For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്തത്തില്‍ യൂറിക് ആസിഡ് അമിതമായാല്‍..

By Sruthi K M
|

മാറി കൊണ്ടിരിക്കുന്ന ജീവിതരീതികള്‍ ഇന്ന് പലരെയും രോഗികളാക്കി മാറ്റുകയാണ്. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആയിഡ് അളവ് കൂടുതലുണ്ടോ, ഉണ്ടെങ്കില്‍ പ്രശ്‌നമാണ്. കൊഴുപ്പടങ്ങിയ ആഹാരവും മറ്റും ആണ് രക്തത്തിലെ യൂറിക് ആസിഡ് വര്‍ദ്ധിക്കാന്‍ കാരണം. ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ മാംസത്തിന്റെയും മത്സ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കേണ്ടതുണ്ട്.

ചാമ്പയ്ക്ക കഴിക്കൂ..ആരോഗ്യം നേടൂ..

സ്ത്രീകളില്‍ 2-6mg/dl, പുരുഷന്മാരില്‍ 3-7 mg/dl എന്നിങ്ങനെയാണ് സാധാരണ നിലയില്‍ യൂറിക് ആസിഡിന്റെ അളവ്. ശരീരകോശങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുന്നതോ, ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നതോ ആയ പ്യൂരിനുകള്‍ എന്ന നൈട്രജന്‍ സംയുക്തങ്ങള്‍ വിഘടിച്ചാണ് ശരീരത്തില്‍ യൂറിക് ആസിഡ് ഉണ്ടാകുന്നത്.

രക്തത്തില്‍ യൂറിക് ആസിഡ് അമിതമാകുന്നത് എങ്ങനെയെന്നും, അമിതമായാലുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നും, ഇതിനുള്ള പ്രതിവിധികളും അറിഞ്ഞിരിക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

പൊണ്ണത്തടി, ജനിതക തകരാറ്, വൃക്കയുടെ തകരാറ് എന്നിവ യൂറിക് ആസിഡ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

മദ്യപാനം, പ്യൂരിനടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം, പ്രമേഹം എന്നിവയും യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുവാന്‍ കാരണമാകാം.

വെള്ളം

വെള്ളം

ദിവസവും പത്ത് ഗ്ലാസ് വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറത്തുപോകാന്‍ സഹായിക്കും.

നാരടങ്ങിയ ഭക്ഷണം

നാരടങ്ങിയ ഭക്ഷണം

ചീര, ഓട്‌സ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

ആപ്പിള്‍ സൈഡര്‍ വിനഗര്‍

ആപ്പിള്‍ സൈഡര്‍ വിനഗര്‍

മാലിക് ആസിഡ് അടങ്ങിയ ആപ്പിള്‍ സൈഡര്‍ വിനഗര്‍ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ശരീരത്തിലെ ആല്‍ക്കലൈന്‍ ആസിഡിന്റെ അളവ് ത്വരിതപ്പെടുത്തുകയും ചെയ്യും.

ആപ്പിള്‍ സൈഡര്‍ വിനഗര്‍

ആപ്പിള്‍ സൈഡര്‍ വിനഗര്‍

ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി കുടിക്കാം. ദിവസവും രണ്ട്,മൂന്നു തവണ ഈ പാനീയം കുടിക്കുക.

ചെറുനാരങ്ങാ ജ്യൂസ്

ചെറുനാരങ്ങാ ജ്യൂസ്

ചെറുനാരങ്ങാ ജ്യൂസ് ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രിച്ചുനിര്‍ത്തും. ഇതിലെ വിറ്റാമിന്‍ സി യൂറിക് ആസിഡ് അളവ് കുറയ്ക്കും.

ചെറുനാരങ്ങാ ജ്യൂസ്

ചെറുനാരങ്ങാ ജ്യൂസ്

ചൂടുവെള്ളത്തില്‍ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് രാവിലെ വെറുംവയറ്റില്‍ കുടിക്കുക.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി സപ്ലിമെന്റുകളും യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ചെറിപ്പഴം

ചെറിപ്പഴം

ചെറികളും ഡാര്‍ക്ക് ബെറികളും അടങ്ങിയിട്ടുള്ളവ യൂറിക് ആസിഡ് അളവ് കുറയ്ക്കുന്നു. ദിവസവും ഒരു കപ്പ് ചെറിപ്പഴം കഴിക്കുക. അല്ലെങ്കില്‍ ഇതിന്റെ ജ്യൂസ് കുടിക്കുക.

കഴിക്കേണ്ടത്

കഴിക്കേണ്ടത്

ബ്ലൂബെറി, സ്‌ട്രോബെറി, തക്കാളി, കാപ്‌സിക്കം, വിറ്റാമിന്‍ സി, ആന്റിയോക്‌സിഡന്റ് അടങ്ങിയ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ഒരു ഗ്ലാസ് വെള്ളത്തില്‍ അരടീസ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത വെള്ളം ദിവസവും കുടിക്കുക. അമിത രക്തസമ്മര്‍ദ്ദം ഉള്ളവരും പ്രായമായവരും ഈ പാനീയം കുടിക്കരുത്.

English summary

how to reduce uric acid naturally

High levels of uric acid in the blood, also called hyperuricemia, can result from either increased production of uric acid in the body or decreased excretion of it through the kidneys.
Story first published: Monday, June 15, 2015, 13:42 [IST]
X
Desktop Bottom Promotion