For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോളിഫ്ളവര്‍ കഴിക്കുന്നവരാണോ നിങ്ങള്‍

By Sruthi K M
|

കോളിഫ്ളവര്‍ കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പേടിക്കേണ്ട, കോളിഫ്ളവര്‍ അപകടകാരിയല്ല. നിങ്ങള്‍ ഒട്ടേറെ ഗുണങ്ങള്‍ ഈ പച്ചക്കറി നല്‍കും. ശരീരത്തിനും ചര്‍മത്തിനും ഒരു പോലെ ആരോഗ്യപ്രദമായ ഒന്നാണ് കോളിഫ്ളവര്‍ എന്നറിഞ്ഞിരിക്കുക.

ധാരാളം വൈറ്റമിന്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, സോഡിയം,സെലേനിയം തുടങ്ങി ധാരാളം സംയുക്തങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഓരോന്നും ശരീരത്തിന് ആവശ്യമാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഫലപ്രദമായ പച്ചക്കറിയാണിത്.

<strong>പുഴുങ്ങിയ മുട്ട കഴിക്കുന്നവര്‍..</strong>പുഴുങ്ങിയ മുട്ട കഴിക്കുന്നവര്‍..

പ്രതിരോധശേഷി, കൊളസ്‌ട്രോള്‍ അളവ്, ക്യാന്‍സര്‍ തുടങ്ങിയ മിക്ക രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള പച്ചക്കറിയാണിത്. കോളിഫ്ളവറിന്റെ വിസ്മയിപ്പിക്കുന്ന ഗുണങ്ങള്‍ അറിയാം..

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ പച്ചക്കറിക്ക് കഴിവുണ്ട്.

കോശങ്ങള്‍

കോശങ്ങള്‍

ഫോളേറ്റ്, വൈറ്റമിന്‍ എ, ബി എന്നിവ പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഇവ ഗര്‍ഭിണികളുടെ ആരോഗ്യത്തെ സംരക്ഷിച്ചു നിര്‍ത്തും. പ്രസവം സുഖമമാക്കാനും സഹായിക്കും. ഒരു കപ്പ് കോളിഫഌവര്‍ ദിവസവും കഴിക്കുക.

പ്രതിരോധശേഷി

പ്രതിരോധശേഷി

ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ കോളിഫഌവര്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ശ്വാസകോശ ക്യാന്‍സര്‍,ബ്രെസ്റ്റ് ക്യാന്‍സര്‍, ബ്ലാഡര്‍ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.

തടി കുറയ്ക്കും

തടി കുറയ്ക്കും

കലോറി കുറഞ്ഞ ഒരു പച്ചക്കറിയാണിത്. ഡയറ്റില്‍ കോളിഫഌവര്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ തടിയും കുറയ്ക്കാം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

പോഷകങ്ങള്‍ കൂടിയ കോളിഫഌവര്‍ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

കാത്സ്യത്തിന്റെ കേന്ദ്രം

കാത്സ്യത്തിന്റെ കേന്ദ്രം

കാത്സ്യത്തിന്റെ ഒരു കേന്ദ്രം ആണെന്നും പറയാം. ഇത് എല്ലുകള്‍ക്കും, പല്ലുകള്‍ക്കും ഉറപ്പ് നല്‍കുന്നു.

ധാരാളം മിനറല്‍സ്

ധാരാളം മിനറല്‍സ്

സിങ്ക്, മെഗ്നീഷ്യം, ഫോസ്ഫറസ്, മേഗനീസ്, സെലനിയം, സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.

ശരീരത്തെ വിഷമുക്തമാക്കുന്നു

ശരീരത്തെ വിഷമുക്തമാക്കുന്നു

ശരീരത്തെ വിഷമുക്തമാക്കി ശരീര പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

വൈറ്റമിന്‍ കെ

വൈറ്റമിന്‍ കെ

വൈറ്റമിന്‍ ധാരാളം കോളിഫഌവറില്‍ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകള്‍ക്കും, രക്തപ്രവാഹത്തിനും സഹായിക്കുന്നു. രക്തം കട്ട പിടിക്കാതിരിക്കാനും സഹായിക്കും.

ചര്‍മത്തിന്

ചര്‍മത്തിന്

നിങ്ങളുടെ ശരീരത്തെ ഫിറ്റാക്കി നിര്‍ത്താന്‍ കഴിവുള്ളതാണ് ഇതെന്ന് മുന്‍പേ പറഞ്ഞു കഴിഞ്ഞു. അതോടൊപ്പം ചര്‍മകാന്തിക്കും മികച്ച മരുന്നാണിത്. ചര്‍മത്തിലെ ചുളിവുകളും, മുഖക്കുരു, കറുത്തപാട്, മുറിവ് എന്നിവയൊക്കെ മാറ്റിതരും.

മുടിക്ക്

മുടിക്ക്

മുടിക്കും കോളിഫഌവര്‍ ഗുണം ചെയ്യും. മുടി വളരാനും, മുടി കൊഴിച്ചല്‍ തടയാനും സഹായിക്കും.

English summary

The super food cauliflower offers impressive benefits of your health

The super food cauliflower offers impressive benefits on numerous aspects of your health.
Story first published: Friday, April 10, 2015, 15:15 [IST]
X
Desktop Bottom Promotion