For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തസമ്മര്‍ദ്ദം തടയാന്‍ ആയുര്‍വ്വേദം

By Sruthi K M
|

പഥ്യാഹാരവും ചിട്ടയായ ജീവിതരീതികളും ഉണ്ടെങ്കില്‍ രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാം. നമ്മള്‍ ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുന്ന കുരുമുളകിനും മഞ്ഞളിനും കുടമ്പുളിക്കും വെളുത്തുള്ളിക്കും ചുക്കിനുമൊക്കെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിവുണ്ട്.

വണ്ണം കുറയ്ക്കാന്‍ റാസ്‌ബെറി കഴിക്കാം

രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയരുന്നത് തടയാന്‍ പൊട്ടാസ്യം സഹായിക്കും. അതുവഴി സ്‌ട്രോക്ക് വരാനുള്ള സാധ്യതയും കുറയ്ക്കാം. രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ആയുര്‍വ്വേദ വഴികള്‍ തിരഞ്ഞെടുക്കുന്നതാണ് ശരീരത്തിന് ഉത്തമം.

മോര്

മോര്

വെണ്ണമാറ്റിയ മോരില്‍ ഉള്ളിയും ഇഞ്ചിയും കാന്താരിമുളകും കറിവേപ്പിലയുമൊക്കെ ഇട്ട് കുടിക്കുന്നത് രക്തത്തിലെ കൊഴുപ്പ് ഇല്ലാതാക്കും. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാം.

ഉപ്പ്

ഉപ്പ്

കറിയുപ്പിനു പകരം പൊട്ടാസ്യം ക്‌ളോറൈഡ് അടങ്ങിയ ഇന്തുപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. ഉപ്പുകളില്‍ ഏറ്റവും നല്ലത് ഇന്തുപ്പാണെന്ന് ആയുര്‍വ്വദം പറയുന്നു.

പേരയ്ക്ക

പേരയ്ക്ക

പേരയ്ക്കയുടെ ഇലയിട്ടു വെന്തവെള്ളം കുടിക്കുന്നതും നല്ലതാണ്.

വാഴപ്പിണ്ടി

വാഴപ്പിണ്ടി

വാഴപ്പിണ്ടി ഇടിച്ചുപിഴിഞ്ഞ നീര് കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കും.

മുരിങ്ങ

മുരിങ്ങ

മുരിങ്ങവേരിന്മേല്‍ തൊലി കഷായം വച്ച് കുടിക്കുന്നതും ഉത്തമം.

കൂവളത്തില

കൂവളത്തില

കൂവളത്തില അരച്ച് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ദിവസവും രാവിലെ വെറുംവയറ്റില്‍ കുടിക്കുന്നത് രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും കുറയ്ക്കും.

വെളുത്തുള്ളി

വെളുത്തുള്ളി

നീര്‍മാതളത്തിന്‍ തൊലി, വെളുത്തുള്ളി എന്നിവ പാലില്‍ തിളപ്പിച്ചു ഭക്ഷണത്തിനു അരമണിക്കൂര്‍ മുന്‍പ് രണ്ടുനേരം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും.

മുതിര

മുതിര

ഒരു ടീസ്പൂണ്‍ വറുത്ത മുതിരയും ഒരു ടീസ്പൂണ്‍ പഞ്ചകോലചൂര്‍ണവും തേനില്‍ ചാലിച്ച് രാവിലെയും ഉച്ചയ്ക്കും ആഹാരത്തിനു മുന്‍പ് കഴിക്കുക.

മുതിര

മുതിര

മുതിരയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കും.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തിമൊട്ട് ഏഴെണ്ണം കഞ്ഞിവെള്ളവും ചേര്‍ത്തരച്ച് രാവിലെ വെറുംവയറ്റില്‍ കുടിക്കാം.

English summary

natural ayurvedic home remedies for blood pressure

treat high blood pressure using natural ingredients.
Story first published: Saturday, June 27, 2015, 21:04 [IST]
X
Desktop Bottom Promotion