For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ പ്രശ്‌നം മതി കാഴ്ച കളയാന്‍..

By Sruthi K M
|

കണ്ണ് പോയാല്‍ പിന്നെ എന്തിന് കൊള്ളാം. അന്തരീക്ഷത്തിലെ പൊടിപ്പടലങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും പരിസരമലിനീകരണവും കണ്ണിനെ കേടുവരുത്തിക്കൊണ്ടിരിക്കും. എപ്പോള്‍ വേണമെങ്കിലും കാഴ്ശക്തി മങ്ങിപ്പോകാം. അമിതമായ ചൂട്, തണുപ്പ്, കാറ്റ് എന്നിവയൊക്കെ കണ്ണിന് പല രോഗങ്ങളും ഉണ്ടാക്കാം.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും വീട്ടുവിഭവങ്ങള്‍..

ചെറിയ രീതിയിലുള്ള കാഴ്ചക്കുറവ് ഉണ്ടെങ്കില്‍ പോലും നിങ്ങള്‍ നിസ്സാരമായി തളളിക്കളയരുത്. കണ്ണിന് നല്ല രീതിയിലുള്ള പരിചരണം ആവശ്യമാണ്. അഴകുള്ള കണ്ണ് പെണ്ണിന് ഒരു ഐശ്വര്യം തന്നെയാണ്. കണ്ണിനെ ശുചിത്വത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ ചില വഴികള്‍ പറയാം..

ഇളനീര്‍

ഇളനീര്‍

നേത്രരക്ഷയ്ക്ക് ഏറ്റവും മികച്ച ഔഷധമാണ് ഇളനീര്‍ക്കുഴമ്പ്. ദിവസവും രാവിലെ മൂന്നു തുള്ളി രണ്ട് കണ്ണിലും ഒഴിച്ചാല്‍ കണ്ണ് വൃത്തിയായിട്ടിരിക്കും. രോഗങ്ങള്‍ കണ്ണിനെ നശിപ്പിക്കും എന്ന പേടിയും വേണ്ട.

പനിനീര്‍

പനിനീര്‍

കണ്ണ് ശുചിയാക്കാന്‍ പണ്ട് മുതലേ ഉപയോഗിച്ചുവരുന്നതാണ് പനിനീര്‍. പനിനീര്‍ തുള്ളികള്‍ ഒഴിക്കുന്നത് കണ്ണ് കഴുകുന്നതിന് തുല്ല്യമാണ്.

കടുക്കാപ്പൊടി

കടുക്കാപ്പൊടി

കടുക്കാ പൊടിച്ചതും തേനും പഞ്ചസാരയും ചേര്‍ത്ത് എന്നും ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് നേത്രരോഗങ്ങളില്‍ നിന്നും കണ്ണിനെ സംരക്ഷിക്കാന്‍ കഴിയും.

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം

ത്രിഫല ചൂര്‍ണം എന്നും തേനും പഞ്ചസാരയും നെയ്യും ചേര്‍ത്ത് കഴിക്കുന്നത് നേത്രരോഗങ്ങള്‍ ഇല്ലാതാക്കും.

ചൊറിച്ചില്‍ മാറ്റാന്‍

ചൊറിച്ചില്‍ മാറ്റാന്‍

കടുക്ക, നെല്ലിക്ക എന്നിവ ചതച്ച് ശുദ്ധജലത്തില്‍ തിളപ്പിച്ച് തണുപ്പിച്ച് കണ്ണ് കഴുകുന്നത് നല്ലതാണ്. കണ്ണിന്റെ ചൊറിച്ചിലും എരിച്ചിലും മാറ്റി തരും.

ത്രിഫലക്കഷായം

ത്രിഫലക്കഷായം

ത്രിഫലക്കഷായം തേന്‍ ചേര്‍ത്ത് കണ്ണില്‍ ഒഴിക്കുന്നത് നല്ലതാണ്.

കണ്ണിലെഴുതാന്‍

കണ്ണിലെഴുതാന്‍

കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയുടെ കഷായം വറ്റിച്ചെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് കണ്ണിലെഴുതുന്നത് കണ്ണിന്റെ ക്ഷീണമൊക്കെ മാറി കിട്ടും.

English summary

tips for eye health and maintaining good eyesight

Best Ways to Protect Your Eyes Naturally. The best foods and supplements to fight common eye diseases.
Story first published: Friday, May 1, 2015, 12:16 [IST]
X
Desktop Bottom Promotion