കരള്‍ സുരക്ഷിതമെങ്കില്‍ ജീവിതം സുരക്ഷിതം

Posted By:
Subscribe to Boldsky

മാറിവരുന്ന ജീവിതരീതിയും മദ്യാസക്തിയും കരളിന്റെ ആരോഗ്യത്തെ ദിനംപ്രതി കോട്ടം തട്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കരള്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കരള്‍ സുരക്ഷിതമെങ്കില്‍ നിങ്ങളുടെ ജീവിതവും സുരക്ഷിതമാണ്.

മത്സ്യം കഴിക്കുന്നത് കരളിന്...?

കരളിനെ സംരക്ഷിക്കാന്‍ ഭക്ഷണശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കരള്‍ രോഗം വരാതെ കാത്തുസൂക്ഷിക്കുന്ന ചില ഭക്ഷണങ്ങള്‍ പറഞ്ഞുതരാം. ഒമേഗ-3 ഫാറ്റി ആസിഡ് നിറഞ്ഞ ഭക്ഷണങ്ങള്‍ നിങ്ങളുടെ കരളിനെ സംരക്ഷിച്ചുനിര്‍ത്തും. അതുപോലെ മറ്റ് എന്തൊക്കെ ഭക്ഷണങ്ങള്‍ നിങ്ങളുടെ കരള്‍ സുരക്ഷിതമാക്കും എന്ന് നോക്കാം..

ഓട്‌സ്

ഓട്‌സ്

നാര് ധാരാളം അടങ്ങിയ ഓട്‌സ് കഴിക്കുന്നതിലൂടെ കരളിനെ കേടുപാടുകളില്‍ നിന്നും സംരക്ഷിക്കാം.

റാഗി

റാഗി

റാഗി അഥവാ പഴമക്കാര്‍ പറയുന്ന മുത്താറി കഴിച്ച് കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കാം.

ചോളം

ചോളം

പോഷകങ്ങളുടെ കലവറയായ ചോളം കഴിക്കുന്നതും കരള്‍ ആരോഗ്യത്തോടെ നിലനില്‍ക്കും.

ചീര

ചീര

പ്രോട്ടീനും,അയേണും,ഫൈബറും അടങ്ങിയ ചീര കഴിച്ച് കരള്‍ ഹെല്‍ത്തിയാക്കിവയ്ക്കാം.

പുതിനയില

പുതിനയില

ഭക്ഷണത്തില്‍ മണത്തിനും രുചിക്കും ചേര്‍ക്കുന്ന പുതിനയില പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ്. നിങ്ങളുടെ ആഹാരത്തില്‍ പുതിനയില ചേര്‍ത്ത് കഴിക്കാം. ഇത് കരള്‍ ആരോഗ്യത്തോടെ നിലനിര്‍ത്താനും കരള്‍രോഗം വരാതിരിക്കാനും സഹായിക്കും.

ബ്രൊക്കോളി

ബ്രൊക്കോളി

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ബ്രൊക്കോളി കരളിനെ രോഗത്തില്‍ നിന്നും സംരക്ഷിച്ചുനിര്‍ത്തും.

കോളിഫഌര്‍

കോളിഫഌര്‍

കോളിഫഌവര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. കരളിനെ ആരോഗ്യത്തോടെ നിലനിര്‍ത്തും.

കാബേജ്

കാബേജ്

കാബേജ് ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. ഇത് കരളിനെ സംരക്ഷിക്കും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള ബീറ്റെയിന്‍ കരളിനുണ്ടാകുന്ന ചെറിയ മുറിവുകള്‍ക്കും മറ്റ് അസ്വസ്ഥതകള്‍ക്കും പരിഹാരമാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ദിവസം രണ്ട് തവണയെങ്കിലും കുടിക്കുന്നതും കരളിന്റെ ആരോഗ്യം നിലനിര്‍ത്തും.

English summary

how to keep your liver healthy

Certain food contain nutrients like beta carotene that stimulate liver cells and protect the liver from toxins.
Story first published: Thursday, April 30, 2015, 16:06 [IST]