For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളിലെ അനീമിയ

|

Lady
സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന രോഗമാണ് അനീമിയ അഥവാ വിളര്‍ച്ച. രക്തക്കുറവാണ് ഇതിന് കാരണമാകുന്നത്.

മൂന്നു തരത്തിലുള്ള അനീമിയയാണ് സ്ത്രീകളില്‍ സാധാരണ കണ്ടുവരുന്നത്. അയേണ്‍ കുറവ് കൊണ്ടുണ്ടാകുന്ന അനീമിയ, ഫോളിക് ആസിഡ് കുറവു കൊണ്ടുണ്ടാകുന്ന അനീമിയ, വൈറ്റമിന്‍ ബി 12 കുറവു കൊണ്ടുണ്ടാകുന്ന അനീമിയ എന്നിവയാണിവ.

അയേണ്‍ അടങ്ങിയ ഭക്ഷണത്തിന്റെ കുറവു കാരണവും ആര്‍ത്തവരക്തത്തിന്റെ നഷ്ടം കാരണവുമാണ് ആദ്യം പറഞ്ഞ അനീമിയക്കു കാരണമാകുന്നത്. ഫോളിക് ആസിഡ് അടങ്ങിയ ഗുളികളും ഭക്ഷണങ്ങളും സ്ത്രീകള്‍ക്ക് നിര്‍ദേശിക്കുന്നത് ഫോളിക് ആസിഡ് കുറവു കൊണ്ടുണ്ടാകുന്ന വിളര്‍ച്ച പരിഹരിക്കാനാണ്. ഗര്‍ഭകാലത്താണ് സാധാരണ ഈ അവസ്ഥയുണ്ടാകാറ്. വൈറ്റമിന്‍ ബി 12 കൊണ്ടുണ്ടാകുന്ന വിളര്‍ച്ച ഹൃദ്രോഗങ്ങള്‍ക്കു വരെ വഴി വച്ചേക്കാം.

ഇതിനുള്ള ശാശ്വത പരിഹാരം അയേണ്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുകയെന്നതാണ്. ആട്, പോത്ത് എന്നിവയുടെ കരളില്‍ അയേണ്‍ ധാരാളമുണ്ട്. വിളര്‍ച്ചയുള്ള സ്ത്രീകള്‍ ഇവ കഴിയ്ക്കുന്നത് നല്ലതാണ്. ഇലക്കറികള്‍ കഴിച്ചാല്‍ ഫോളിക് ആസിഡ് ധാരാളം ലഭിക്കും. പയറുവര്‍ഗങ്ങള്‍, ഓട്‌സ്, ഗോതമ്പ്, ഓറഞ്ച് എന്നിവയും അയേണ്‍ അടങ്ങിയ ഭക്ഷണസാധനങ്ങളാണ്.

അയേണ്‍ ഗുളികകളും വിളര്‍ച്ചയ്ക്ക് പരിഹാരമായി നിര്‍ദേശിക്കാറുണ്ട്. ഇവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

English summary

Anemia, RBC, Women, Blood, Iron, Folic Acid, അനീമി, വിളര്‍ച്ച, ആരോഗ്യം, ശരീരം, ഭക്ഷണം, കരള്‍, ആര്‍ത്തവം

Anemia affects an estimated 400 million women worldwide, and most women are unaware of the symptoms and tend to attribute such mild symptoms to the stresses of modern life. It literally means "without blood" and refers to a condition in which the blood is deficient in red blood cells.
Story first published: Monday, January 9, 2012, 15:21 [IST]
X
Desktop Bottom Promotion