങ്ങളും ഹൈപ്പോതൈറോയിഡിന് കാരണമായേക്കാം. വെണ്ണ, സോസ്, മൃഗകൊഴുപ്പ് എന്നിങ്ങനെയുള്ള ഫാറ്റി ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

സള്‍ഫര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

സള്‍ഫര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ചോളം, ചണവിത്ത്, വന്‍പയര്‍, മധുരക്കിഴങ്ങ് തുടങ്ങിയവയിലൊക്കെ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം സള്‍ഫര്‍ അടങ്ങിയ പച്ചക്കറികളെ തയോസൈനേറ്റ്‌സ് എന്നു വിളിക്കുന്നു. ഇതില്‍ അയഡിനും അടങ്ങിയിട്ടുണ്ട്. ഇവയും ഒഴിവാക്കുക.

ക്വര്‍സെറ്റൈയ്ന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ക്വര്‍സെറ്റൈയ്ന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ക്രേന്‍ബെറീസ്, ഉള്ളി, ചായ, ബ്രൊക്കോളി, റെഡ് വൈന്‍, ആപ്പിള്‍, മുന്തിരി, ബ്ലൂബെറീസ്, ആപ്രിക്കോട്ട് എന്നിവയിലൊക്കെ ക്വര്‍സെറ്റൈയ്ന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൈപ്പോതൈറോയ്ഡ് രോഗികള്‍ക്ക് നല്ലതല്ല. ഇത് തൈറോക്‌സൈഡ് ഹോര്‍മോണ്‍ ഉണ്ടാക്കുന്നു.

കൃത്രിമ പഞ്ചസാര

കൃത്രിമ പഞ്ചസാര

കളര്‍ ചേര്‍ത്ത കൃത്രിമ മധുരവിഭവങ്ങള്‍ ഒഴിവാക്കുക. ഇതില്‍ കൂടിയതോതില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതും ഹൈപ്പോതൈറോയ്ഡിന് കാരണമാകും.

ഫൈബര്‍ അടങ്ങിയവ

ഫൈബര്‍ അടങ്ങിയവ

ഫൈബര്‍ അടങ്ങിയ ചിലതരം പയര്‍, ധാന്യങ്ങള്‍, പച്ചക്കറികല്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഒഴിവാക്കേണ്ടതാണ്. ഫൈബര്‍ ഹൈപ്പര്‍തൈറോയ്ഡ് രോഗികള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.

കാപ്പിയും ലഹരി പാനീയങ്ങളും

കാപ്പിയും ലഹരി പാനീയങ്ങളും

കാപ്പിയും സോഫ്റ്റ് ഡ്രിങ്കുകളും ഒഴിവാക്കുക. ഇത് നിങ്ങളുടെ ദഹനപ്രക്രിയ താളം തെറ്റിക്കും. ഇത് തൈറോയ്ഡ് ഗ്രന്ഥികള്‍ക്ക് തടസ്സം സൃഷ്ടിക്കും.

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

കാത്സ്യം ശരീരത്തിന് ആവശ്യമാണെങ്കിലും ഹൈപ്പോതൈറോയ്ഡ് രോഗികള്‍ ഇത് ഒഴിവാക്കുക. കാത്സ്യം അടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കാതിരിക്കുക.

മദ്യം

മദ്യം

തൈറോയ്ഡ് ഗ്രന്ഥികളെ അപകടത്തിലാക്കുന്ന പ്രധാന കാരണമാണ് മദ്യം. അമിതമദ്യപാനം ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

English summary

twelve foods to avoid in hypothyroid

Have a look at list of foods to avoid if hypothyroid is diagnosed.
Story first published: Monday, March 2, 2015, 15:16 [IST]
X
Desktop Bottom Promotion