For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീരകം മരുന്നായി ഉപയോഗിക്കാറുണ്ടോ?

By Sruthi K M
|

ആഹാരത്തിന് രുചിയും സുഗന്ധവും വര്‍ദ്ധിപ്പിക്കുന്ന സുഗന്ധദ്രവ്യമായ ജീരകം നിങ്ങള്‍ മരുന്നായി ഉപയോഗിക്കാറുണ്ടോ ? പല രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് ജീരകം എന്നാണ് പറയുന്നത്. വെറും രുചിക്കും മണത്തിനും അപ്പുറമുള്ള ഗുണങ്ങള്‍ നിങ്ങള്‍ക്ക് ജീരകം നല്‍കും.

<strong>വാഴപ്പിണ്ടി ജ്യൂസ് ആരോഗ്യത്തിന്..</strong>വാഴപ്പിണ്ടി ജ്യൂസ് ആരോഗ്യത്തിന്..

കിഡ്‌നി രോഗം, ജലദോഷം, രോഗപ്രതിരോധ ശക്തി, മുടിയുടെ ആരോഗ്യം, ഓര്‍മശക്തി, ദഹനക്കേട് തുടങ്ങി പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ജീരകത്തിന് കഴിവുണ്ട്. ആരോഗ്യകരമായി മറ്റ് എന്തൊക്കെ ഗുണങ്ങളാണ് ജീരകം നിങ്ങള്‍ക്ക് നല്‍കുന്നതെന്ന് അറിഞ്ഞിരിക്കൂ..

ജലദോഷം

ജലദോഷം

ജീരകത്തിന്റെ ആന്റി സെപ്റ്റിക് ഗുണം ജലദോഷം അകറ്റും. ജലദോഷം വന്നാല്‍ ജീരകം വെള്ളം, ജീരക കഞ്ഞി എന്നിവ കുടിക്കുക.

തീ പൊള്ളല്‍

തീ പൊള്ളല്‍

ജീരകം അരച്ച് പുരട്ടുന്നത് തീ പൊള്ളലിനെ ശമിപ്പിക്കും.

കിഡ്‌നി

കിഡ്‌നി

ഭക്ഷണത്തില്‍ ജീരകം ചേര്‍ത്ത് കഴിക്കുക. ഇത് ശരീരത്തില്‍ എത്തുന്നത് നല്ലതാണ്. കിഡ്‌നി, കരള്‍ എന്നിവയുടെ ആരോഗ്യത്തിന് സഹായകമാകും.

പ്രതിരോധശേഷി

പ്രതിരോധശേഷി

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും.

തടി

തടി

അമിതമായ ഭാരം കുറയ്ക്കാനും ജീരകത്തിന് കഴിവുണ്ടെന്നാണ് പറയുന്നത്.

ആസ്തമ

ആസ്തമ

ബ്രോങ്കറ്റിസ്, ആസ്തമ തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങളില്‍ നിന്നും ആശ്വാസം പകരും.

വിളര്‍ച്ച

വിളര്‍ച്ച

ജീരകത്തില്‍ ധാരാളം ഇരുമ്പ് സത്ത് അടങ്ങിയിട്ടുണ്ട്. ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും.

മുറിവ് ഉണക്കാന്‍

മുറിവ് ഉണക്കാന്‍

ഫംഗസ്, ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാല്‍ മുറിവും വ്രണങ്ങളും പെട്ടെന്ന് ഉണക്കാന്‍ സഹായകമാകും.

പൈല്‍സ്

പൈല്‍സ്

പൈല്‍സ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഗുണപ്രദം.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ജീരകത്തിലടങ്ങിയിരിക്കുന്ന ഇരുമ്പ്, കാത്സ്യം എന്നിവ ഗര്‍ഭിണികളുടെയും പാലൂട്ടുന്ന അമ്മമാരുടെയും ആരോഗ്യം മെച്ചപ്പെടുത്തും.

ഉറക്കം

ഉറക്കം

ഉറക്കമില്ലായ്മ പരിഹരിക്കാനും ജീരകത്തിന് കഴിവുണ്ട്.

മുടിക്ക്

മുടിക്ക്

മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും സഹായിക്കും.

ദഹനക്കേട്

ദഹനക്കേട്

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കും. ഭക്ഷണത്തില്‍ ജീരകം ചേര്‍ക്കുക. ദഹനപ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കും.

വായനാറ്റം

വായനാറ്റം

ജീരകമിട്ട് തിളപ്പിച്ച വെള്ളം വായില്‍ കൊള്ളുന്നത് വായയുടെ ദുര്‍ഗന്ധം മാറ്റുന്നതിന് സഹായിക്കും.

രക്തം

രക്തം

രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ ജീരക വെള്ളം കുടിക്കുക.

വാതം, പിത്തം

വാതം, പിത്തം

വാതം, പിത്തം, കഫം എന്നീ പ്രശ്‌നങ്ങള്‍ ശമിപ്പിക്കുകയും ചെയ്യും.

English summary

Cumin is a common kitchen herb that has many hidden health benefits

Cumin is a common kitchen herb that has many hidden health benefits and studies have shown it can be beneficial against cancer and diabetes.
Story first published: Thursday, April 9, 2015, 16:01 [IST]
X
Desktop Bottom Promotion