For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൊറിയന്‍ ചേനയ്ക്കുമുണ്ട് ഗുണങ്ങള്‍..

By Sruthi K M
|

ചൊറിയന്‍ ചേന കഴിക്കാന്‍ പോയി തൊടാന്‍ പോലും മടിയാണ് ചിലര്‍ക്ക്. എന്നാല്‍ ചേനയുടെ ഗുണങ്ങള്‍ അറിയുമ്പോള്‍ നിങ്ങള്‍ക്കെനി ചേന കഴിക്കാതിരിക്കാന്‍ കഴിയില്ല. ഏറെക്കാലം കേടാകാതെ നിലനില്‍ക്കുന്ന ഒരു ഭക്ഷ്യവിഭവമാണിത്. ഫൈബര്‍ ഉള്‍പ്പെടെ ധാരാളം പോകങ്ങള്‍ നിറഞ്ഞിരിക്കുന്ന ചേന കഴിച്ചാല്‍ ആരോഗ്യം നിലനിര്‍ത്താം.

ചിരിക്കാന്‍ മടിയുള്ളവര്‍ അറിഞ്ഞിരിക്കാന്‍..

ഗ്ലൂക്കോമെനന്‍ ധാരാളം അടങ്ങിയ ചേന പല രോഗങ്ങളെയും പ്രതിരോധിക്കും. ഗ്ലൂക്കോമെനന്‍ പ്രമേഹം, തടി, മലബന്ധം എന്നിവയൊക്കെ ചികിത്സിക്കും. ഇതില്‍ കലോറിയും വളരെ കുറവാണ്. ചേന കഴിച്ചാല്‍ മറ്റ് എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം..

തടി കുറയ്ക്കാം

തടി കുറയ്ക്കാം

തടി കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവര്‍ ഡയറ്റില്‍ ചേനയും കൂടി ഉള്‍പ്പെടുത്തിക്കോളൂ. ഇത് കഴിച്ചാല്‍ വയര്‍ നിറഞ്ഞ അവസ്ഥയുണ്ടാക്കും. ഇതിലടങ്ങിയിരിക്കുന്ന ഗ്രെലിന്‍ എന്ന ഹോര്‍മോണ്‍ പൂര്‍ണ്ണതൃപ്തി നല്‍കും.

കൊളസ്‌ട്രോളിന്റെ അളവ്

കൊളസ്‌ട്രോളിന്റെ അളവ്

ഇത് ശരീരത്തിലെ വിഷാംശങ്ങളെയെല്ലാം നീക്കം ചെയ്ത് ദഹനപ്രക്രിയ മെച്ചപ്പെടുത്തും. കൊളസ്‌ട്രോളിന്റെ അലവ് കുറയ്ക്കുകയും ചെയ്യും.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

മറ്റൊരു ഗുണമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കും എന്നത്. ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കാമെനന്‍ ആണ് ഇതിനു സഹായിക്കുന്നത്.

യുവത്വം നല്‍കും

യുവത്വം നല്‍കും

എന്നും ചെറുപ്പമായി നില്‍ക്കാനാണോ നിങ്ങള്‍ ാഗ്രഹിക്കുന്നത്. അതിനും ചേന സഹായിക്കും. സ്വതന്ത്ര റാഡിക്കലുകളെ ഇല്ലാതാക്കി എയ്ജിങ് പ്രശ്‌നം മാറ്റി തരും. ആരോഗ്യമുള്ള ചര്‍മവും യുവത്വമാര്‍ന്ന ചര്‍മവും സ്വന്തമാക്കാം..

ദഹനപ്രക്രിയ

ദഹനപ്രക്രിയ

നിങ്ങളുടെ ആഹാരത്തില്‍ ചേന ഉള്‍പ്പെടുത്തുകയാണെങ്കില്‍ ദഹന പ്രവര്‍ത്തനവും നല്ല രീതിയില്‍ നടക്കും. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ഇതിനു സഹായിക്കും.

പ്രമേഹം

പ്രമേഹം

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ് ചേന. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്ലൂക്കാമെനന്‍ ക്രമീകരിക്കും. ഇന്‍സുലിന്റെ അളവ് നിയന്ത്രിച്ച് പ്രമേഹത്തോട് പോരാടും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. ശരീരത്തിന് പ്രതിരോധശക്തി നല്‍കും.

പോളിപ്‌സ്

പോളിപ്‌സ്

പോളിപ്‌സ് രോഗം ഇല്ലാതാക്കാനും ചേന സഹായിക്കും.

കാത്സ്യം

കാത്സ്യം

ചേനയില്‍ ധാരാളം മിനറല്‍സും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് ശരീര വളര്‍ച്ചയ്ക്കും എല്ലുകള്‍ക്ക് ശക്തി നല്‍കാനും പ്രയോജനകരമാകും.

കരളിന്

കരളിന്

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതുവഴി കരളിന്റെ ആരോഗ്യവും കാത്തുസൂക്ഷിക്കും.

English summary

some benefits of elephant yam

elephant yam is a perennial plant that grows in tropical regions such as Japan, China, India and Indonesia. It is used as a source of glucomannan, a well known dietary fibre that contains nutritional properties.
X
Desktop Bottom Promotion