മൂക്കില്‍ നിന്ന് രക്തം വന്നാല്‍..

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്തെ അമിതമായ ചൂട് കൊണ്ട് മൂക്കില്‍ നിന്ന് മിക്കവര്‍ക്കും രക്തസ്രാവം ഉണ്ടാകാം. മൂക്കില്‍ നിന്ന് രക്തം വന്നാല്‍ നിങ്ങള്‍ എന്താണ് ചെയ്യാറുള്ളത്. ചെറിയ രീതിയിലുള്ള രക്തസ്രാവം കണ്ട് നിങ്ങള്‍ ഭയപ്പെടേണ്ട. വീട്ടില്‍ നിന്നും അതിനുള്ള പരിഹാരം കണ്ടെത്താം.

വരണ്ട അന്തരീക്ഷം, അലര്‍ജി, ഇന്‍ഫെക്ഷന്‍, മൂക്കില്‍ തോണ്ടല്‍, തുമ്മല്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ടും മൂക്കില്‍ നിന്നും രക്തം വരാം. മൂക്കില്‍ തോണ്ടുന്നത് മിക്കവര്‍ക്കുമുള്ള ദുശീലമാണ്. വരണ്ടിരിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്.

വേനല്‍ക്കാലത്ത് തയ്ക്കുമ്പളം കുരു ബെസ്റ്റ്

വേനല്‍ക്കാലത്ത് മൂക്കിന് പ്രത്യേക പരിചരണം ആവശ്യമാണ്. ഇത്തരം രക്തസ്രാവം മാറ്റാന്‍ ചില വീട്ടു വഴികള്‍ പറഞ്ഞുതരാം.

വിനാഗിരി

വിനാഗിരി

മൂക്കില്‍ നിന്നും രക്തം വരുന്ന സമയത്ത് അല്‍പം വിനാഗിരി ടവലില്‍ ഒഴിച്ച് മുക്ക് തുടക്കുക. രക്തസ്രാവം ഇല്ലാതാകും.

ഗോതമ്പ് ബ്രെഡ്

ഗോതമ്പ് ബ്രെഡ്

ഗോതമ്പ് ബ്രെഡില്‍ മിനറല്‍സ് അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് രക്തക്കുഴലുകളെ സംരക്ഷിച്ചു നിര്‍ത്താം.

ഐസ്

ഐസ്

മൂക്കില്‍ നിന്നും പെട്ടെന്ന് രക്തം വരികയാണെങ്കില്‍ ഐസ് കഷ്ണങ്ങള്‍ വയ്ക്കാം. ഇത് വേദനകളും മാറ്റി തരും.

ഇലക്കറികള്‍

ഇലക്കറികള്‍

പച്ചക്കറികളും ഇലക്കറികളും ശരീരത്തില്‍ ആവശ്യത്തിന് വേണം. രക്തം കട്ട പിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ കെ യുടെ അഭാവം ഇത്തരം അവസ്ഥ ഉണ്ടാക്കാം.

ഹൈഡ്രേഷന്‍

ഹൈഡ്രേഷന്‍

വേനല്‍ക്കാലത്ത് ശരീരം നന്നായി തണുപ്പിക്കുകയാണ് ആദ്യം വേണ്ടത്. ഇതിന് ധാരാളം വെള്ളം കുടിക്കണം. ശരീരത്തില്‍ എന്നും ഈര്‍പ്പം നിലനിര്‍ത്തുക.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി ധാരാളം ശരീരത്തില്‍ എത്തിയാല്‍ ഇത്തരം അവസ്ഥകളെ തടഞ്ഞുനിര്‍ത്താം. രക്തക്കുഴലുകളെ സംരക്ഷിച്ചുനിര്‍ത്താന്‍ സിട്രസ് പഴങ്ങള്‍ കഴിക്കുക.

English summary

some home remedies for summer nose bleeding

Summer nose bleeding could be a concern especially if you are exposed to the heat for too long. They are disturbing episodes and could also be painful at times.
Story first published: Tuesday, April 21, 2015, 17:57 [IST]