For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുമ്മല്‍ മാറാന്‍ വീട്ടുമരുന്നുകള്‍

By Sruthi K M
|

തുമ്മല്‍ നിങ്ങളെ അസ്വസ്ഥമാക്കുന്നുണ്ടോ? ഇത്തരം ചെറിയ രോഗങ്ങള്‍ക്ക് ആശുപത്രിയിലേക്ക് ഓടേണ്ട ആവശ്യമില്ലാന്നറിയുക. തുമ്മല്‍ മാറ്റാന്‍ വീട്ടുമരുന്നുകള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. തുമ്മല്‍ വിട്ടുമാറാത്തതിന് പല കാരണങ്ങളുണ്ടാകാം. കാലാവസ്ഥയിലുണ്ടാകുന്ന വൃതിയാനങ്ങള്‍ ഒരു പ്രധാന കാരണമാണ്.

<strong>അയമോദകം സന്ധി വേദന മാറ്റുമോ?</strong>അയമോദകം സന്ധി വേദന മാറ്റുമോ?

തുമ്മല്‍ തുമ്മിത്തന്നെ തീരണമെന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഇത്തരം തുമ്മല്‍ മാറ്റാന്‍ പണ്ട് പഴമക്കാര്‍ നാട്ടുവൈദ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. അലോപ്പതി മരുന്നുകളുടെ സഹായമില്ലാതെ വീട്ടിലിരുന്ന് തന്നെ തുമ്മലിനെ നിങ്ങള്‍ക്ക് നേരിടാം...

രക്തചന്ദനം, ചെറുനാരങ്ങ

രക്തചന്ദനം, ചെറുനാരങ്ങ

രക്തചന്ദനം, ചെറുനാരങ്ങ, പച്ചക്കര്‍പ്പൂരം എന്നിവ വെളിച്ചെണ്ണയില്‍ ഇട്ട് മൂപ്പിച്ച് തേച്ചു കുളിച്ചാല്‍ നിങ്ങളുടെ എല്ലാ തുമ്മലും മാറും.

കുരുമുളക്

കുരുമുളക്

കുടവന്റെ ഇലയും കുരുമുളകും രണ്ടെണ്ണം വീതം ഒരുമിച്ച് ചവച്ചിറക്കിയാല്‍ തുമ്മല്‍ മാറ്റാം.

വേപ്പില

വേപ്പില

വേപ്പെണ്ണ തലയില്‍ തേച്ച് കുളിച്ചാല്‍ തുമ്മല്‍ മാറി കിട്ടും.

വാതംകൊല്ലിയുടെ വേര്

വാതംകൊല്ലിയുടെ വേര്

വാതംകൊല്ലിയുടെ വേര് ചതച്ച് കിഴികെട്ടി ഇടയ്ക്കിടെ ശ്വസിക്കുന്നത് തുമ്മല്‍ മാറ്റും.

കുടകന്റെ ഇല

കുടകന്റെ ഇല

രാവിലെ എഴുന്നേറ്റ് മൂന്ന് കുടകന്‍ എന്ന ഔഷധച്ചെടിയുടെ ഇലയും മൂന്ന് കുരുമുളകും ചവച്ചരച്ച് തിന്നുക. 41 ദിവസം ഇത് തുടര്‍ന്നാല്‍ തുമ്മല്‍ എന്ന രോഗം അകറ്റി നിര്‍ത്താം.

കയ്യൂണ്യം

കയ്യൂണ്യം

കയ്യൂണ്യം എന്ന ഔഷധത്തിന്റെ നീര് നസ്യം ചെയ്യുന്നത് തുമ്മല്‍ മാറ്റും.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരം, പൂവന്‍ കുറന്തല്‍ എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയില്‍ തേച്ച് കുളിക്കുന്നത് തുമ്മല്‍ മാറ്റും.

English summary

some tips to cure sneezing

Is sneezing bothering you and you want to stop a sneeze attack or sneezing? This article will give few ways which can be tried for stopping a sneeze attack.
X
Desktop Bottom Promotion