For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കെയുളള പാട്ട് കേള്‍വിക്ക് ദോഷം

|

Man
ചെവിയില്‍ ഇയര്‍ ഫോണ്‍ തിരുകി മൊബൈലില്‍ നിന്നുള്ള പാട്ട് ആസ്വദിച്ചിരികുന്നവര്‍ ഇന്ന് എവിടെ നോക്കിയാലും കാണുന്ന സ്ഥിരം കാഴ്ചയാണ്. പാട്ടു കേള്‍ക്കാന്‍ സൗകര്യമുള്ള മൊബൈലിനാണ് ആവശ്യക്കാരും കൂടുതല്‍. എന്നാല്‍ കേള്‍വിക്കു പോലും പ്രശ്‌നമുണ്ടാക്കുന്ന ശീലമാണിതെന്ന് എത്ര പേര്‍ക്കറിയാം.

മൊബൈല്‍ മാത്രമല്ലാ, ഐ പോഡ്, എംപി ത്രി തുടങ്ങിയവയുടെ ഉപയോഗവും ഒരു പരിധിയില്‍ കവിഞ്ഞാല്‍ കേള്‍വിത്തകരാറുണ്ടാകുമെന്നതാണ് വാസ്തവം. കൂടുതല്‍ സമയം ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് പാട്ടു കേള്‍ക്കുന്നതും കൂടുതല്‍ ഉച്ചത്തില്‍ പാട്ടുകേള്‍ക്കുന്നതും ചിലരില്‍ താല്‍ക്കാലികവും മറ്റു ചിലരില്‍ സ്ഥിരവുമായ കേള്‍വിക്കുറവിന് കാരണമാകും.

ചെവിക്ക് മൂന്നു ഭാഗങ്ങളാണുള്ളത്. ഔട്ടര്‍, ഇന്നര്‍ ആന്റ് മിഡില്‍ ഇയര്‍. മിഡില്‍, ഇന്നര്‍ ഇയറുകളെ വേര്‍തിരിക്കുന്നത് ഇയര്‍ ഡ്രം ആണ്. സൗണ്ട് ഇയര്‍ ഡ്രമ്മില്‍ തട്ടി ചെവിയ്ക്കുള്ളിലെ കോക്ലിയ എന്ന ഭാഗത്തു പതിക്കുമ്പോഴാണ് നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നത്. ഉച്ചത്തിലുള്ള ഒച്ചയും ചെവിക്കുള്ളിലേക്ക് ഒരുപാടു നേരം അടുപ്പിച്ച് പാട്ടു കേള്‍പ്പിക്കുന്നതും കോക്ലിയയെ തകരാറിലാക്കും.

ഹെഡ് ഫോണിന്റെ ഉപയോഗവും ചെവിക്ക് ഇതേ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇയര്‍ ഫോണാണ് കൂടുതല്‍ അപകടം ചെയ്യുന്നത്.

പാട്ടു കേള്‍ക്കുമ്പോള്‍ പരമാവധി ഒച്ച കുറച്ചു വയ്ക്കുകയെന്നതാണ് പ്രധാനം. മറ്റുള്ളവരെ അലോസരപ്പെടുത്താതെയും സ്വന്തം ചെവിക്ക് ദോഷം വരാതെയും വേണം പാട്ടു കേള്‍ക്കുവാന്‍. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ പാകത്തില്‍ പാട്ടിന്റെ ഉച്ച ക്രമീകരിക്കണം. ഒരുപാടു നേരം അടുപ്പിച്ച് പാട്ടുകേള്‍ക്കാതെ ഇടയ്ക്കിടെ ചെവിക്ക് വിശ്രമം നല്‍കുക. കേള്‍വിക്കുറവോ മറ്റു പ്രശ്‌നങ്ങളോ ചെവിക്ക് അനുഭവപ്പെടുകയാണെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ തേടുന്നതാണ് നല്ലത്.

English summary

Ear, Health, Body, Mobile, Music, Ear Phone, മൊബൈല്‍, ചെവി, പാട്ട്, ആരോഗ്യം, ശരീരം

While buying a mobile phone the buyer's first question is ' Is it a music phone?' and ' What is its MB?' Wherever you go, all you see is ear plugs or headphones in the ears. The new scenario at buses, trains, roads, parks and even teenagers bedroom is a person in ear phones.
Story first published: Monday, December 12, 2011, 11:56 [IST]
X
Desktop Bottom Promotion