For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിഡ്‌നി സ്റ്റോണ്‍ തുടക്കത്തില്‍ അറിയാന്‍..

By Sruthi K M
|

ഉപ്പും, മിനറല്‍സും മൂത്രത്തില്‍ കട്ട പിടിച്ച് മൂത്രത്തില്‍ ചെറിയതരം കല്ല് രൂപപ്പെടുന്നു. പിന്നീടത് വളര്‍ന്ന് വലിയ ബോള്‍ രൂപത്തിലാകുകയാണ് ചെയ്യുന്നത്. ഇതിനെയാണ് കിഡ്‌നി സ്റ്റോണ്‍ എന്നു പറയുന്നത്. ഈ സ്‌റ്റോണ്‍ കിഡ്‌നിയില്‍ തന്നെ ഇരിക്കാം, അല്ലെങ്കില്‍ മൂത്രാശയത്തില്‍ നിന്നും കിഡ്‌നിയിലേക്ക് സഞ്ചരിച്ചുക്കൊണ്ടിരിക്കാം. ഇത്തരം അവസരങ്ങളില്‍ നല്ല വേദന അനുഭവപ്പെടാം. അല്ലെങ്കില്‍ മറ്റ് ലക്ഷണങ്ങള്‍ കാണിക്കാം.

<strong>മൊബൈല്‍ ക്യാന്‍സര്‍ റിസ്‌ക് ഒഴിവാക്കാം</strong>മൊബൈല്‍ ക്യാന്‍സര്‍ റിസ്‌ക് ഒഴിവാക്കാം

കിഡ്‌നി സ്റ്റോണ്‍ ചെറിയൊരു രോഗമായി കാണരുത്. ഇത് വലിയ അപകടകാരിയാണ്. ഒരു നിശബ്ദ കൊലയാളിയാണെന്ന് തന്നെ പറയാം. തുടക്കത്തില്‍ നിങ്ങള്‍ക്ക് ഇത്തരം പ്രശ്‌നം തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാല്‍ ഒന്നിലേറെ ലക്ഷണങ്ങല്‍ കണ്ടു തുടങ്ങിയാല്‍ നിങ്ങള്‍ ചികിത്സ തേടേണ്ടതാണ്.

അതിന് ആദ്യം വേണ്ടത് കിഡ്‌നി സ്റ്റോണ്‍ എന്താണെന്ന് അറിയണം. എങ്ങനെ ഉണ്ടാകുന്നു എന്നറിയണം.

കിഡ്‌നി സ്‌റ്റോണ്‍ എങ്ങനെയുണ്ടാകുന്നു?

കിഡ്‌നി സ്‌റ്റോണ്‍ എങ്ങനെയുണ്ടാകുന്നു?

കിഡ്‌നി സ്‌റ്റോണ്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. ശരീരത്തില്‍ വെള്ളത്തിന്റെയും ഉപ്പിന്റെയും മിനറല്‍സിന്റെയും സ്ഥിരതയില്ലായ്മയാണ് മൂത്രത്തില്‍ കല്ലുണ്ടാക്കാന്‍ കാരണമാകുന്നത്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ് ഒരു പ്രധാന പ്രശ്‌നം. മൂത്രത്തിലെ മഞ്ഞ നിറമൊക്കെ ശരിയായി കിട്ടണമെങ്കില്‍ നന്നായി വെള്ളം കുടിക്കുക. കിഡ്‌നി സ്‌റ്റോണ്‍ പാരമ്പര്യമായി വരുന്ന രോഗം കൂടിയാണ്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അസഹ്യമായ വേദന തന്നെയാണ് പ്രധാന ലക്ഷണം. കിഡ്‌നി സ്റ്റോണ്‍ മൂത്രസഞ്ചിയില്‍ നിന്നും കിഡ്‌നിയിലേക്ക് ചലിക്കുമ്പോഴാണ് ഇത്തരം കഠിനമായ വേദന ഉണ്ടാകുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മൂത്രം ഒഴിക്കുമ്പോള്‍ വേദന ഉണ്ടാകുന്നത് മറ്റൊരു ലക്ഷണമാണ്. മൂത്രത്തിന് നിറ വ്യത്യാസവും ഉണ്ടാകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മൂത്രത്തില്‍ രക്തം കണ്ടാല്‍ പെട്ടെന്ന് ഡോക്ടറെ കാണേണ്ടതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ ആകാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും ഉണ്ടാകാം. ഇത് അനീമിയ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. കോശങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറയുന്നതോടെ തളര്‍ച്ച അനുഭവപ്പെടാം.

എങ്ങനെ കിഡ്‌നി സ്റ്റോണ്‍ തിരിച്ചറിയാം?

എങ്ങനെ കിഡ്‌നി സ്റ്റോണ്‍ തിരിച്ചറിയാം?

നിങ്ങളുടെ വയറിന്റെ വശങ്ങളില്‍ നിന്നും വേദന അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങള്‍ പരിശോധന നടത്തുക. ഡോക്ടരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുക. പാരമ്പര്യമായി കുടുംബത്തിലെ ആര്‍ക്കെങ്കിലും മുന്‍പ് ഇത്തരം രോഗം ഉണ്ടായിട്ടുണ്ടോ എന്ന് അറിഞ്ഞിരിക്കുക. ഉണ്ടെങ്കില്‍ രക്ത പരിശോധന നടത്തി നോക്കുക. ഏതെങ്കിലും തരത്തില്‍ പെട്ടെന്ന് വേദന അനുഭവപ്പെടുകയാണെങ്കിലും നിങ്ങള്‍ ഡോക്ടറുടെ സഹായം തേടുക.

എങ്ങനെ ചികിത്സിക്കാം

എങ്ങനെ ചികിത്സിക്കാം

നിങ്ങള്‍ക്ക് ഡോക്ടറുടെ സഹായം തേടാം. അവരുടെ നിര്‍ദ്ദേശമനുസരിച്ച് വീട്ടില്‍ നിന്നുതന്നെ കിഡ്‌നി സ്‌റ്റോണിനോട് പോരാടാം. വേദന അകറ്റാന്‍ ഗുളിക കഴിക്കാം. ധാരാളം വെള്ളം കുടിക്കുക.

എങ്ങനെ ചികിത്സിക്കാം

എങ്ങനെ ചികിത്സിക്കാം

വീട്ടുവൈദ്യങ്ങളിലൂടെയും നിങ്ങള്‍ കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാം. മുന്തിരി, ആപ്പിള്‍, തണ്ണിമത്തങ്ങ, ബീന്‍സ്, ശതാവരി തുടങ്ങിയവ കഴിക്കുന്നതിലൂടെ കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാം. തുളസിയില ഇട്ട വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കളയുന്നു.

English summary

symptoms of kidney stone disease that you must know

Kidney stones are made of salts and minerals in the urine that stick together to form small pebbles. They can be as small as grains of sand or as large as golf balls.
Story first published: Friday, March 27, 2015, 15:51 [IST]
X
Desktop Bottom Promotion